തൃശൂര്‍.നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനമുയർത്തി കെ സുരേന്ദ്രൻ കോർ കമ്മിറ്റിയിൽ. നിലമ്പൂരിൽ ക്രൈസ്തവ വോട്ടുകൾ ലഭിച്ചില്ല. ക്രിസ്ത്യൻ നേതാക്കളെ കൂടുതൽ പരിഗണിച്ചു നടത്തിയ തിരഞ്ഞെടുപ്പ് തന്ത്രം പാളി. ഭൂരിപക്ഷ വോട്ടുകൾ ഇടതുപക്ഷത്തേക്ക് പോയി. ഹിന്ദുത്വമാണ് പാർട്ടിയുടെ അടിസ്ഥാന ആശയം. അത് മറന്നു പോകരുത്. ജമാഅത്തെ ഇസ്ലാമി വിഷയം ഉയർത്തുന്നതിൽ പരാജയപ്പെട്ടു. നിയമസഭ തിരഞ്ഞെടുപ്പിൽ സിപിഎം ജമാഅത്തെ ഇസ്ലാമി വിഷയം കൂടുതൽ ശക്തമാക്കും.
ബിജെപി വികസനം മാത്രം പറഞ്ഞാൽ ഹിന്ദു വോട്ടുകൾ സിപിഎം കൊണ്ടുപോകും. ജമാഅത്തെ ഇസ്ലാമി – യുഡിഎഫ് ബന്ധത്തിനെതിരെ ശക്തമായ പ്രചരണം നടത്തണം.






































