കപ്പലിൽ നിന്ന് കടലിൽ വീണ കണ്ടെയ്നറുകളിൽ കുടുങ്ങി വലകൾ കീറി, ജീവിതം കുരുങ്ങി മല്‍സ്യത്തൊഴിലാളികള്‍

398
Advertisement

കൊച്ചി. എംഎസ്സി എൽസ കപ്പലിൽ നിന്ന് കടലിൽ വീണ കണ്ടെയ്നറുകളിൽ കുടുങ്ങി 8 മത്സ്യബന്ധന വള്ളങ്ങളിലെ വലകൾ കീറി.വൈപ്പിൻ കാള മുക്കിൽ നിന്ന് കടലിൽ പോയ ചെറുകിട വള്ളങ്ങൾ കാണാം വലിയ നാശനഷ്ടം ഉണ്ടായത്.വലകൾ ശരിയാക്കും വരെ കടലിൽ പോകാൻ സാധിക്കാത്തതും വലകളുടെ പുനർനിർമാണത്തിന് പണം കണ്ടെത്തേണ്ടതും മത്സ്യത്തൊഴിലാളികൾക്ക് തിരിച്ചടിയാണ് ‘ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടമാണ് ഓരോ വള്ളങ്ങൾക്കും ഉണ്ടായത്.

എം എസ് സി എൽ സ കപ്പൽ അപകടം ഉണ്ടായതെന്ന് പിന്നാലെ കടലിൽ വീണ കണ്ടെയ്നറുകളാണ് മത്സ്യത്തൊഴിലാളികൾക്ക് ദുരിതം സമ്മാനിക്കുന്നത്.ഓരോ ദിവസവും ഒഴുകി നടക്കുന്ന കണ്ടെയ്നറുകളിൽ കുടുങ്ങി നിരവധി വള്ളങ്ങളിലെ വലകളാണ് കീറുന്നത്.ഇതോടെ ഉപജീവനം മുടങ്ങി മത്സ്യത്തൊഴിലാളികൾ കരയിലിരിക്കേണ്ട സ്ഥിതിയാണ്. ട്രോളിംഗ് നിരോധന സമയത്ത് വരുമാനം ലഭിക്കുന്ന പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്കാണ് സ്ഥിരമായി വല നശിക്കുന്നത് മൂലം ലക്ഷങ്ങളുടെ നഷ്ടങ്ങൾ ഉണ്ടാകുന്നത്

പരാതി നൽകിയിട്ട് രസീത് പോലും നൽകാൻ ഉദ്യോഗസ്ഥർ തയ്യാറാകുന്നില്ല എന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു. തങ്ങളുടെ ദുരിതം കാണാൻ ഇനി ആരുടെ കാലു പിടിക്കണം എന്നാണ് മത്സ്യത്തൊഴിലാളികൾ ചോദിക്കുന്നത്. നിലവിൽ പരീക്ഷണം ആദിത്യൻ ജലനിധി അയ്യപ്പ ജ്യോതി ആണ്ടവൻ ഉന്നതൻ ആറാട്ട് സ്നേഹദീപം എന്നീ വള്ളങ്ങളുടെ വലകളാണ് നശിച്ചത്. 1000 രൂപ നഷ്ടപരിഹാരം തന്നതല്ലാതെ സർക്കാർ ഒന്നും ചെയ്യുന്നില്ല എന്നാണ് മത്സ്യത്തൊഴിലാളികൾ പരാതി പറയുന്നത്

Advertisement