സ്ഥിരം വിസിമാരെ നിയമിക്കാത്തതില്‍ വിമർശനവുമായി ഹൈക്കോടതി

54
Advertisement

കൊച്ചി.കേരളത്തിലെ സര്‍വകലാശാലകളില്‍ സ്ഥിരം വിസിമാരെ നിയമിക്കാത്തതില്‍ വിമർശനവുമായി ഹൈക്കോടതി.
സംസ്ഥാന സര്‍ക്കാരിനും ചാന്‍സലര്‍ക്കുമാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ വിമര്‍ശനം. സ്ഥിരം വിസിമാരില്ലാത്തത് ഉന്നത വിദ്യാഭ്യാസ മേഖലയ്ക്ക് ഗുണകരമല്ല.
സംസ്ഥാനത്തെ 13ല്‍ 12 സര്‍വകലാശാലകളിലും സ്ഥിരം വിസിമാരില്ലാത്തത് ഗുരുതര സാഹചര്യം.
ഉന്നത വിദ്യാഭ്യാസത്തെ ദുര്‍ബലപ്പെടുത്തുന്ന രീതിയാണ്. പ്രശ്‌നം പരിഹരിച്ച് സ്ഥിരം വിസിമാരെ നിയമിക്കാന്‍ നടപടിയെടുക്കണമെന്നും ഹൈക്കോടതി നിർദേശിച്ചു. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചിന്റേതാണ് വിമർശനം.
ഡോ. മോഹന്‍ കുന്നുമ്മലിന് കേരള വിസിയുടെ അധികച്ചുമതല നല്‍കിയചോദ്യം ചെയ്തുള്ള ഹർജിയിലെ വിധിയിലാണു വിമർശനം.

Advertisement