ആലപ്പുഴ .ചാരുംമൂട്ടിൽ ഗൃഹനാഥൻ ജീവനൊടുക്കി. മൈക്രോ ഫിനാൻസ് സ്ഥാപനത്തിൽ നിന്നുള്ള ഭീഷണിക്ക് പിന്നാലെയാണ് ആത്മഹത്യ എന്ന് കുടുംബത്തിന്റെ പരാതി. ചാരുംമൂട് സ്വദേശി ശശി (60) ആണ് ആത്മഹത്യ ചെയ്തത്. സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ നിന്ന് ഒന്നേകാൽ ലക്ഷം രൂപ ലോൺ എടുത്തിരുന്നു. ഒരു തിരിച്ചടവ് മുടങ്ങിയതിന്റെ പേരിൽ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയെന്ന് കുടുംബം പോലീസിൽ മൊഴി നൽകി. അസ്വാഭാവിക മരണത്തിന് കേസെടുത്ത പോലീസ് അന്വേഷണം ആരംഭിച്ചു