മകൻ അമ്മയെ തീകൊളുത്തി കൊലപ്പെടുത്തി…അയൽവാസിയെയും വീട്ടിലേക്ക് വിളിച്ചു വരുത്തി പൊള്ളലേൽപ്പിച്ചു

785
Advertisement

മഞ്ചേശ്വരത്ത് മകൻ അമ്മയെ തീകൊളുത്തി കൊലപ്പെടുത്തി. വോർക്കാടി സ്വദേശി ഹിൽഡ മൊണ്ടേറയാണ് (60) മരിച്ചത്. മകൻ മെൽവിൻ മൊണ്ടേറ (32) ഒളിവിലാണ്. ഇന്നലെ രാത്രിയാണ് സംഭവം. 
അമ്മയെ തീകൊളുത്തി കൊലപ്പെടുത്തിയ ശേഷം അയൽവാസിയായ ലോലിറ്റയെ ഇയാൾ വീട്ടിലേക്ക് വിളിച്ചു വരുത്തി. പിന്നാലെ ഇവരെയും തീകൊളുത്തി. ലോലിറ്റ ഗുരുതര പരുക്കുകളോടെ ആശുപത്രിയിലാണ്. കൊലപാതകത്തിന് പിന്നിലെ കാരണം വ്യക്തമല്ല. ഇന്നു രാവിലെ വീട്ടിലെത്തിയ സമീപവാസികളാണ് പൊള്ളലേറ്റ നിലയിൽ ഹിൽഡയെയും ലോലിറ്റയെയും കണ്ടെത്തിയത്.

Advertisement