മലപ്പുറം. പാങ്ങിലെ ഒരു വയസുകാരൻ്റെ മരണ കാരണം മഞ്ഞപ്പിത്തം ബാധിച്ചതിനെ തുടർന്നെന്ന് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട്.
ആന്തരിക അവയവങ്ങളുടെ രാസപരിശോധന ഫലം വന്നതിനു ശേഷം തുടർ നടപടികളിലേക്ക് കടക്കാൻ ആണ് പൊലീസ് തീരുമാനം.കുഞ്ഞിന് ചികിത്സ ലഭിക്കാതെയാണ് മരണം സംഭവിച്ചത് എന്ന പരാതിയിലാണ് പൊലീസ് അന്വേഷണം നടക്കുന്നത്
കാടാമ്പുഴ സ്വദേശികളായ നവാസ് – ഹിറ അറീറ ദമ്പതിമാരുടെ മകൻ ഇസെൻ ഇർഹാന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് ആണ് പുറത്ത് വന്നത്.
കുഞ്ഞിന്റെ മരണത്തിലേക്ക് നയിച്ചത് മഞ്ഞപ്പിത്തം തന്നെയാണ് എന്നാണ് ഡോക്ടേഴ്സിന്റെ കണ്ടെത്തൽ.
കുഞ്ഞിന്റെ ആന്തരിക അവയവങ്ങളുടെ രാസ പരിശോധന ഫലം കൂടി രണ്ട് ദിവസത്തിനകം വരാനുണ്ട്.ഈ ഫലം വന്നാലെ മഞ്ഞപ്പിത്തത്തിന് കുഞ്ഞിനെ ചികിത്സിച്ചിട്ടുണ്ടോ എന്ന് കൂടി വ്യക്തമാവൂ.രാസ പരിശോധന ഫലം വന്നാൽ കൂടുതൽ നടപടിയിലേക്ക് കടക്കാൻ ആണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.കഴിഞ്ഞ വെള്ളിയാഴ്ച്ചയാണ് കുഞ്ഞ് മരിച്ചത്.
കുഞ്ഞിന് മാതാപിതാക്കൾ ചികിത്സ നൽകാത്തതാണ് മരണത്തിലേക്ക് നയിച്ചത് എന്ന് പോലീസിന് പരാതി ലഭിച്ചിരുന്നു.ചികിത്സ നൽകിയിട്ടുണ്ട് എന്നാണ് മാതാപിതാക്കൾ പൊലീസിനോട് പറഞ്ഞത്.
കുഞ്ഞിന്റെ മാതാവ് ആധുനിക മെഡിസിന് എതിരെ സമൂഹ മാധ്യമങ്ങളിൽ നടത്തിയ വിമർശനങ്ങളും ചർച്ചയാവുന്നുണ്ട്.
താനൂർ dysp പ്രമോദ് ആണ് കേസ്
കേസ് അന്വേഷിക്കുന്നത്