വാർത്താനോട്ടം,ഇന്നത്തെ വാര്‍ത്താ വിസ്ഫോടനം

481
Advertisement

2025 ജൂൺ 27 വെള്ളി

BREAKING NEWS

👉തൃശൂരിൽ കാലപ്പഴക്കം ചെന്ന ഇരുനില കെട്ടിടം തകർന്ന് വീണ് മൂന്ന് അതിഥി തൊഴിലാളികൾ മരിച്ചു.

👉ഇന്ന് രാവിലെ 6 ന് തൊഴിലാളികൾ ജോലിക്കായി ഇറങ്ങുന്നതിനിടെയായിരുന്നു അപകടം.

👉തകർന്ന് വീണ കെട്ടിടത്തിലുണ്ടായിരുന്നത് 17 തൊഴിലാളികൾ.

👉3 തൊഴിലാളികൾ കെട്ടിടത്തിൽ അകപ്പെട്ടിരുന്നു.

👉സ്ഥലത്ത് രക്ഷാപ്രവർത്തനം തുടരു ന്നു.

👉ഓൺലൈൻ തട്ടിപ്പ് കേസിൽ മലയാളികൾ ഉൾപ്പെട്ടെ സംഘമെന്ന് പോലീസ്.

👉പേരൂർക്കടയിൽ നെടുമങ്ങാട് സ്വദേശിയായ ദലിത് യുവതിക്കെതിരെ വ്യാജ മോഷണക്കുറ്റം ചുമത്തി പരാതി നൽകിയ ഓമന ഡാനിയേലിനെതിരെ കേസ്സെടുക്കാൻ എസ് സി എസ്റ്റി കമ്മീഷൻ ഉത്തരവിട്ടു.

🌴 കേരളീയം 🌴

🙏 കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ കേരളത്തിലെ 7 ജില്ലകളിലെയും നിലമ്പൂര്‍,ചേര്‍ത്തല,കുട്ടനാട്, ഇരിട്ടി താലൂക്കിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി. എറണാകുളം, കോട്ടയം, തൃശ്ശൂര്‍, ഇടുക്കി, വയനാട്, പാലക്കാട്, പത്തനംതിട്ട എന്നീ ജില്ലകളിലെ സ്‌കൂളുകള്‍ക്കാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.

🙏 സംസ്ഥാനത്ത് അതിതീവ്ര മഴ തുടരുമെന്നും നാളേയും മറ്റന്നാളും അതിശക്ത മഴക്കുള്ള സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ്. വടക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും ഒഡിഷ, പശ്ചിമ ബംഗാള്‍ തീരത്തിനും മുകളിലായി ന്യൂനമര്‍ദ്ദം രൂപപെട്ട സാഹചര്യത്തിലാണ് ഈ അറിയിപ്പ്.

🙏 സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ മുന്‍കരുതലുകള്‍ ശക്തമാക്കി. അടുത്ത മൂന്ന് ദിവസം സംസ്ഥാനത്തെ റവന്യൂ ഉദ്യോഗസ്ഥര്‍ക്ക് അവധി അനുവദിക്കാന്‍ പാടില്ലന്ന് സര്‍ക്കാര്‍ ഉത്തരവിട്ടു.

🙏 മഴ തുടരുന്നതിനാല്‍ പകര്‍ച്ച വ്യാധികള്‍ക്കെതിരെ ജാഗ്രത തുടരണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. എലിപ്പനിയ്‌ക്കെതിരെ വളരെ ശ്രദ്ധിക്കണം. എലിപ്പനി ബാധിച്ചാല്‍ പെട്ടെന്ന് തീവ്രമാകുമെന്നതിനാല്‍ പ്രത്യേക ശ്രദ്ധ വേണം.

🙏 മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് ഇന്നലെ 134.30 അടിയായെന്ന് അറിയിപ്പ്. സെക്കന്റില്‍ 6084 ഘനയടി വെള്ളം അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്നുണ്ട്. . ജലനിരപ്പ് 136 അടിയില്‍ എത്തിയാല്‍ സ്പില്‍വേ വഴി വെള്ളം പുറത്തേക്ക് ഒഴുക്കും.

🙏 കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രം ഔദ്യോഗിക പരിപാടികളില്‍ വെക്കുന്നതിനെ ചൊല്ലിയുള്ള തര്‍ക്കം പുതിയ തലത്തിലേക്ക്. ഇത് ഭരണഘടനാ വിരുദ്ധമെന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി നല്‍കിയ കത്തിന് ഗവര്‍ണര്‍ മറുപടി നല്‍കി.

🙏 ഭാരതാംബ വിവാദത്തിന് ശേഷം ആദ്യമായി വേദി പങ്കിട്ട് ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറും കൃഷി മന്ത്രി പി പ്രസാദും. കാര്‍ഷിക സര്‍വ്വകലാശാലയുടെ തൃശൂരില്‍ നടന്ന ബിരുദ ദാനച്ചടങ്ങില്‍ ഗവര്‍ണര്‍ പി പ്രസാദിനെ പ്രശംസിക്കുകയും ചെയ്തു. വേദിയില്‍ ഭാരതാംബ ചിത്രം വച്ചിരുന്നില്ല.

🙏 സംസ്ഥാന പോലീസ് മേധാവി സ്ഥാനത്തേക്ക് പരിഗണിക്കുന്ന ഉദ്യോഗസ്ഥരുടെ പട്ടികയില്‍നിന്ന് എഡിജിപി എം.ആര്‍. അജിത് കുമാറും സുരേഷ് രാജ് പുരോഹിതും മനോജ് എബ്രഹാമും പുറത്ത്.

🙏 സിനിമ സമരം ആരംഭിക്കും എന്ന മുന്നറിയിപ്പുമായി ഫിലിം ചേമ്പര്‍. മലയാള സിനിമ രംഗത്തെക്കുറിച്ച് ചേമ്പര്‍ മുന്നോട്ട് വച്ച ആവശ്യങ്ങള്‍ ഉടന്‍ പരിഗണിക്കണം എന്ന് സാംസ്‌കാരിക മന്ത്രിക്ക് ചേമ്പര്‍ കത്ത് നല്‍കി. അനുകൂല നിലപാട് ഉണ്ടായില്ലെങ്കില്‍ ജൂലൈ 15ന് സൂചന പണിമുടക്ക് നടത്തുമെന്നും കൊച്ചിയില്‍ നടത്തുന്ന സിനിമ കോണ്‍ക്ലേവ് ബഹിഷ്‌കരിക്കുമെന്നും ചേമ്പര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

🙏 വെര്‍ച്വല്‍ അറസ്റ്റ്’ എന്ന് ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്ത കേസില്‍ രണ്ട് പേര്‍ അറസ്റ്റില്‍. താമരശ്ശേരി സ്വദേശി കയ്യേലിക്കല്‍ മുഹമ്മദ് ഷാനിഷ്, മടവൂര്‍ സ്വദേശി മുഹമ്മദ് ജനീസ് എന്നിവരെയാണ് വടകര സൈബര്‍ പൊലീസ് പിടികൂടിയത്.

🙏 ശ്രീകൃഷ്ണപുരം സെന്റ് ഡൊമിനിക്ക്സ് കോണ്‍വെന്റ് സ്‌കൂളില്‍ ആത്മഹത്യ ചെയ്തതുമായി ബന്ധപ്പെട്ട് എല്ലാവരേയും പുറത്താക്കുമെന്ന് മാനേജ്മെന്റ്. 5 അധ്യാപകര്‍ക്കെതിരെ ആയിരുന്നു ആരോപണം.

🙏 2024-ലെ കേരള സാഹിത്യ അക്കാദമി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. കെ.വി രാമകൃഷ്ണനും ഏഴാച്ചേരി രാമചന്ദ്രനും അക്കാദമിയുടെ വിശിഷ്ടാംഗത്വം.

🙏 സി പി എം നേതാവ് എം സ്വരാജിന് കേരള സാഹിത്യ അക്കാദമി പുരസ്‌കാരം. ‘പൂക്കളുടെ പുസ്തകം’ എന്ന ഉപന്യാസമാണ് സ്വരാജിന് പുരസ്‌കാരം നേടിക്കൊടുത്തത്. അതേസമയം കേരള സാഹിത്യ അക്കാദമിയുടെ അവാര്‍ഡ് നിരസിക്കുന്നുവെന്ന് എം. സ്വരാജ് വ്യക്തമാക്കി.

🙏 നിലമ്പൂര്‍ നിയുക്ത എംഎല്‍എ ആര്യാടന്‍ ഷൗക്കത്തും സംഘവും കാട്ടില്‍ കുടുങ്ങി. കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട വാണിയമ്പുഴ ഉന്നതിയിലെ ബില്ലിയുടെ മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം വാണിയമ്പുഴയിലെത്തിച്ച് തിരികെ മടങ്ങുന്നതിനിടെയാണ് ഷൗക്കത്തും സംഘവും കാട്ടില്‍ കുടുങ്ങിയത്.

🙏കൊടുവള്ളി പോലീസ് സ്റ്റേഷനില്‍ യൂത്ത് കോണ്‍ഗ്രസ്, മുസ്ലീം ലീഗ് പ്രവര്‍ത്തകര്‍ക്കൊപ്പം ജന്മദിനം കേക്ക് മുറിച്ചാഘോഷിച്ച ഇന്‍സ്പെക്ടറെ സ്ഥലം മാറ്റി.

🙏 ലഹരി വ്യാപാരവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ നല്‍കുന്ന വ്യക്തികളുടെ സ്വകാര്യത പൂര്‍ണമായും ഉറപ്പുവരുത്തുമെന്നും ഏതെങ്കിലും തരത്തില്‍ അത്തരം സ്വകാര്യതകള്‍ ലംഘിച്ചാല്‍ ആ ഉദ്യോഗസ്ഥര്‍ സര്‍വീസില്‍ തുടരില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍.

🙏 ലഹരിക്കെതിരേ കൈകോര്‍ത്ത് ഹൈബി ഈഡന്‍ എംപിയുടെ ‘നോ എന്‍ട്രി’ ലഹരിവിരുദ്ധ ക്യാമ്പയിന്‍ നടന്‍ പൃഥ്വിരാജ് ഉദ്ഘാടനം ചെയ്തു.

🙏 ലഹരി ഉപയോഗം തടയാന്‍ അധ്യാപകര്‍ക്ക് കുട്ടികളുടെ ബാഗുകള്‍ പരിശോധിക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കുട്ടികളുടെ അന്തസ്സിന് ക്ഷതമേല്‍ക്കുന്ന ബാഗ് പരിശോധന നേരത്തെ ബാലാവകാശ കമ്മീഷന്‍ ലംഘിച്ചതാണ്.

🙏 കഞ്ചാവിന് അടിമയായിരുന്ന മകന്‍ കോട്ടയത്ത് അമ്മയെ വെട്ടിക്കൊന്നു. പള്ളിക്കത്തോട് ഇളമ്പള്ളി പുല്ലാനിത്തകടിയില്‍ അടുകാണില്‍ സിന്ധു(45) വിനെയാണ് മകന്‍ അരവിന്ദ്(26) വെട്ടിക്കൊലപ്പെടുത്തിയത്.

🙏 യന്ത്രത്തകരാറിനെ
ത്തുടര്‍ന്ന് തിരുവനന്തപുരം വിമാനത്താവളത്തില്‍ നിര്‍ത്തിയിട്ടിരിക്കുന്ന ബ്രട്ടീഷ് യുദ്ധവിമാനമായ എഫ് 35-ന്റെ തകരാര്‍ പരിഹരിക്കാനുള്ള ശ്രമം തുടരുന്നു. പതിനൊന്നാം നാളും വിമാനം റണ്‍വേയില്‍ തന്നെയാണ്.

🇳🇪  ദേശീയം  🇳🇪

🙏 റീല്‍സ് ചിത്രീകരിക്കുന്നതിനിടെ നിര്‍മ്മാണം നടന്നുകൊണ്ടിരിക്കുന്ന കെട്ടിടത്തിന്റെ പതിമൂന്നാം നിലയില്‍നിന്ന് വീണ് യുവതിക്ക് ദാരുണാന്ത്യം. ബംഗളൂരുവിലെ പരപ്പന അഗ്രഹാരയിലെ കെട്ടിടത്തില്‍നിന്ന് താഴെവീണ് ബീഹാര്‍ സ്വദേശിനി നന്ദിനി (21) ആണ് മരിച്ചത്.

🙏 ഫെയ്സ്ബുക്കിലൂടെ പരിചയപ്പെട്ട, ഒരാഴ്ച കാലത്തെ സൗഹൃദം മാത്രമുണ്ടായിരുന്ന, യുവതിയെ കൊന്ന് ഫാമില്‍ കുഴിച്ചുമൂടിയ കേസില്‍ യുവാവ് അറസ്റ്റിലായി. മാണ്ഡ്യ ജില്ലയിലെ താമസക്കാരനും എന്‍ജിനിയറിങ് ബിരുദധാരിയുമായ പുനീത് ഗൗഡ(28)യെയാണ് പോലീസ് പിടികൂടിയത്.

🙏 ഹൈവേകളില്‍ ഇരുചക്ര വാഹനങ്ങള്‍ക്കും ടോള്‍ ഏര്‍പ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നുവെന്ന പ്രചരണത്തില്‍ വിശദീകരണവുമായി കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി.

🇦🇺 അന്തർദേശീയം 🇦🇽

🙏 ഇസ്രായേലിനെതിരേ ഇറാന്‍ വിജയം കൈവരിച്ചതായി ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമീനി. ഈ വിജയം അമേരിക്കയുടെ മുഖത്തേറ്റ കനത്ത അടിയാണെന്നും അദ്ദേഹം ടെലിവിഷന്‍ സന്ദേശത്തില്‍ പറഞ്ഞു. ഇറാന്‍-ഇസ്രയേല്‍ വെടിനിര്‍ത്തലിന് ശേഷമുള്ള ആദ്യപ്രതികരണമാണ് ഖമീനിയുടേത്.

🙏 ആക്‌സിയം-4 ദൗത്യ സംഘം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിനുള്ളിലേക്ക് പ്രവേശിച്ചു. ഇന്ത്യന്‍ ബഹിരാകാശ സഞ്ചാരി ശുഭാംശു ശുക്ല ഉള്‍പ്പടെയുള്ള സംഘമാണ് നിലയത്തിലെത്തിയത്. ഇന്നലെ വൈകീട്ട് 4 മണിക്കാണ് പേടകം നിലയത്തിലെ ഹാര്‍മണി മോഡ്യൂളുമായി ഡോക്ക് ചെയ്തത്.

🙏 അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ ചിലവഴിക്കുന്ന അടുത്ത 14 ദിവസങ്ങളെ കുറിച്ച് ആവേശം തോന്നുന്നുവെന്ന് ഇന്ത്യന്‍ ബഹിരാകാശ സഞ്ചാരി ശുംഭാംശു ശുക്ല. നിലയത്തില്‍ എത്തിയതിന് ശേഷം ആദ്യമായി പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

🙏 ആണവായുധ കേന്ദ്രങ്ങള്‍ പരിശോധിക്കാന്‍ ഇറാന്‍ തങ്ങള്‍ക്ക് അനുമതി നല്‍കിയിരുന്നുവെന്ന് ഇന്റര്‍നാഷണല്‍ ആറ്റോമിക് എനര്‍ജി ഏജന്‍സി ചീഫ് ഫഫേല്‍ ഗ്രോസി.

🙏 യുഎസുമായുള്ള ആണവച്ചര്‍ച്ച പുനരാരംഭിക്കാന്‍ യാതൊരു പദ്ധതിയുമില്ലെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി. ആണവച്ചര്‍ച്ച പുനരാരംഭിക്കാമെന്ന് ആര്‍ക്കും ഉറപ്പുകൊടുത്തിട്ടില്ലെന്നും ഈ വിഷയത്തില്‍ ഒരു ചര്‍ച്ചയും നടന്നിട്ടില്ലെന്നും അബ്ബാസ് അരാഗ്ചി വ്യക്തമാക്കി.

🙏 ഒരു കൊതുകിന്റെ രൂപവും വലിപ്പവുമുള്ളൊരു രഹസ്യ നിരീക്ഷണ ഡ്രോണ്‍ അവതരിപ്പിച്ച് ചൈന. ആരുമറിയാതെ രഹസ്യമായി നിരീക്ഷിക്കാനും നിശബ്ദമായി പറക്കാനും കഴിവുള്ളതാണ് ഈ ഡ്രോണ്‍.

⚽ കായികം 🏏

⚽ സംസ്ഥാന ജൂനിയർ ഫുട്ബാളിൽ തിരുവനന്തപുരത്തെ 3-0ന് തോല്പിച്ച് മലപ്പുറം ജേതാക്കളായി

⚽സൗദി അറേബ്യൻ ക്ലബ് അൽ നസ്റുമായി 2 വർഷത്തേക്ക് കൂടി കാരാർ പുതുക്കി പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ.

🏏 ഇന്ത്യയുടെ ട്വൻറി20 ക്രിക്കറ്റ് ടീം നായകനും സൂപ്പർ ബാറ്റ്സ്മാനുമായ സൂര്യകുമാർ യാദവ് ജർമനിയിലെ മ്യൂണിക്കിൽ ഹെർണിയ ശസ്ത്രക്രിയക്ക് വിധേയനായി.

Advertisement