കാട്ടാനക്കലിയിൽ സംസ്ഥാനത്ത് ഒരു മരണം കൂടി

26
Advertisement

മലപ്പുറം. കാട്ടാനക്കലിയിൽ സംസ്ഥാനത്ത് ഒരു മരണം കൂടി. നിലമ്പൂർ വാണിയം പുഴ ഉന്നതിയിലെ 46 വയസ്സുള്ള ബില്ലിയാണ് കൊല്ലപ്പെട്ടത്. ചാലിയാറിന് അക്കരെയുള്ള ഉന്നതിയിൽ നിന്ന് മൃതദേഹം കൊണ്ടുവരാൻ പോയ ഫയർഫോഴ്സിന്റെ  ഡിങ്കി ബോട്ട് ഒഴുക്കിൽപ്പെട്ടു. ചാലിയാറിലെ അതിശക്തമായ ഒഴുക്കിനെ തുടർന്ന് മൃതദേഹം ഇപ്പോഴും ഇക്കരെ എത്തിക്കാൻ സാധിച്ചിട്ടില്ല.


2019ലെ പ്രളയത്തിൽ വീട് തകർന്നതിനു ശേഷം താൽക്കാലിക കുടിലിലാണ് ചാലിയാർ പുഴയ്ക്ക് അക്കരയുള്ള വാണിയമ്പുഴ ഉന്നതിയിൽ ബില്ലിയും കുടുംബവും താമസിക്കുന്നത്.  കൂൺ പറിക്കാൻ പോയ ബില്ലിയെ വൈകിട്ട് വരെയും കാണാത്തതിനെ തുടർന്ന് നടത്തിയ തിരച്ചിലാണ് കാട്ടാന ചവിട്ടി , കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. പരിസരത്തുതന്നെ ആന നിലയുറപ്പിച്ചിരുന്നു. പിന്നിട് പടക്കം പൊട്ടിച്ച് ആണ് ആനയെ അകറ്റിയത്. ചാലിയാറിൽ അതിശക്തമായ കുത്തൊഴുക്കാണ് . ക്രമാതീതമായി ജലനിരപ്പും ഉയരുന്നുണ്ട്. മൃതദേഹം ഇക്കരെ എത്തിക്കാൻ പോയ ഫയർഫോഴ്സിന്റെ ഡിങ്കി ബോട്ട് ഒഴുക്കിൽപ്പെട്ടു. ആറ് ഫയർഫോഴ്സ് ഉദ്യോഗസ്ഥരും ഒരു നാട്ടുകാരനും ആണ് ബോട്ടിൽ ഉണ്ടായിരുന്നത്. എല്ലാവരും സുരക്ഷിതരെങ്കിലും തുരുത്തിൽ കുടുങ്ങിയിരിക്കുകയാണ്. ഇവരെ രക്ഷിക്കാൻ എൻഡിആർഎഫ് സംഘം സ്ഥലത്തെത്തി. ബില്ലിയുടെ മൃതദേഹം നാളെ മാത്രമായിരിക്കും   ഇക്കരെ എത്തിക്കുക. മനമുക്ക് ഉദ്യോഗസ്ഥരും സ്ഥലത്ത് എത്തിയിട്ടുണ്ട്.

Advertisement