ഒൻപതാം ക്ലാസ്സ്‌ വിദ്യാർത്ഥിനിയുടെ ആത്മഹത്യയിൽ കൂടുതൽ അന്വേഷണത്തിലേക്ക് പോലിസ്

457
Advertisement

പാലക്കാട്‌. ശ്രീകൃഷ്ണപുരം സെന്റ് ജോൺസ് സി ബി എസ് സി സ്കൂളിലെ ഒൻപതാം ക്ലാസ്സ്‌ വിദ്യാർത്ഥിനി ആശിർനന്ദയുടെ ആത്മഹത്യയിൽ കൂടുതൽ അന്വേഷണത്തിലേക്ക് പോലിസ്. മാതാ പിതാക്കളുടെ മൊഴി ഇന്ന് രേഖപ്പെടുത്തിയേക്കും.ഇന്നലെ വിദ്യാർത്ഥി യുവജന സംഘടനകളുടെ നേതൃത്വത്തിൽ വൻ പ്രതിഷേധമാണ് സെന്റ് ഡൊമിനിക് സ്കൂളിൽ നടന്നത്. സംഭവത്തിൽ 3 അധ്യാപകരെ പുറത്താക്കുമെന്ന് മാനേജ്മെന്റ് അറിയിച്ചിരുന്നു. ഇന്ന് വിദ്യാർത്ഥി യുവജന സംഘടന നേതാക്കളുടെ സാന്നിധ്യത്തിൽ പി ടി എ യോഗം ചേർന്ന് തുടർ നടപടികൾ ചർച്ച ചെയ്യും. ഉച്ചയ്ക്ക് 2 മണിക്കാണ് സ്കൂളിൽ യോഗം ചേരുന്നത്.

Advertisement