ഏലൂർ : പൊതുമേഖല സ്ഥാപനങ്ങളായ ടിസിസി, ഫാക്ട് എന്നിവിടങ്ങളിൽ ഇന്ന് മോക് ഡ്രില്‍ നടത്തും.ടി സി സിയിൽ ഇന്ന് ഉച്ചക്ക് 2നും 3.30നും ഇടയിലാണ് മോക്ക് ഡ്രിൽ നടത്തുക.ഇതോടനുബന്ധിച്ച്
പലതവണ സൈറൺ മുഴങ്ങുമെന്നും ഇതുകേട്ട് ജനങ്ങൾ പരിഭ്രാന്തരാകരുതെന്നും കമ്പനി അധികൃതർ അറിയിച്ചു.
ഓൺസൈറ്റ് എമർജൻസി പ്ലാനിന്റെ ഭാഗമായിട്ടാണ് വൈകിട്ട് 4.30 ന് ഫാക്ട് ഉദ്യോഗമണ്ഡൽ കോംപ്ലക്‌സിൽ മോക്ക് ഡ്രിൽ നടത്തുന്നത്. ഇതിന്റെ ഭാഗമായി എമർജൻസി സൈറൺ മുഴങ്ങുകയും ഫയർ എൻജിനുകൾ പ്രവർത്തിക്കുകയും ചെയ്യും. പൊതുജനങ്ങൾ ഇതിൽ പരിഭ്രാന്തരാവരുതെന്ന് ഫാക്ട് അധികൃതർ അറിയിച്ചു.