നീലേശ്വരത്ത് വയോധികരായ മാതാപിതാക്കളോട് മകളുടെ ക്രൂരത

37
Advertisement

കാസർഗോഡ്. നീലേശ്വരത്ത് വയോധികരായ മാതാപിതാക്കളോട് മകളുടെ ക്രൂരത. ബാങ്ക് വായ്പ തിരിച്ചടവ് മുടങ്ങിയതോടെ മാതാപിതാക്കളെ യൂണിയൻ ബാങ്ക് വീട്ടിൽ നിന്ന് ഇറക്കി വിട്ടു. രോഗിയായ പിതാവും പെരുവഴിയിൽ. 2015 ൽ മകളുടെ വിവാഹ ആവശ്യത്തിന് യൂണിയൻ ബാങ്കിൽ നിന്ന് എടുത്തത് 16 ലക്ഷം രൂപ. മകള്‍ പണം അടക്കുമെന്നാണ് പറഞ്ഞിരുന്നത്.എന്നാല്‍ അതുണ്ടായില്ല. അടവ് മുടങ്ങി. മാര്‍ഗങ്ഹള്‍എല്ലാമടഞ്ഞു. പിതാവ് രോഗിയുമായി. ബാങ്ക് ഭീഷണി തുടരുകയായിരുന്നു.

ജപ്തി നടപടി പൂർത്തിയായതോടെ വീട്ടിൽ സെക്യൂരിറ്റി ഏർപ്പെടുത്തി യൂണിയൻ ബാങ്ക്. മാതാപിതാക്കളുടെ വസ്ത്രങ്ങൾ ഉൾപ്പെടെ സെക്യൂരിറ്റി ജീവനക്കാരൻ കത്തിച്ചു. മകൾ സജിത പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഡെന്റൽ അസിസ്റ്റന്റ് ആയി ജോലി ചെയ്യുകയാണ്. മകള്‍ ഫോണ്‍വിളിച്ചാല്‍പോലും എടുക്കുന്നില്ലെന്നാണ് ഇവര്‍പറയുന്നത്.

Advertisement