നിലമ്പൂരിന്റെ എംഎല്‍എയായി ആര്യാടന്‍ ഷൗക്കത്ത് സത്യപ്രതിജ്ഞ ചെയ്തു

23
Advertisement

നിലമ്പൂരിന്റെ എംഎല്‍എയായി കോണ്‍ഗ്രസ് നേതാവ് ആര്യാടന്‍ ഷൗക്കത്ത് സത്യപ്രതിജ്ഞ ചെയ്തു. ദൈവനാമത്തിലാണ് അദ്ദേഹം സത്യപ്രതിജ്ഞ ചെയ്തത്. മുഖ്യമന്ത്രി പിണറായി വിജയനും വിഡി സതീശനുമുള്‍പ്പെടെയുള്ളവര്‍ ചടങ്ങില്‍ പങ്കെടുത്തു. ആര്യാടന്‍ ഷൗക്കത്തിന് യുഡിഎഫ്, എല്‍ഡിഎഫ് നേതാക്കള്‍ ആശംസകള്‍ നേര്‍ന്നു. ഉച്ചതിരിഞ്ഞ് മൂന്നരയ്ക്ക് ശേഷം നിയമസഭാ ഹാളിലായിരുന്നു ചടങ്ങ്. ജനങ്ങളുടെ കൂടെയുണ്ടാവുമെന്നും നേരത്തെ പരാജയപ്പെട്ടിട്ടും നിലമ്പൂരില്‍ നിന്നും പിന്‍മാറാതെ നിന്നുവെന്നും ആര്യാടന്‍ ഷൗക്കത്ത് പറഞ്ഞു. 11000 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ആര്യാടന്‍ വിജയിച്ചത്. അന്‍വര്‍ കൂടെ മത്സരരംഗത്തുണ്ടായിരുന്ന തെരഞ്ഞെടുപ്പില്‍ എം സ്വരാജായിരുന്നു ഇടതുമുന്നണിയുടെ സ്ഥാനാര്‍ത്ഥി.

Advertisement