വാർത്താ നോട്ടം

292
Advertisement

2025 ജൂൺ 29 ഞായർ

BREAKING NEWS

👉 മുല്ലപ്പെരിയാർ ഡാം ഇന്ന് ഉച്ചയ്ക്ക് 12ന് തുറക്കും. ജലനിരപ്പ് 136.15 അടിയായി.
പെരിയാർ തീരവാസികൾ ജാഗ്രത പാലിക്കണം.

👉തമിഴ്നാട്ടിലെ ശിവഗംഗയിൽ തിരുപ്പുവനം പോലീസ് മോഷണക്കേസിൽ കസ്റ്റഡിയിലെടുത്ത ബി. അജിത്ത് കുമാർ (27) എന്ന യുവാവ് മരിച്ച നിലയിൽ

👉 തൃശൂർ നല്ലങ്കരയിൽ ഗുണ്ടകൾ പോലീസ് ജീപ്പ് തകർത്തതിൽ 4 ലക്ഷം രൂപയുടെ നഷ്ടം.

👉 നല്ലങ്കരയിൽ ഗുണ്ടകളും മക്കളും ചേർന്ന് ആക്രമിച്ചതായി കാട്ടി അമ്മയുടെ പരാതി

👉പാലക്കാട് മലമ്പുഴ കാത്തിരക്കടവിൽ നവോദയ സ്കൂളിന് സമീപം രാജൻ്റെ വീട്ട് മുറ്റത്ത് പുലി എത്തി.നായുടെ കുര കേട്ട് മുറ്റത്തിറങ്ങിയ രാജൻ്റെ ഭാര്യയുടെ മുമ്പിലാണ് പുലി എത്തിയത്.

👉തിരുവനന്തപുരം മെഡിക്കൽ കോളജിലെ ചികിത്സാ ഉപകരണക്കുറവ് പരാതി 4 അംഗ സംഘം അന്വേഷിക്കും

👉 പോലീസ് മേധാവി നിയമനം: ഇൻചാർജ് ഡി ജി പി ഉണ്ടാകില്ല.

👉ഉത്തരേന്ത്യയിൽ കനത്ത മഴ തുടരുന്നു. ഹിമാചലിൽ മരണം 17 ആയി. 300 കോടിയുടെ നഷ്ടം.

👉ഉത്തരാഖണ്ഡിൽ മേഘവിസ്ഫോടനം ഉത്തരകാശി ജില്ലയിൽ കനത്ത മഴ, 9 പേരെ കാണാനില്ല. രക്ഷാപ്രവർത്തനം തുടരുന്നു.

👉 മോശമായി പെരുമാറാൻ ശ്രമിച്ചു എന്ന കാരണത്താൽ എറണാകുളത്ത് ബാറിൽ യുവതി ബിയർ കുപ്പി കൊണ്ട് യുവാവിനെ ആക്രമിച്ചു.

👉അരനൂറ്റാണ്ടിലേറെ സാംസ്ക്കാരിക സാമൂഹ്യ മേഘലകളിൽ സജീവമായിരുന്ന കെ.എം സലിം കുമാർ കൊച്ചി സഹകരണ ആശുപത്രി യിൽ അന്തരിച്ചു.

🌴 കേരളീയം 🌴

🙏 സംസ്ഥാനത്ത് അടുത്ത 5 ദിവസം ശക്തമായ മഴക്ക് സാധ്യത. സൗരാഷ്ട്ര-കച്ചിനും അതിനോട് ചേര്‍ന്നുള്ള വടക്കു കിഴക്കന്‍ അറബിക്കടലിനും മുകളിലായി പുതിയ ന്യൂനമര്‍ദം രൂപപ്പെട്ടു. തെക്കു പടിഞ്ഞാറന്‍ ബംഗ്ലാദേശിനും ഗംഗാതട പശ്ചിമ ബംഗാളിനും മുകളിലായി ചക്രവാതച്ചുഴി രൂപപ്പെട്ടിട്ടുണ്ട്.

🙏 എറണാകുളം കതൃക്കടവിലെ ബാറില്‍ യുവാവിനെ യുവതി മദ്യക്കുപ്പി പൊട്ടിച്ചു കുത്തി പരുക്കേല്‍പിച്ചു. ഡിജെ പാര്‍ട്ടിക്കിടെ മോശമായി പെരുമാറിയെന്നാരോപിച്ചാണ് യുവതി യുവാവിനെ ബിയര്‍ കുപ്പി പൊട്ടിച്ച് കുത്തിയതെന്നാണ് വിവരം. ഇന്നലെ രാത്രി പത്തു മണിയോടെ കൊച്ചി എടശേരി ബാറിലാണ് സംഭവമുണ്ടായത്.

🙏 ശിവന്‍ കുട്ടി തന്നോട് അനാദരവ് കാട്ടി എന്ന ഗവര്‍ണുടെ കത്തിന് മറുപടിയുമായി മുഖ്യമന്ത്രി. മന്ത്രി വി.ശിവന്‍കുട്ടി തെറ്റൊന്നും ചെയ്തിട്ടില്ലെന്നാണ് ഗവര്‍ണര്‍ക്ക് മുഖ്യമന്ത്രി കത്തിലൂടെ മറുപടി നല്‍കിയത്.

🙏 സഹകരണ ബാങ്കുകള്‍ നേരിടുന്ന പ്രതിസന്ധികള്‍ പരിശോധിച്ച് പരിഹരിക്കാന്‍ കേരള ബാങ്ക് മുന്നിട്ടിറങ്ങുന്നു. നഷ്ടത്തിലായ ബാങ്കുകളുടെ പുനരുജ്ജീവനത്തിന് കര്‍മപദ്ധതി തയ്യാറാക്കും. സംസ്ഥാനത്ത് 863 പ്രാഥമിക സഹകരണ ബാങ്കുകള്‍ നഷ്ടത്തിലാണെന്നാണ് കണക്ക്. ബാങ്കിങ്, മാനേജ്മെന്റ് മേഖലയിലെ വിദഗ്ധര്‍ പരിശോധനയ്ക്കും പദ്ധതി തയ്യാറാക്കലിനും മേല്‍നോട്ടം വഹിക്കും.

🙏 മെഡിക്കല്‍ കോളേജില്‍ ഉപകരണങ്ങളില്ലാതെ ശസ്ത്രക്രിയ മുടങ്ങിയെന്ന യൂറോളജി വിഭാഗം മേധാവിയുടെ ഫെയ്സ്ബുക് പോസ്റ്റിനെതിരെ മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ ഡോ. വിശ്വനാഥന്‍. ഡോ.ഹാരിസ് ചിറക്കലിന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞിട്ടുള്ളത് തെറ്റായ കാര്യങ്ങളാണെന്നും വെള്ളിയാഴ്ച നാല് ശസ്ത്രക്രിയ യൂറോളജി വിഭാഗത്തില്‍ നടന്നുവെന്നും ഒരെണ്ണം യന്ത്രത്തകരാര്‍ മൂലമാണ് മാറ്റിയതെന്നും ഡിഎംഇ പറഞ്ഞു.

🙏 മെഡിക്കല്‍ കോളേജിലെ ശസ്ത്രക്രിയാ പ്രതിസന്ധിയില്‍ സമഗ്രമായ അന്വേഷണം നടത്താന്‍ നിര്‍ദ്ദേശം നല്‍കിയതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്ജ്. ഷെഡ്യൂള്‍ ചെയ്തതില്‍ ഒരു ശസ്ത്രക്രിയ മാത്രമാണ് നടക്കാതിരുന്നതെന്നും അത് നടക്കാതിരുന്നത് സാങ്കേതിക പ്രശ്നം കൊണ്ടാണെന്നുമാണ് മന്ത്രിയുടെ വിശദീകരണം.

🙏പേവിഷബാധയ്‌
ക്കെതിരെ ആരോഗ്യ വകുപ്പ് വിദ്യാഭ്യാസ വകുപ്പുമായി സഹകരിച്ച് ബോധവത്ക്കരണ പരിപാടി സംഘടിപ്പിക്കുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. പരിപാടിയുടെ ഭാഗമായി ജൂണ്‍ 30ന് സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളിലും പേവിഷബാധയ്ക്ക് എതിരെ സ്‌കൂള്‍ കുട്ടികള്‍ക്ക് അവബോധം നല്‍കുന്നതിനായി അസംബ്ലി സമയത്ത് ആരോഗ്യ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ഒരു ക്ലാസ് സംഘടിപ്പിക്കും.

🙏 വി എസ് അച്യുതാനന്ദന്റെ ആരോഗ്യ നില സംബന്ധിച്ച ഏറ്റവും പുതിയ മെഡിക്കല്‍ ബുള്ളറ്റിന്‍ പുറത്തിറക്കി. ആരോഗ്യനിലയില്‍ മാറ്റമില്ലെന്നും തല്‍സ്ഥിതി തുടരുന്നുവെന്നുമാണ് മെഡിക്കല്‍ ബുള്ളറ്റിന്‍. ഹൃദയാഘാതത്തെ തുടര്‍ന്നാണ് കഴിഞ്ഞ ദിവസം അദ്ദേഹത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

🙏 സ്‌കൂളുകളിലെ സുംബ ഡാന്‍സുമായി ബന്ധപ്പെട്ടുള്ള വിവാദത്തില്‍ നിലപാട് വ്യക്തമാക്കി എ ഐ വൈ എഫ്. വിദ്യാര്‍ത്ഥികളെയും യുവാക്കളെയും പങ്കെടുപ്പിച്ച് വ്യാപകമായി സുംബാ നൃത്തം സംഘടിപ്പിക്കുമെന്നും എ ഐ വൈ എഫ് സംസ്ഥാന പ്രസിഡന്റ് എന്‍ അരുണ്‍, സെക്രട്ടറി ടി ടി ജിസ്‌മോന്‍ എന്നിവര്‍ പ്രസ്താവനയില്‍ അറിയിച്ചു.

🙏 നിലമ്പൂര്‍ തോല്‍വിക്ക് കാരണം ഭരണവിരുദ്ധ വികാരം മാത്രമെന്ന് വ്യാഖ്യാനിക്കരുതെന്ന് സി പി ഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്‍. കാലഘട്ടത്തിനനുസരിച്ച് ജനങ്ങള്‍ വോട്ട് ചെയ്തുവെന്നും അതാണ് നിലമ്പൂരില്‍ സംഭവിച്ചതെന്നും പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞു.

🙏 പാലക്കാട് നാട്ടുകല്ലിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനി ആശിര്‍ നന്ദയുടെ ആത്മഹത്യയില്‍ സ്‌കൂളിനെതിരെ വിദ്യാഭ്യാസ വകുപ്പിന്റെ അന്വേഷണത്തില്‍ ഗുരുതര കണ്ടെത്തലുകള്‍. മാര്‍ക്ക് അടിസ്ഥാനത്തില്‍ ക്ലാസ്സ് മാറ്റി ഇരുത്തിയത് ചട്ടവിരുദ്ധമാണെന്നതടക്കമുള്ള കണ്ടെത്തലുകളാണ് ആശിര്‍ നന്ദ പഠിച്ച ശ്രീകൃഷ്ണപുരം സെന്റ് ഡൊമിനിക് കോണ്‍വെന്റ് സ്‌കൂളിനെതിരെ കണ്ടെത്തിയിരിക്കുന്നത്.

🙏 കേരളത്തിലെ യുവജനങ്ങള്‍ക്ക് ഇവിടെത്തന്നെ ജോലി ചെയ്യാനാകുന്നവിധം തൊഴിലവസരങ്ങള്‍ ലഭ്യമാകണമെന്നതാണ് സര്‍ക്കാര്‍ കാഴ്ചപ്പാടെന്നും അതിനുള്ള സംവിധാനങ്ങള്‍ ശക്തിപ്പെടുത്തുമെന്നും വ്യവസായ മന്ത്രി പി. രാജീവ്. അന്താരാഷ്ട്ര എംഎസ്എംഇ ദിനാഘോഷങ്ങളുടെ സമാപന പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

🙏 കൊല്ലത്ത് സ്‌കൂള്‍ വിദ്യാര്‍ത്ഥിനിക്ക് നേരെ കെഎസ്ആര്‍ടിസി ബസില്‍ ലൈംഗികാതിക്രമം നടത്തിയ കണ്ടക്ടര്‍ അറസ്റ്റില്‍. പുനലൂര്‍ ഡിപ്പോയിലെ കണ്ടക്ടറായ കുന്നിക്കോട് ചക്കുവരയ്ക്കല്‍ സ്വദേശി അജയഘോഷാണ് അറസ്റ്റിലായത്.

🙏 മലപ്പുറം പാങ്ങില്‍ ചികിത്സ കിട്ടാതെ ഒരു വയസ്സുകാരന്‍ മരിച്ചെന്ന പരാതിയെ തുടര്‍ന്ന് ഖബറടക്കിയ കുട്ടിയുടെ മൃതദേഹം പുറത്തെടുത്തു. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി മഞ്ചേരി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

🙏 ഏഴ് വയസുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ അധ്യാപകന് 52 വര്‍ഷം കഠിന തടവ്. കൊല്ലം തുളസിമുക്ക് പ്ലാവിള വീട്ടില്‍ സുനില്‍ കുമാറിനെയാണ് (46) 52 വര്‍ഷം കഠിന തടവിനും 3.25 ലക്ഷം രൂപ പിഴയടയ്ക്കാനും ശിക്ഷിച്ചത്.

🇳🇪 ദേശീയം 🇳🇪

🙏 ഹിന്ദി ഒരു ഇന്ത്യന്‍ ഭാഷയുടേയും എതിരാളിയല്ലെന്നും മറിച്ച് എല്ലാവരുടേയും സുഹൃത്താണെന്നും രാജ്യത്ത് ഒരു ഭാഷയ്ക്കെതിരേയും എതിര്‍പ്പ് ഉണ്ടാകരുതെന്നുമുള്ള കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ പരാമര്‍ശത്തിന് മറുപടിയുമായി ഡിഎംകെ എംപി കനിമൊഴി രംഗത്തെത്തി.

🙏 ബഹിരാകാശ നിലയത്തിലുള്ള ഇന്ത്യക്കാരന്‍ ശുഭാംശു ശുക്ലയുമായി സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഈ യാത്ര തന്റേത് മാത്രമല്ലെന്നും ദേശത്തിന്റേത് കൂടിയാണെന്നും പുതിയ യുഗത്തിന്റെ തുടക്കമാണെന്നും ശുഭാംശു ശുക്ല പറഞ്ഞു.

🙏 പത്മശ്രീ പുരസ്‌കാര ജേതാവായ സന്യാസി കാര്‍ത്തിക് മഹാരാജ് 2013-ല്‍ ജോലി വാഗ്ദാനം ചെയ്ത് നിരവധി തവണ ബലാത്സംഗം ചെയ്‌തെന്ന പരാതിയുമായി യുവതി. സംഭവം നടന്ന് 12 വര്‍ഷങ്ങള്‍ക്കു ശേഷമാണ് പശ്ചിമ ബംഗാള്‍ സ്വദേശിയായ യുവതി പരാതിയുമായി രംഗത്തെത്തുന്നത്.

🙏 കൊല്‍ക്കത്തയില്‍ നിയമ വിദ്യാര്‍ത്ഥിനിയെ കൂട്ട ബലാല്‍സംഗം ചെയ്ത കേസില്‍ പ്രത്യക സംഘത്തെ സംഘത്തെ നിയോഗിച്ചു. അഞ്ച് അംഗങ്ങള്‍ അടങ്ങുന്ന പ്രത്യേക അന്വേഷണ സംഘത്തെയാണ് നിലവില്‍ അന്വേഷണം ഏല്‍പ്പിച്ചിരിക്കുന്നത്.

🙏 റോയുടെ പുതിയ മേധാവിയായി മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥന്‍ പരാഗ് ജെയിനെ കേന്ദ്രസര്‍ക്കാര്‍ നിയമിച്ചു. 1989 ബാച്ച് പഞ്ചാബ് കേഡര്‍ ഐപിഎസ് ഉദ്യോഗസ്ഥനാണ് പരാഗ് ജെയിന്‍.

🇦🇽 അന്തർദേശീയം 🇦🇺

🙏 ചാവേര്‍ സ്‌ഫോടനത്തില്‍ പാകിസ്ഥാനില്‍ 16 സൈനികര്‍ കൊല്ലപ്പെട്ടു. വടക്കുപടിഞ്ഞാറന്‍ പാകിസ്ഥാനിലെ ഖൈബര്‍ പഖ്തൂണ്‍ പ്രവിശ്യയിലാണ് ചാവേര്‍ ആക്രമണം ഉണ്ടായത്. 29 പേര്‍ക്ക് സംഭവത്തില്‍ പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്.

🙏 യെമനില്‍ നിന്ന് ഇസ്രയേലിന് നേരെ തൊടുത്തുവിട്ട മിസൈലുകള്‍ തകര്‍ത്തുവെന്ന അവകാശവാദവുമായി ഇസ്രയേല്‍ സൈന്യം. ഇന്നലെയാണ് ഇസ്രയേല്‍ സൈന്യം യെമന്‍ മിസൈലുകള്‍ തകര്‍ത്തതായി അവകാശപ്പെട്ടത്.

🙏 ഇസ്രയേലുമായുള്ള യുദ്ധത്തില്‍ കൊല്ലപ്പെട്ട സൈനിക കമാന്‍ഡര്‍മാരും ആണവ ശാസ്ത്രജ്ഞരും ഉള്‍പ്പെടെ ഏകദേശം 60 പേരുടെ ശവസംസ്‌കാര ചടങ്ങ് ഇറാനില്‍ നടന്നു. ഇറാനിയന്‍ പതാകകളില്‍ പൊതിഞ്ഞ മൃതദേഹ പേടകങ്ങളുമായി വിലാപയാത്ര നടത്തിയാണ് സംസ്‌കാര ചടങ്ങുകള്‍ തുടങ്ങിയത്.

🙏 ഗാസയില്‍ ഭക്ഷണം വാങ്ങാനെത്തുന്ന നിരായുധരായ സാധാരണക്കാര്‍ക്ക് നേരെ ബോധപൂര്‍വം വെടിവെയ്ക്കാന്‍ ഇസ്രയേലി കമാണ്ടര്‍മാര്‍ സൈനികര്‍ക്ക് നിര്‍ദേശം നല്‍കിയതായി റിപ്പോര്‍ട്ട്. ഇസ്രയേലി ദിനപ്പത്രമായ ഹാരെറ്റ്സാണ് സൈനികരില്‍ നിന്നു തന്നെ ലഭിച്ച റിപ്പോര്‍ട്ടുകള്‍ ആധാരമാക്കി ഈ വിവരം പുറത്തുവിട്ടത്.

🙏 പലസ്തീനിലെ വെസ്റ്റ്ബാങ്കില്‍ ഇസ്രയേല്‍ സേനാംഗങ്ങള്‍ക്ക് നേരെ ഇസ്രയേല്‍ പൗരന്മാരുടെ ആക്രമണം. ബിന്യമിന്‍ മേഖലയിലെ സൈനിക പോസ്റ്റിലുണ്ടായിരുന്ന സൈനികരെ ഇസ്രയേല്‍ പൗരന്മാര്‍ ആക്രമിക്കുകയും വാഹനങ്ങള്‍ തകര്‍ക്കാന്‍ ശ്രമിക്കുകയും ചെയ്തു. സംഭവത്തില്‍ 6 പേരെ അറസ്റ്റ് ചെയ്തു.

🙏 റഷ്യന്‍ ഡ്രോണാക്രമണത്തില്‍ യുക്രൈനില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു. പതിനാല് പേര്‍ക്ക് പരിക്കേറ്റു. ഉക്രെയ്‌നിലെ ഒഡെസയില്‍ ഒരു റെസിഡന്‍ഷ്യല്‍ ഏര്യിയലെ 21 നില കെട്ടിടത്തിലേക്കാണ് ഡ്രോണ്‍ ഇടിച്ചുകയറിയത്. ഇന്നലെ രാത്രിയാണ് സംഭവം.

🙏 രാജ്യത്തെ ഫെഡറല്‍ കോടതികള്‍ക്കുള്ള അധികാര പരിധി കുറച്ചുള്ള സുപ്രീംകോടതി വിധി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് നല്‍കുന്നത് വലിയ ആത്മവിശ്വാസമെന്ന് റിപ്പോര്‍ട്ടുകള്‍. സര്‍ക്കാരിന്റെ നടപടികള്‍ നിയമവിരുദ്ധമാണെങ്കില്‍ പോലും അവയെ പെട്ടെന്ന് തടയാന്‍ ജഡ്ജിമാര്‍ക്കുള്ള അധികാരമാണ് ഇല്ലാതാകുന്നത്.

⚽ കായികം🥍

🏏 ഇംഗ്ലണ്ടിനെതിരായ ആദ്യ ടി20യില്‍ ഇന്ത്യന്‍ വനിതകള്‍ക്ക് 97 റണ്‍സിന്റെ കൂറ്റന്‍ ജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യ 211 റണ്‍സ് വിജയലക്ഷ്യമാണ് മുന്നോട്ടുവച്ചത്.

🏏മറുപടി ബാറ്റിംഗില്‍ ഇംഗ്ലണ്ട് 14.5 ഓവറില്‍ 113ന് എല്ലാവരും പുറത്താവുകയായിരുന്നു. ഇതോടെ അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 1-0ത്തിന് മുന്നിലെത്തി.

Advertisement