തിരുവനന്തപുരം നഗരസഭ യിലേക്ക് ഇന്ന് ബിജെപി പ്രതിഷേധ മാർച്ച് നടത്തും. സ്കൂൾ കുട്ടികളുടെ കമ്പ്യൂട്ടർ വിതരണത്തിൽ അഴിമതി എന്ന് ആരോപിച്ചാണ് പ്രതിഷേധ മാർച്ച് സംഘടിപ്പിക്കുന്നത്. വേണം ഭരണമാറ്റം വേണം വികസിത അനന്തപുരി എന്ന മുദ്രാവാക്യം ഉയർത്തി രാവിലെ പത്തരയ്ക്കാണ് മാർച്ച്. കഴിഞ്ഞദിവസം ബിജെപി കൗൺസിലർക്കെതിരെ അഴിമതി ആരോപിച്ച് ഭരണകക്ഷി കൗൺസിലർമാർ കൗൺസിൽ യോഗത്തിൽ പ്രതിഷേധിച്ചിരുന്നു. പ്രതിഷേധം പ്രതിരോധിക്കാൻ എത്തിയ ബിജെപി കൗൺസിലർർമാരും ഇടതുപക്ഷ കൗൺസിലർമാരും തമ്മിൽ കയ്യാങ്കളിയിലേക്ക് എത്തി. പുന്നക്കാമുകൾ വാർഡ് കൗൺസിലർ മഞ്ജു പി വി ഹരിത കർമ്മ സേനാംഗത്തെ ഭീഷണിപ്പെടുത്തി എന്ന വാർത്തയെ തുടർന്നാണ് നഗരസഭായോഗത്തിൽ പ്രതിഷേധം ഉയർന്നത് . ബിജെപി കൗൺസിലർമാർക്കെതിരെ ഉയർന്ന ആരോപണത്തെ മറക്കാനാണ് കോർപ്പറേഷനിലേക്കുള്ള അനാവശ്യ പ്രതിഷേധം എന്ന നിലപാടാണ് എൽഡിഎഫിന് .