വിവാദങ്ങൾക്കിടെ സ്കൂളുകളിൽ സൂംബാ ഡാൻസ് നടപ്പാക്കാനുള്ള തീരുമാനത്തിൽ ഉറച്ച് വിദ്യാഭ്യാസ വകുപ്പ്

129
Advertisement

തിരുവനന്തപുരം. വിവാദങ്ങൾക്കിടെ സ്കൂളുകളിൽ സൂംബാ ഡാൻസ് നടപ്പാക്കാനുള്ള തീരുമാനത്തിൽ ഉറച്ച് വിദ്യാഭ്യാസ വകുപ്പ്. വർഗീയതയുടെ നിറം കൊടുത്താൽ അംഗീകരിക്കാനാവില്ല എന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. മതസംഘടനകൾ എതിർപ്പ് തുടരുന്നതിനിടെ എസ്.എൻ.ഡി.പി സൂംബയെ അനുകൂലിച്ച് പ്രമേയം പാസാക്കി. സംശയ ദുരീകരണം നടത്തണമെന്ന ആവശ്യവുമായി മുസ്ലിം ലീഗ്.

സൂംബാ ഡാൻസുമായി മുന്നോട്ടുപോകുമെന്ന് വ്യക്തമാക്കിയ വിദ്യാഭ്യാസമന്ത്രി, അധിക്ഷേപിച്ചവരാണ് മാപ്പ് പറയേണ്ടതെന്നും ആവശ്യപ്പെട്ടു.ഫിസിക്കൽ എക്സർസൈസ് വേണ്ടത്ര നടപ്പാക്കാതെ സൂംബാ ഡാൻസ് നടത്തുന്നത് ശാസ്ത്രീയ രീതിയല്ലെന്ന് കെ.എൻ.എം മർക്കസു ദഅവ സംസ്ഥാന സെക്രട്ടറി എം.ടി മനാഫ് പറഞ്ഞു.

സംശയം ചോദിക്കുന്നവരെ തീവ്രവാദിയാക്കേണ്ടെന്ന് മുസ്ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഇതിനിടയിൽ മതവികാരം വ്രണപ്പെടുത്താൻ ഉള്ള ശ്രമം ശരിയല്ലെന്ന് വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. സെക്രട്ടറിയേറ്റിന് മുന്നിൽ പരിശീലകർ സംഘടിപ്പിച്ച ഫ്ലാഷ് മോബില്‍ മന്ത്രി വി. ശിവൻകുട്ടി പങ്കെടുത്തു .

Advertisement