വാഹനവില്‍പ്പന ശാലക്ക് തീപിടിച്ച് വന്‍ നഷ്ടം

183
Advertisement

കോഴിക്കോട്. മാവൂർപോലീസ് സ്റ്റേഷന് ചേർന്നുള്ള കെ എം എച്ച് മോട്ടോസിലാണ് തീപിടുത്തം ഉണ്ടായത്. ഇന്ന് പുലർച്ചെ മൂന്നേ മുക്കാലോടെയാണ് തീപിടുത്തം.പുകയും തീയും ഉയരുന്നത് കണ്ട് മാവൂർ പോലീസ് സ്റ്റേഷനിലെ പോലീസുകാർ ഉടൻതന്നെ തീയണക്കാനുള്ളശ്രമം ആരംഭിച്ചു. കൂടാതെ മുക്കം ഫയർ യൂണിറ്റിൽ വിവരമറിയിച്ചു. തുടർന്ന് ഫയർ യൂണിറ്റ് സ്ഥലത്തെത്തി.
അപ്പോഴേക്കും ഷോറൂമിന് അകത്ത് നിരവധി ഇരുചക്ര വാഹനങ്ങളിൽ തീ പടർന്നു പിടിച്ചിരുന്നു.
പിന്നീട് മുക്കത്ത് നിന്നും കൂടുതൽ ഫയർ യൂണിറ്റ് സ്ഥലത്ത് എത്തുകയും ഏറെ നേരത്തെ പരിശ്രമത്തിനുശേഷം തീ അണക്കുകയും ചെയ്തു.ഷോറൂമിന് അകത്തുണ്ടായിരുന്ന നിരവധി ഇരുചക്ര വാഹനങ്ങൾ ആണ് കത്തി നശിച്ചത്. ഫയർ യൂണിറ്റിന്റെ അവസരോചിതമായ ഇടപെടലിൽ കെട്ടിടത്തിലെ തൊട്ടടുത്തുള്ള മറ്റ് സ്ഥാപനങ്ങളിലേക്ക് ഒന്നും തീ പടരാതിരുന്നത് വലിയ അപകടമാണ് ഒഴിവാക്കിയത്.

Advertisement