ഒന്നരവർഷം മുമ്പ് കാണാതായി തമിഴ്നാട് ചേരമ്പാടി വനത്തിൽ കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയ വയനാട് സ്വദേശി ഹേമചന്ദ്രൻ്റെ മൃതദേഹം ഇന്ന് കോഴിക്കോട് എത്തിക്കും. ഊട്ടി മെഡിക്കൽ കോളജ് ആശുപത്രിയിലായിരുന്നു പോസ്റ്റുമോർട്ടം .പ്രാഥമിക റിപ്പോർട്ടിലും കൊലപാതകമെന്ന സ്ഥിരീകരണമാണ് ഉള്ളത്. കസ്റ്റഡിയിലുള്ള പ്രതികളും കൊലപാതകമെന്ന് സ്ഥിരീകരിച്ചിരുന്നു. DNA പരിശോധനയ്ക്ക് ശേഷമായിരിക്കും മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകുക. അതുവരെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ സൂക്ഷിക്കും.വിദേശത്തുള്ള പ്രതി നൗഷാദിനെ നാട്ടിലെത്തിക്കാനുള്ള ശ്രമവും അന്വേഷണസംഘം തുടങ്ങിയിട്ടുണ്ട്.






































