തിരുവനന്തപുരം. ആര്‍എസ്എസ് സഹകരണം: എം.വി.ഗോവിന്ദന് വിമർശനം. സി.പി.ഐ.എം സംസ്ഥാന സമിതിയിലാണ്
വിമർശനം. സി.പി.എമ്മിനെഎല്ലാ വർഗീയതയേയും എതിർക്കുന്ന പാർട്ടിയായാണ് ജനം കാണുന്നത്
സംസ്ഥാന സെക്രട്ടറി തന്നെ വർഗീയ ബന്ധം സ്ഥിരീകരിച്ചാൽ പിന്നെ എന്താണ് സ്ഥിതി?. സെക്രട്ടറിയുടെ പരാമർശം നിലമ്പൂരിലെ
തോൽവിക്ക് ആക്കം കൂട്ടിയെന്നും വിമർശനം. വിമർശനം ഉന്നയിച്ചത് കണ്ണൂരിൽ നിന്നുളള സീനിയർ നേതാവ്
അൻവറിനെ തുറന്നുകാട്ടുന്നതിൽ വീഴ്ച പറ്റിയെന്നും വിമര്‍ശനം. നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ പി.വി.
അൻവറിനെ തുറന്നുകാട്ടുന്നതിൽ വീഴ്ച സംഭവിച്ചെന്ന് വിമർശനം. അൻവർ എന്തുകൊണ്ട് മുന്നണി വിട്ടു
എന്ന് ജനങ്ങളെ ബോധ്യപ്പെടുത്താനായില്ല
അൻവർ എൽ.ഡി.എഫ് വോട്ടുകളും ചോർത്തി. യു.ഡി.എഫ് വോട്ടുകളാകും അൻവറിന്
ലഭിക്കുക എന്നാണ് കരുതിയത്. ആ വിലയിരുത്തൽ തെറ്റിയെന്നും ചർച്ചയിൽ വിമർശനം. അൻവർ സ്പോൺസേർഡ് സ്ഥാനാർഥി
പി.വി.അൻവർ യുഡിഎഫ് നിർത്തിയ സ്ഥാനാർത്ഥിയെന്നും ആരോപണം. അൻവറിൻ്റേത് യുഡിഎഫ് സ്പോൺസേർഡ്
സ്ഥാനാർത്ഥിത്വം തന്നെ. ഷൗക്കത്ത് വിരുദ്ധ വോട്ടുകൾ എൽ ഡി എഫിലേക്ക് വരുന്നത് തടയാനാണ് അൻവറിനെ ഉപയോഗിച്ചത്.
എം.സ്വരാജിന് മുന്നണിക്ക് പുറത്തുളള അധിക വോട്ടുകൾ ലഭിച്ചില്ലെന്നും വിമര്‍ശനം. സംഘടനാ ദൗർബല്യങ്ങളും രാഷ്ട്രീയ
സാഹചര്യവും തോൽവിക്ക് കാരണമായി. പുറത്ത് നിന്ന് നേതാക്കളെത്തിയ ശേഷമാണ്
പല പ്രദേശങ്ങളിലും കമ്മിറ്റികൾ സജീവമായത്