കൊച്ചി. ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള സിനിമയുടെ പ്രദർശന അനുമതിയിൽ സെൻസർ ബോർഡിനെതിരെ വിമർശനം തുടർന്ന് ഹൈക്കോടതി. ജാനകി എന്ന പേര് മതപരമായും, വർഗപരമായും എങ്ങനെയാണ് അവഹേളനമാകുന്നതെന്ന് കോടതി ചോദിച്ചു. ഇന്ത്യയിലെ ഭൂരിഭാഗം പേരുകളും ഏതെങ്കിലും ദൈവത്തിൻ്റെ പേരുകളാണ്. പേരിടുന്നത് കലാകാരൻ്റെ സ്വാതന്ത്ര്യമെന്നും കോടതി തുറന്നടിച്ചു. സംവിധായകര്‍ക്ക് നിര്‍ദ്ദേശം നല്‍കുകയാണ് സെന്‍സര്‍ ബോര്‍ഡ് ചെയ്യുന്നതെന്നും, ആവിഷ്‌കാര സ്വാതന്ത്ര്യത്തില്‍ ഇടപെടാന്‍ നിങ്ങള്‍ക്ക് കഴിയില്ലെന്നും ജസ്റ്റിസ് എൻ.നഗരേഷ് പറഞ്ഞു. ഹർജി ബുധനാഴ്ച കോടതി വീണ്ടും പരിഗണിക്കും. എന്തു കൊണ്ട് ജാനകി എന്ന പേര് ഉപയോഗിക്കാനാകില്ലെന്ന കാര്യത്തിൽ അന്ന് വ്യക്തത വരുത്തണമെന്ന് കോടതി സെൻസർ ബോർഡിന് നിർദ്ദേശം നൽകി. കേസ് അനന്തമായി നീട്ടിക്കൊണ്ടുപോകാനാകില്ലെന്നും കോടതി വ്യക്തമാക്കി.ജാനകി എന്ന കഥാപാത്രം അതിജീവിതയാണെന്ന് കോടതിയുടെ ചോദ്യത്തിന് മറുപടിയായി നിർമ്മാണ കമ്പനി അറിയിച്ചു