കൊല്ലം. ഫോണ്‍ ഉപയോക്താക്കളെ പ്രത്യേകിച്ചും ബിഎസ്എല്‍എല്‍ ഉപയോക്താക്കള്‍ കുറേ നാളായി വെള്ളം കുടിക്കുകയാണ് വിളിച്ചാല്‍ കിട്ടില്ല, വിളിച്ചാല്‍ വ്യക്തമാകില്ല. ഒരു വിളിക്ക് ഒന്‍പതു വിലി വേറേ വിളിക്കണം ിങ്ങനെ പരാതികള്‍ കൂടുന്നു. ദൂരസംചാര്‍ വിഷയത്തില്‍ വന്‍കുതിപ്പ് കഴിഞ്ഞ കാലത്താണ് ഈ ദുര്യോഗമെന്ന് ഓര്‍ക്കണം.
കുറേക്കാലമായി ഫോണ്‍ പത്തു പതിനഞ്ചുവര്‍ഷം പിന്നിലെക്കാലത്തെ നിലയിലായിരുന്നു. വിളിക്കുമ്പോള്‍ കു…കു..കു എന്ന പള്‍സ് ശബ്ദം കേള്‍പ്പിച്ച് നീണ്ടു നീണ്ടുപോകും കിട്ടില്ല. ഇപ്പോള്‍ സ്ഥിതി ഫോണ്‍ കണ്ടുപിടിച്ച കാലത്തേതായി ശബ്ദം ചിലമ്പിച്ച് വ്യക്തമല്ലാതെയാവും. എല്ലാവരും ഫോണിലുള്ള വാട്സ് ആപ് വഴി വിളിക്കുകയാണിപ്പോള്‍. അവിടെ ശബ്ദം കൃത്യം. എന്താണ് കഥയെന്ന് ഉപയോക്താക്കള്‍ക്ക് അറിയില്ല.
പണ്ടൊക്കെ പ്രശ്നം എന്തെന്ന് ചോദിക്കാന്‍ ടെലിഫോണ്‍ എക്സ് ചേഞ്ച് അധികൃതരുണ്ടായിരുന്നു. അവിടെ ഇപ്പോള്‍ പലതസ്തികകളിലും ആളില്ല. ുണ്ടെങ്കിലും അവര്‍ആരോട് ചോദിക്കുമെന്ന അവസ്ഥ. പൊതുവേ നാഥനില്ലാത്ത കളരി. എല്ലാ പ്രശ്നത്തിനും ഒറ്റ ഉത്തരം മാത്രം നെറ്റ്വര്‍ക്ക് പ്രശ്നം. എന്തായാലും ബിഎസ്എന്‍എലിന്‍റെ പെട്ടിയില്‍ അവസാനത്തെ ആണി അടിക്കാനുള്ള തിരക്കിലാണ് ബന്ധപ്പെട്ടവര്‍. സ്വകാര്യ നെറ്റു വര്‍ക്കുകളോട് അടിച്ചു പിടിച്ചുനിന്ന ബിഎസ്എന്‍എല്‍ ആയുധം വച്ച് കീഴടങ്ങുകയാണോ. എന്തായാലും നാലഞ്ചുവര്‍ഷം മുമ്പ് വിളിച്ചാല്‍ നൊടിയിടെ കിട്ടുന്ന ആ സുവര്‍ണ കാലം ഇനി തിരികെ വരുമോ എന്നാണ് ഉപയോക്താക്കള്‍ ചോദിക്കുന്നത്