ഡോക്ടർ ഇല്ല,നെയ്യാർ ഡാം കുടുംബാരോഗ്യ കേന്ദ്രത്തിൽ നാട്ടുകാരുടെ പ്രതിഷേധം

28
Advertisement

തിരുവനന്തപുരം. രോഗികളെ നോക്കാൻ ഡോക്ടർ ഇല്ല. നെയ്യാർ ഡാം കുടുംബാരോഗ്യ കേന്ദ്രത്തിൽ നാട്ടുകാരുടെ പ്രതിഷേധം.ഇന്നും നാളെയും ഉച്ചയ്ക്ക് ശേഷം ഒ പി ഉണ്ടായിരിക്കില്ലെന്ന് അറിയിച്ച് മെഡിക്കൽ ഓഫീസർ പോയെന്ന് നാട്ടുകാർ. പനി, ഡെങ്കിപ്പനി , എലിപ്പനി അടക്കമുള്ള പകർച്ചവ്യാധികൾ പടരുന്നതിനിടയാണ് മെഡിക്കൽ ഓഫീസർ ഡോക്ടർ രഞ്ജിനിയുടെ അനാസ്ഥയെന്നും നാട്ടുകാർ. ആശുപത്രിയിൽ ഉള്ളത് മെഡിക്കൽ ഓഫീസർ അടക്കം മൂന്ന് ഡോക്ടേഴ്സ്

ഒരാൾ മെഡിക്കൽ ലീവിലും മറ്റൊരാൾ ഇന്ന് അവധിയിലുമായിരുന്നു. ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന മെഡിക്കൽ ഓഫീസറാണ് ഉച്ചയ്ക്കുശേഷം ഒ പി ഉണ്ടാവില്ലെന്ന് അറിയിച്ച് ആശുപത്രി വിട്ടത്

Advertisement