മാർക്ക് ഏകീകരണത്തിനു ശേഷമുള്ള ആദ്യത്തെ കീം പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു. എൻജിനീയറിങ്ങിൽ എറണാകുളം സ്വദേശി ജോൺ ഷിനോജിനാണ് ഒന്നാം റാങ്ക്. എറണാകുളം ചേറായി സ്വദേശി ഹരികൃഷ്ണൻ ബൈജു രണ്ടാം റാങ്കും, കോഴിക്കോട് കാക്കൂർ സ്വദേശി അക്ഷയ് ബിജു ബി എൻ മൂന്നാം റാങ്കും നേടി.
86,549 പേർ പരീക്ഷ എഴുതിയതിൽ 76,230 പേരാണ് എൻജിനീയറിങ്ങിന് യോഗ്യത നേടിയത്.
കേരള എന്‍ജിനീയറിങ് ആര്‍കിടെക്ചര്‍ മെഡിക്കല്‍ എന്‍ട്രന്‍സ് എക്‌സാം (കീം) 2025 പ്രവേശന പരീക്ഷാഫലമാണ് പ്രസിദ്ധീകരിച്ചത്.എൻജിനീയറിങ്ങിൽ മൂവാറ്റുപുഴ കല്ലൂർക്കാട്
സ്വദേശി ജോൺ ഷിനോജ് ഒന്നാം റാങ്ക് നേടി.
രണ്ടാം റാങ്ക് എറണാകുളം ചെറായി സ്വദേശി
ബൈജുവും മൂന്നാം റാങ്ക് കോഴിക്കോട് കാക്കൂർ സ്വദേശി ബി.എൻ. അക്ഷയ് ബിജുവും സ്വന്തമാക്കി.ഒന്നാം റാങ്ക് ലഭിച്ചതിൽ വലിയ സന്തോഷം ഉണ്ടെന്ന് ജോൺ ഷിനോജ് .
എൻജിനീയറിങ് വിഭാഗത്തിൽ പെൺകുട്ടികളിൽ സംസ്ഥാനത്ത് ഒന്നാമതെത്തിയത് പൊതുറാങ്കിങ്ങിൽ ഒൻപതാം റാങ്ക് നേടിയ കൊല്ലം പെരുംപുഴ നികേതത്തിൽ ബി.ആർ. ദിയ രൂപ്യയാണ്. എസ്‌സി വിഭാഗത്തിൽ കാസർകോട് നീലേശ്വരത്തെ ഹൃദിൻ എസ് ബിജുവും എസ്‌ടി വിഭാഗത്തിൽ കോട്ടയം മണർകാട് കൊട്ടാരത്തിൽ കെ.എസ്.ശബരിനാഥും ഒന്നാം റാങ്ക് നേടി.86,549 പേർ പരീക്ഷ എഴുതിയതിൽ 76,230 പേരാണ് എൻജിനീയറിങ്ങിന് യോഗ്യത നേടിയത്. ഇതിൽ രേഖകൾ പരിശോധിച്ച ശേഷം 67,505 പേരുടെ എന്‍ജിനീയറിങ് റാങ്ക് പട്ടികയാണ് പ്രസിദ്ധീകരിച്ചത്.
ബിഫാം പ്രവേശന പരീക്ഷയിൽ ഒന്നാം റാങ്ക് ആലപ്പുഴ പത്തിയൂർ സാരംഗത്തിൽ അനഘ അനിലിനാണ് രണ്ടാം റാങ്ക് കോട്ടയം ആർപ്പൂക്കര പുല്ലാട്ട് ഹൗസിൽ ഹൃഷികേശ് ആർ ഷേണോയിയും , മൂന്നാം റാങ്ക് മലപ്പുറം എളംകുളം മാടയിൽ ഹൗസിൽ ഫാത്തിമത്ത് സഹ്റയും നേടി. 27,841 പേരാണ് ഫാര്‍മസി പ്രവേശന പരീക്ഷയില്‍ യോഗ്യത നേടിയത്