തൃശൂർ: സി പി എം നേതാവ് എം സ്വരാജിന് കേരള സാഹിത്യ അക്കാദമി പുരസ്കാരം. ‘പൂക്കളുടെ പുസ്തകം’ എന്ന ഉപന്യാസമാണ് സ്വരാജിന് പുരസ്കാരം നേടിക്കൊടുത്തത്. ഉപന്യാസം വിഭാഗത്തിൽ കേരള സാഹിത്യ അക്കാദമിയുടെ എൻഡോവ്മെന്റ് അവാർഡാണ് സ്വരാജിന് ലഭിച്ചത്. നിലമ്പൂർ ഉപതെരഞ്ഞെടുപ്പിലെ ഇടതുപക്ഷ മുന്നണി സ്ഥാനാർഥിയായിരുന്നു തൃപ്പുണ്ണിത്തുറ മുൻ എം എൽ എ കൂടിയായ സ്വരാജ്. കഴിഞ്ഞ ദിവസം ഫലം പുറത്തുവന്ന നിലമ്പൂർ തെരഞ്ഞെടുപ്പിൽ സ്വരാജ് 11077 വോട്ടുകൾക്ക് പരാജയപ്പെട്ടിരുന്നു.
Home News Breaking News ‘പൂക്കളുടെ പുസ്തകം’, എം സ്വരാജിന് കേരള സാഹിത്യ അക്കാദമി പുരസ്കാരം; ഉപന്യാസം വിഭാഗത്തിൽ എൻഡോവ്മെന്റ് അവാർഡ്