കോട്ടയം: കോട്ടയത്ത് വില്‍പ്പനയ്ക്കെത്തിച്ച മയക്കുമരുന്നുമായി ഫാർമസിസ്റ്റ് പിടിയില്‍. വിദ്യാർഥികള്‍ക്കും യുവാക്കള്‍ക്കും വില്‍പ്പനയ്ക്കായി സൂക്ഷിച്ച 213 ഗ്രാം നെെട്രോസെെപാം ഗുളികയുമായി നട്ടാശ്ശേരി സ്വദേശി മിനു മാത്യു ആണ് എക്സെെസിന്റെ പിടിയിലായത്.
എക്സെെസ് സ്പെഷ്യല്‍ സ്ക്വാഡ് സർക്കിള്‍ ഇൻസ്പെക്ടർ ടോണി ജോസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ അറസ്റ്റുചെയ്തത്.
പ്രതി ഏറ്റുമാനൂരും കോട്ടയത്തും ഫാർമസിസ്റ്റായി ജോലിനോക്കിയിട്ടുള്ള പ്രതി ജോലി ഉപേക്ഷിച്ച് മയക്കുമരുന്ന് വില്‍പ്പന നടത്തിവരികയായിരുന്നു. എക്സെെസ് സ്പെഷ്യല്‍ സ്ക്വാഡ് സിവില്‍ എക്സെെസ് ഓഫീസർ സുനില്‍കുമാറിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് നടന്ന റെയ്ഡിലാണ് ഇയാള്‍ പിടിയിലായത്. കോട്ടയം ടൗണില്‍ ആവശ്യക്കാർക്ക് മയക്കുമരുന്ന് നല്‍കാൻ എത്തിയപ്പോഴാണ് പ്രതി എക്സെെസിന്റെ വലയിലായത്. ഒരു സ്ട്രിപ്പിന് ആയിരം രൂപ നിരക്കിലാണ് വില്‍പ്പന നടത്തിയിരുന്നത്.