സ്വർണവിലയിൽ വീണ്ടും കുതിച്ചു ചാട്ടം. കേരളത്തിൽ ഗ്രാമിന് ഇന്ന് 105 രൂപയുടെ കുത്തിപ്പുമായി വില വീണ്ടും 9,000 രൂപയ്ക്ക് മുകളിലെത്തി. 9,020 രൂപയിലാണ് വ്യാപാരം. പവൻ വില 840 രൂപ ഉയർന്ന് 72,160 രൂപ. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ഗ്രാമിന് 405 രൂപയും പവന് 3,240 രൂപയും ഇടിഞ്ഞശേഷമാണ് ഇന്നു വീണ്ടും കുതിച്ചുകയറിയത്.