2025 ജൂലൈ 01 തിങ്കൾ
BREAKING NEWS
മുന്‍ മുഖ്യമന്ത്രി
വിഎസ് അച്യുതാനന്ദന്റെ ആരോഗ്യ നില അതീവ ഗുരുതരമായി തുടരുന്നു.
വയനാട് നമ്പ്യാർകുന്ന് ചീരാലിൽ നാട്ടുകാരെ ഭീതിയിലാഴ്ത്തിയ പുലി വനംവകുപ്പിൻ്റെ കൂട്ടിൽ കുടുങ്ങി.
സംസ്ഥാന പോലീസ് മേധാവിയായി റവഡാ ചന്ദ്രശേഖർ ചുമതലയേറ്റു.

കേരളത്തിലേക്ക് തിരിച്ചു വരാൻ കഴിഞ്ഞതിൽ സന്തോഷമെന്ന്
റവഡാചന്ദ്രശേഖർ മാധ്യമങ്ങളോട് പറഞ്ഞു.
റവഡാചന്ദ്രശേഖറിൻ്റെ വാർത്താ സമ്മേളനത്തിനിടെ നാടകീയ രംഗങ്ങൾ.
സന്ദർശക മുറിയിലുണ്ടായിരുന്ന കണ്ണൂർ സ്വദേശി ബഷീർ എന്ന മുൻ പോലീസുകാരൻ പരാതിയുമായി എത്തി.

നരിവേട്ട സിനിമയിൽ തൻ്റെ പേര് ദുരുപയോഗം ചെയ്തതായി പരാതി
തൃശൂരിലെ കുട്ടികളുടെ കൊലപാതകം രണ്ട് പ്രതികളേയും 14 ദിവസത്തേക് റിമാൻഡ് ചെയ്തു.
തൃശൂരിലെ കുട്ടികളുടെ മൃതദേഹം ഇന്ന് പോസ്റ്റ് മാർട്ടം ചെയ്യും
തമിഴ്നാട്ടിലെ ശിവഗംഗയിലെ കൊലപാതകത്തിൽ 5 പോലീസുകാർ പിടിയിൽ
കോട്ടയം കോടിമതയിൽ വാഹനാപകടത്തിൽ രണ്ട് പേർ മരിച്ചു. ഒരാൾക്ക് ഗുരുതര പരിക്ക്

കേരളീയം
സംസ്ഥാനത്തെ ജൂണ്‍ മാസത്തെ റേഷന്‍ വിതരണം നാളെ വരെ നീട്ടിയതായി ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി. ആര്‍ അനില്‍ വ്യക്തമാക്കി. ജൂലൈ മൂന്നാം തീയതി മാസാന്ത്യ കണക്കെടുപ്പുമായി ബന്ധപ്പെട്ട് റേഷന്‍ വ്യാപാരികള്‍ക്ക് അവധി ആയിരിക്കും. നാലാം തീയതി മുതല്‍ ജൂലൈ മാസത്തെ റേഷന്‍ വിതരണം ആരംഭിക്കുകയും ചെയ്യും.
ഡിജിപി നിയമന വിവാദത്തില്‍ റവാഡ ചന്ദ്രശേഖരനെ പിന്തുണച്ച് സിപിഎം നേതാവ് എം.വി ജയരാജന്‍. കുത്തുപറമ്പ് വെടിവെപ്പിന്റെ പേരില്‍ ഇപ്പോള്‍ മുതലക്കണ്ണീര്‍ ഒഴുക്കുന്നത് ദുരുദ്ദേശപരമാണെന്നും വെടിവെപ്പിന് കാരണക്കാരന്‍ റവാഡ ചന്ദ്രശേഖരനല്ലെന്നും അദ്ദേഹം പ്രതികരിച്ചു. അന്നത്തെ വെടിവെപ്പിന് ഉത്തരവാദി കമ്മീഷന്‍ ചൂണ്ടികാണിച്ച ഡിവൈഎസ്പി ഹക്കീം ബത്തേരിയും ഡെപ്യൂട്ടി കളക്ടറുമാണെന്നും അദ്ദേഹം പറഞ്ഞു.

പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ മുന്‍ ഡീനും ഹോസ്റ്റല്‍ അസിസ്റ്റന്റ് വാര്‍ഡനുമായിരുന്നവര്‍ അച്ചടക്ക നടപടി നേരിടണമെന്ന് ഹൈക്കോടതി. അച്ചടക്ക നടപടികളുമായി ഇരുവരും സഹകരിക്കണമെന്നും കുറ്റക്കാരായ വിദ്യാര്‍ത്ഥികള്‍ക്കെതിരെ സര്‍വകലാശാല ഉചിതമായ നടപടി സ്വീകരിക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.
ചാലക്കുടിയിലെ ബ്യൂട്ടി പാര്‍ലര്‍ ഉടമ ഷീല സണ്ണിയെ വ്യാജ ലഹരി കേസില്‍ കുടുക്കിയ സംഭവത്തില്‍ പ്രതികളെ ഒരുമിച്ചിരുത്തി ചോദ്യം ചെയ്യും. പ്രതികളായ ലിവിയ ജോസിനെയും നാരായണ ദാസിനെയും ചോദ്യം ചെയ്യാന്‍ ഒരുമിച്ച് വിട്ടുകൊടുക്കാന്‍ ഹൈക്കോടതി ഉത്തരവ്. 2023 മാര്‍ച്ച് 27 നാണ് ഷീലാ സണ്ണിയുടെ സ്‌കൂട്ടറിലെ ബാഗില്‍ നിന്നും എല്‍എസ്ഡി സ്റ്റാമ്പുകളെന്ന് പറയുന്ന വസ്തുക്കള്‍ പിടികൂടിയത്.

വയനാട് ബത്തേരി സ്വദേശി ഹേമചന്ദ്രനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസില്‍ നിര്‍ണായക കണ്ടെത്തല്‍. കൊല്ലപ്പെട്ട ഹേമചന്ദ്രന്റെ ഫോണ്‍ പൊലീസ് കണ്ടെത്തി. മൈസൂരില്‍ നിന്നാണ് ഫോണ്‍ കണ്ടെത്തിയത്. പ്രതികളുമായി പൊലീസിന്റെ തെളിവെടുപ്പ് പുരോഗമിക്കുകയാണ്.
തൃശൂര്‍ പുതുക്കാട് നവജാത ശിശുക്കളെ അമ്മ കൊന്നു കുഴിച്ചു മൂടിയ സംഭവത്തില്‍ രണ്ടാമത്തെ കുഞ്ഞിന്റെ ശരീരാവശിഷ്ടങ്ങളും കണ്ടെത്തി. ഭവിന്റെ വീടിന്റെ പരിസരത്ത് നിന്നുമാണ് കുട്ടിയുടെ അവശിഷ്ടങ്ങള്‍ കിട്ടിയത്. പരിശോധന പൂര്‍ത്തിയായതായും പൊലീസ് അറിയിച്ചു. 2021 നവംബര്‍ ആറിനും 2024 ഓഗസ്റ്റ് 29 നുമാണ് നവജാത ശിശുക്കളെ ശ്വാസംമുട്ടിച്ച് അമ്മ കൊന്നത്.

കൊല്ലം കടയ്ക്കല്‍ കുമ്മിളില്‍ പഴകിയ കോഴിയിറച്ചി പിടികൂടി. ഹോട്ടലുകളില്‍ അടക്കം വില്‍പനയ്ക്ക് എത്തിച്ച ഇറച്ചിയാണ് നാട്ടുകാര്‍ പിടികൂടിയത്. തിരുവനന്തപുരം തിരുവല്ലം സ്വദേശി സുരേഷ് കുമാറാണ് ഓട്ടോറിക്ഷയില്‍ കോഴിയിറച്ചി എത്തിച്ചത്. പൊലീസും ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരും ചേര്‍ന്ന് കോഴിയിറച്ചി കുഴിച്ചു മൂടി നശിപ്പിച്ചു.
തായ്ലന്‍ഡില്‍ നിന്ന് വന്യജീവികളെ അനധികൃതമായി കടത്തിക്കൊണ്ടു വന്ന പത്തനംതിട്ട സ്വദേശികളായ ജോബ്സണ്‍ ജോയ്, ഭാര്യ ആര്യമോള്‍ എന്നിവരെ നെടുമ്പാശേരി വിമാനതാവളത്തില്‍ കസ്റ്റംസ് പിടികൂടി. ഒരു മക്കാവു തത്ത, മൂന്നു മര്‍മോ കുരങ്ങുകള്‍, രണ്ട് ടാമറിന്‍ കുരങ്ങുകള്‍ എന്നിവയാണ് കണ്ടെടുത്തത്.
സൗദി ജയിലില്‍ മോചനം കാത്ത് കഴിയുന്ന കോടമ്പുഴ സ്വദേശി അബ്ദുല്‍ റഹീമിന്റെ കേസില്‍ റിയാദ് ക്രിമിനല്‍ കോടതിയില്‍ പ്രോസിക്യൂഷന്റെ അപ്രതീക്ഷിത അപ്പീല്‍. പ്രോസിക്യൂഷന്റെ ആവശ്യമെന്താണെന്നത് വ്യക്തമല്ല. സൗദി ബാലന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ 20 വര്‍ഷം തടവ് ശിക്ഷയിലാണ് അബ്ദുല്‍ റഹീമിപ്പോള്‍. അതില്‍ 19 കൊല്ലവും പൂര്‍ത്തിയായി. ഭിന്നശേഷിക്കാരനായ ബാലന്‍ കൊല്ലപ്പെട്ട കേസായതിനാല്‍ ശിക്ഷ വര്‍ദ്ധിപ്പിക്കാന്‍ പ്രോസിക്യൂഷന്‍ ആവശ്യപ്പെടുമോയെന്നതാണ് സംശയം.

ദേശീയം
മണിപ്പുരിലെ ചുരാചന്ദ്പുരില്‍ ഇരുവിഭാഗങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലില്‍ 4 പേര്‍ കൊല്ലപ്പെട്ടു. കുക്കി സായുധ ഗ്രൂപ്പുകള്‍ തമ്മിലുള്ള കുടിപ്പകയാണ് ആക്രമണത്തിന് പിന്നിലെന്ന് കരുതുന്നു. കൊല്ലപ്പെട്ടവരുടെ വിവരങ്ങള്‍ പൊലീസ് സ്ഥിരീകരിച്ചിട്ടില്ലെങ്കിലും സായുധ ഗ്രൂപ്പായ കുക്കി നാഷനല്‍ ആര്‍മിയുടെ ഉപമേധാവിയായ താങ്ബോയി ഹോകിപ് ഉള്‍പ്പെടെ 3 പേരാണ് കൊല്ലപ്പെട്ടതെന്നാണ് റിപ്പോര്‍ട്ട്.
കൊല്‍ക്കത്തയില്‍ നിയമ വിദ്യാര്‍ത്ഥിനി കൂട്ടബലാത്സംഗത്തിനിരയായ സംഭവത്തില്‍ പുതിയ വെളിപ്പെടുത്തലുമായി പൊലീസ്. കേസിലെ നാലു പ്രതികളില്‍ മൂന്നുപേര്‍ കൃത്യം നേരത്തെ ആസൂത്രണം ചെയ്തിരുന്നതായാണ് ഇന്നലെ പൊലീസ് വെളിപ്പെടുത്തിയിരിക്കുന്നത്. കൊളേജിലെ സെക്യൂരിറ്റി ജീവനക്കാരനാണ് കേസിലെ നാലാം പ്രതി. വിദ്യാര്‍ത്ഥിനിയുടെ പരാതിയെ തുടര്‍ന്നാണ് പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്തിരിക്കുന്നത്.

ഇന്ത്യക്ക് മതേതര രാജ്യമായി നിലനില്‍ക്കാനാകില്ലെന്ന് ബിജെപി നേതാവും എംപിയുമായ സുധാന്‍ഷു ത്രിവേദി. ദേശീയ ചിഹ്നത്തിലെ അശോക ചക്രം ഹിന്ദു ചിഹ്നമാണെന്ന് മറക്കരുതെന്നും അദ്ദേഹം പറഞ്ഞു. കമ്യൂണിസ്റ്റുകാര്‍ കേരളത്തില്‍ അധികാരത്തില്‍ എത്തിയതോടെയാണ് ഭാരതീയ സംസ്‌കാരത്തെ തച്ചുടക്കാന്‍ ശ്രമം തുടങ്ങിയതെന്നും അദ്ദേഹം ആരോപിച്ചു. ദില്ലിയിലെ ഇന്ത്യ ഇന്റര്‍നാണല്‍ സെന്ററിലെ മള്‍ട്ടിപ്പര്‍പ്പസ് ഹാളില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഭരണഘടനയില്‍ തൊട്ടാല്‍ പല്ലും നഖവും ഉപയോഗിച്ച് ചെറുക്കുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെ. പാവങ്ങള്‍ ഉയര്‍ന്ന് വരുന്നത് ആര്‍ എസ് എസിന് സഹിക്കുന്നില്ലെന്നും, അതു കൊണ്ടാണ് മതേതരത്വം, സോഷ്യലിസം തുടങ്ങിയ വാക്കുകള്‍ ദഹിക്കാത്തതെന്നും ഖര്‍ഗെ പ്രതികരിച്ചു.

രാജസ്ഥാനിലെ ജയ്‌സാല്‍മീറിന് സമീപം ഇന്ത്യ-പാകിസ്ഥാന്‍ അതിര്‍ത്തിയില്‍ പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയുടെയും പെണ്‍കുട്ടിയുടെയും മൃതദേഹം കണ്ടെത്തി. അതിര്‍ത്തി കടന്ന് ഇന്ത്യയിലേക്കെത്താന്‍ ശ്രമിച്ച പാകിസ്ഥാന്‍ ദമ്പതികളായ രവി കുമാര്‍ (17), ശാന്തി ബായി (15) എന്നിവരുടേതാണ് മൃതദേഹമെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ദാഹവും നിര്‍ജ്ജലീകരണവും കാരണമാണ് ഇവര്‍ മരിച്ചതെന്ന് സംശയിക്കുന്നതായി ജയ്സാല്‍മീര്‍ പോപൊലീസ് സൂപ്രണ്ട് സുധീര്‍ ചൗധരി പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിദേശസന്ദര്‍ശനം നാളെ മുതല്‍. ജുലൈ 2, 3 തീയതികളിലായി ഘാനയിലാണ് ആദ്യസന്ദര്‍ശനം. പിന്നാലെ ട്രിനിഡാഡ് ആന്‍ഡ് ടുബാഗോയില്‍ മോദി എത്തും. തുടര്‍ന്ന് 6, 7 തീയതികളില്‍ ബ്രസീലിലെ റിയോയില്‍ നടക്കുന്ന ബ്രിക്സ് ഉച്ചകോടിയില്‍ പങ്കെടുക്കും. ഇതിനു പിന്നാലെ ഈ മാസം 9ന് മോദി നമീബീയിലേക്ക് മോദി പോകും.
രാജ്യത്ത് റെയില്‍വേ ടിക്കറ്റ് നിരക്ക് വര്‍ദ്ധന ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. റെയില്‍വേ ബോര്‍ഡ് നിരക്ക് വര്‍ധന പട്ടിക പുറത്തിറക്കി. എസി കോച്ചുകളില്‍ കിലോമീറ്ററിന് രണ്ട് പൈസ വര്‍ദ്ധിക്കും. എക്സ്പ്രസ് / മെയില്‍ ട്രെയിനുകളില്‍ സെക്കന്‍ഡ് ക്ലാസ് ടിക്കറ്റുകള്‍ക്ക് 1 പൈസ വീതവും വര്‍ദ്ധിക്കും.നേരത്തെ ബുക് ചെയ്ത ടിക്കറ്റുകള്‍ക്ക് നിരക്ക് വര്‍ദ്ധനവ് ബാധകമല്ല.

കര്‍ണാടക സര്‍ക്കാരില്‍ മുഖ്യമന്ത്രി മാറ്റത്തിന് സാധ്യതയുണ്ടെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ സൂചന നല്‍കി. തീരുമാനമെടുക്കാന്‍ ഹൈക്കമാന്‍ഡിന് അധികാരമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഒക്ടോബറില്‍ മുഖ്യമന്ത്രി മാറ്റമുണ്ടാകുമെന്ന അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നതിനിടെയാണ് ഖാര്‍ഗെയുടെ പ്രസ്താവന. തീരുമാനം ഹൈക്കമാന്‍ഡിന്റെ കൈകളിലാണ്.
ഓപ്പറേഷന്‍ സിന്ദൂറിന്റെ ഭാഗമായി ഇന്ത്യ നടത്തിയ വ്യോമാക്രമണങ്ങളില്‍ പാക് അധീന കശ്മീരിലെ രണ്ട് പ്രധാന ഭീകരതാവളങ്ങള്‍ക്കുണ്ടായ നാശനഷ്ടം വെളിപ്പെടുത്തുന്ന കൂടുതല്‍ വ്യക്തതയാര്‍ന്ന ഉപഗ്രഹചിത്രങ്ങള്‍ പുറത്ത്. ലക്ഷ്യമിട്ട താവളങ്ങള്‍ കൃത്യമായി തകര്‍ക്കപ്പെട്ടുവെന്ന് തെളിയിക്കുന്നതാണ് പുതിയതായി ലഭിച്ചിരിക്കുന്ന ഹൈ റെസല്യൂഷന്‍ ചിത്രങ്ങള്‍.
ജമ്മുകശ്മീരില്‍ നിയന്ത്രണരേഖ വഴി നുഴഞ്ഞുകയറാന്‍ ശ്രമിച്ച പാക് പൗരനെ സൈന്യം പിടികൂടി. ഭീകരവാദികള്‍ക്ക് വഴികാട്ടിയായി പ്രവര്‍ത്തിക്കുന്ന ആളിനെയാണ് പിടികൂടിയത്. ജെയ്‌ഷെ മുഹമ്മദ് ഭീകരവാദികളെ കശ്മീരിലേക്ക് കടക്കാന്‍ സഹായിക്കുന്നതിനിടെയാണ് ഇയാള്‍ പിടിയിലായത്. ഭീകരവാദികളുടെ നുഴഞ്ഞുകയറ്റ ശ്രമം സൈന്യം പരാജയപ്പെടുത്തി.

അന്തർദേശീയം
ജമ്മു കശ്മീര്‍ വിഷയത്തില്‍ പ്രകോപന പ്രസംഗവുമായി വീണ്ടും പാകിസ്ഥാന്‍ സൈനിക മേധാവി അസിം മുനീര്‍. ജമ്മു കശ്മീരിന്റെ സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള നിയമപരമായ പോരാട്ടത്തെയാണ് ഭീകരവാദമായി മുദ്രകുത്തുന്നതെന്ന് അസിം മുനീര്‍ പറഞ്ഞു. പോരാട്ടത്തില്‍ കശ്മീരിലെ ജനങ്ങളുടെ ഒപ്പം പാകിസ്ഥാന്‍ നില്‍ക്കുമെന്നും അസിം മുനിര്‍ പറഞ്ഞു.
സാര്‍ക്കിന് പകരം പുതിയ കൂട്ടായ്മ സ്ഥാപിക്കാന്‍ പാകിസ്ഥാനും ചൈനയും ശ്രമിക്കുന്നുവെന്ന് റിപ്പോര്‍ട്ട്. പ്രാദേശികമായ ഒരുമക്കും ബന്ധത്തിനും പുതിയ സംവിധാനം അനിവാര്യമാണെന്ന് ബോധ്യമുള്ളതിനാലാണ് ഇക്കാര്യം ആലോചിക്കുന്നതെന്നും ചര്‍ച്ചകള്‍ പുരോഗതിയുടെ ഘട്ടത്തിലാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.
കൈകൊണ്ട് ഭക്ഷണം കഴിച്ചതിന്റെ പേരില്‍ ന്യൂയോര്‍ക്ക് മേയര്‍ സ്ഥാനാര്‍ത്ഥിയായ സൊഹ്റാന്‍ മംദാനിക്ക് അധിക്ഷേപം. യുഎസ് കോണ്‍ഗ്രസ് അംഗം ബ്രാന്‍ഡന്‍ ഗില്‍ ‘അപരിഷ്‌കൃതമായ’ പ്രവൃത്തി എന്നാണ് പരിഹസിച്ചത്. ഇതോടെ മംദാനി കൈകൊണ്ട് ചോറ് വാരിക്കഴിക്കുന്ന വീഡിയോ ഓണ്‍ലൈനില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുകയാണ്.

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനും ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനുമെതിരെ ഫത്വ ഇറക്കി ഇറാനിയന്‍ ഷിയാ നേതാവ് ആയത്തൊല്ല നാസെര്‍ മകരേം ഷിറാസി. ട്രംപിനെയും നെതന്യാഹുവിനെയും ‘ദൈവത്തിന്റെ ശത്രുക്കള്‍’ എന്നും അദ്ദേഹം വിശേഷിപ്പിച്ചു. ഇസ്ലാമിക് റിപ്പബ്ലിക് നേതൃത്വത്തെ ഭീഷണിപ്പെടുത്തിയ അമേരിക്കന്‍, ഇസ്രായേല്‍ നേതാക്കളെ താഴെയിറക്കാന്‍ ലോകമെമ്പാടുമുള്ള മുസ്ലീങ്ങളോട് ആയത്തുള്ള നാസര്‍ മകരേം ഷിരാസി ആഹ്വാനം ചെയ്തു.
കായികം
ഇംഗ്ലണ്ട് അണ്ടര്‍ 19 ടീമിനെതിരായ യൂത്ത് ഏകദിനത്തില്‍ ഇന്ത്യക്ക് ഒരു വിക്കറ്റിന്റെ തോല്‍വി. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ അണ്ടര്‍ 19, 49 ഓവറില്‍ 290 റണ്‍സിന് ഓള്‍ ഔട്ടായി.
89 പന്തില്‍ 131ക്യാപ്റ്റന്‍ തോമസ് റ്യൂ നേടിയ വെടിക്കെട്ട് സെഞ്ചുറിയുടെയും വാലറ്റക്കാരുടെയും മികവില്‍ ഇംഗ്ലണ്ട് അണ്ടര്‍ 19, മൂന്ന് പന്ത് ബാക്കി നിര്‍ത്തി ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി.