തൃശ്ശൂര്‍. ബിജെപി സംസ്ഥാന നേതൃയോഗത്തിൽ കെ സുരേന്ദ്രനെയും വി മുരളീധരനെയും ഒഴിവാക്കിയതിനെതിരെ കോർ കമ്മിറ്റിയിൽ രൂക്ഷ വിമർശനം. മുൻ സംസ്ഥാന അധ്യക്ഷന്മാരായ കെ സുരേന്ദ്രനെയും വി മുരളീധരനെയും ഒഴിവാക്കിയതിന്റെ മാനദണ്ഡം എന്തെന്ന് ചോദ്യം.
ബൂത്ത് തലം വരെ സംഘടനയെ ശക്തിപ്പെടുത്താൻ കഠിനം പ്രയ്തനം നടത്തിയ വി മുരളീധരനെ ഒഴിവാക്കിയത് എന്തിന്?.
രണ്ടുമാസം മുമ്പ് വരെ സംസ്ഥാനത്തെ പാർട്ടിയെ നയിച്ച കെ സുരേന്ദ്രനെ നേതൃയോഗത്തിൽ നിന്ന് ഒഴിവാക്കിയതിന്റെ കാരണമെന്ത്.
തദ്ദേശ തെരഞ്ഞെടുപ്പ് മുന്നൊരുക്കം പോലെ പ്രധാനപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്ത യോഗത്തിൽ നിന്ന് മുൻ അധ്യക്ഷന്മാരെ മാറ്റി നിർത്തിയത് അംഗീകരിക്കാൻ ആവില്ല. വീഴ്ച കോർ കമ്മിറ്റിയിൽ സമ്മതിച്ച് രാജീവ് ചന്ദ്രശേഖർ. ഇനി ഒരു യോഗത്തിലും ഇത്തരമൊരു പരാതിക്ക് ഇടവരുത്തില്ലെന്ന് രാജീവ് ചന്ദ്രശേഖർ
ഇടപെട്ട് ദേശീയ നേതൃത്വം. സംസ്ഥാന ബിജെപിയിൽ ഉണ്ടായ ഭിന്നതയിൽ ഇടപെട്ട് ദേശീയ നേതൃത്വം. വിഭാഗീയത അനുവദിക്കില്ലെന്ന് ബി എൽ സന്തോഷ്. നേതാക്കൾ ഒറ്റക്കെട്ടായി പ്രവർത്തിക്കണമെന്നും നിർദ്ദേശം.
ഐക്യ സന്ദേശം അറിയിക്കാൻ നേതാക്കൾ ഒന്നിച്ച് വാർത്ത സമ്മേളനം നടത്താൻ സാധ്യത
Home News Breaking News കെ സുരേന്ദ്രനെയും വി മുരളീധരനെയും ഒഴിവാക്കിയതിനെതിരെ കോർ കമ്മിറ്റിയിൽ രൂക്ഷ വിമർശനം