തിരുവനന്തപുരം. സെക്രട്ടറിയേറ്റിൽ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ രണ്ട് പേർ പിടിയിൽ.അരുവിക്കര സ്വദേശകളായ അനിൽ ബാബു, കൃഷ്ണൻ എന്നിവരെ രെയാണ് ഫോർട്ട് പൊലീസ് പിടിക്കൂടിയത്.
സെക്രട്ടറിയേറ്റിൽ ജോലി വാഗ്ധാനം ചെയ്ത് ഇവർ 25 ലക്ഷം രൂപ തട്ടിയെടുക്കുകയായിരുന്നു.
നാല് പേരിൽ നിന്നാണ് 25 ലക്ഷം രൂപ തട്ടിയെടുത്തത്.പൂന്തുറ സ്വദേശി പരാതി നൽകിയതിനെ തുടർന്നായിരുന്നു അറസ്റ്റ്.സെക്രട്ടറിയേറ്റിലെ അണ്ടർ സെക്രട്ടറിയെന്ന് പറഞ്ഞാണ് ഇവർ തട്ടിപ്പ് നടത്തിയതെന്ന് ഫോർട്ട് പൊലീസ് അറിയിച്ചു. പ്രതികളെ കോടതിയിൽ ഹാജരാക്കും.