കോൺഗ്രസിന് മതസാമുദായിക സംഘടനകളോട് വിധേയത്വം, യൂത്ത് കോൺഗ്രസ്

18
Advertisement

ആലപ്പുഴ.കോൺഗ്രസിന് മതസാമുദായിക സംഘടനകളോട് വിധേയത്വമെന്ന വിമർശനവുമായി യൂത്ത് കോൺഗ്രസിന്റെ രാഷ്ട്രീയ പ്രമേയം. നെഹ്റുവിന്റെ ആശയങ്ങളിൽ നേതാക്കൾ വെള്ളം ചേർക്കുന്നത് അപകടകരമെന്നും സംസ്ഥാന പഠനക്യാമ്പിൽ അവതരിപ്പിച്ച രാഷ്ട്രീയ പ്രമേയത്തിൽ കുറ്റപ്പെടുത്തൽ. കേരളത്തിൽ കമ്യൂണൽ ആക്ടിവിസം വളരുന്നത് ആശങ്കാ ജനകമെന്നും യൂത്ത് കോൺഗ്രസ് പഠന ക്യാമ്പ് അഭിപ്രായപ്പെട്ടു.

സമീപകാല സംഭവവികാസങ്ങളെ പരോക്ഷമായി വിമർശിച്ചാണ് കോൺഗ്രസ് നേതൃത്വത്തിനെതരായ കുറ്റപ്പെടുത്തൽ.
മത-സമുദായിക സംഘടനകളോട് ബഹുമാനത്തിനപ്പുറം വിധേയത്വം ആവശ്യമില്ലെന്ന് രാഷ്ട്രീയ പ്രമേയം ഓർമ്മപ്പെടുത്തി.
മറിച്ചുള്ള സമീപനം അപകടകരം.
നെഹ്രുവിന്റെ ആശയങ്ങളിൽ നേതാക്കൾ വെള്ളം ചേർക്കുകയാണെന്നും രാഷ്ട്രീയ പ്രമേയത്തിൽ പറയുന്നു.
കേരളത്തിൽ കമ്യൂണൽ രാഷ്ട്രീയം വളരുന്നതിന്റെ ആശങ്കയും യൂത്ത് കോൺഗ്രസ് പങ്കുവച്ചു.
രാഷ്ട്രീയം സമുദായവത്കരിക്കുന്നത് മതേതര സമൂഹത്തിന് ഭൂഷണമല്ല.
വർഗീയതയെ ചെറുക്കേണ്ടത് വർഗീയത കൊണ്ടല്ലെന്നും ഉറച്ച മതേതരത്വ ബോധത്തോടെയാണെന്നും മുന്നറിയിപ്പ് നൽകുന്നു യൂത്ത് കോൺഗ്രസിന്റെ രാഷ്ട്രീയ പ്രമേയം.
നിലമ്പൂർ വിജയത്തിന് പിന്നാലെയുള്ള ക്രഡിറ്റ് തർക്കത്തിലും വിമർശനം.
തെരഞ്ഞെടുപ്പ് വിജയങ്ങൾ വ്യക്ത്യാധിഷ്ടതമല്ലെന്നും കൂട്ടായ്മയുടേതാണെന്നും പ്രമേയം അടിവരയിടുന്നു.
മൂന്ന് ദിവസം നീണ്ടു നിന്ന പഠന ക്യാമ്പ് സമാപിച്ചു.

Advertisement