അങ്കണവാടി ഹെൽപ്പറെ അടിച്ചുവീഴ്ത്തി സ്വർണമാല കവർന്നു

Advertisement

കോഴിക്കോട്. ഇരിങ്ങണ്ണൂരിൽ അങ്കണവാടി ഹെൽപ്പറെ അടിച്ചുവീഴ്ത്തി സ്വർണമാല കവർന്നു. സ്കൂട്ടറിൽ എത്തിയ യുവാവാണ് മോഷണം നടത്തിയത്. നാദാപുരം പോലീസ് അന്വേഷണം ആരംഭിച്ചു.

കല്ലാച്ചി സ്വദേശിയും മുടവന്തേരി 52ആം നമ്പർ അങ്കണവാടിയിലെ ഹെൽപ്പറുമായ ഉഷയുടെ സ്വർണ്ണമാലയാണ് മോഷണം പോയത്. ഇരിങ്ങണ്ണൂരിൽ ബസ്സിറങ്ങി അങ്ക ണവാടിയിലേക്ക് ജോലിക്ക് പോകുന്ന വേളയിലായിരുന്നു സംഭവം. സ്കൂട്ടറിൽ എത്തിയ യുവാവാണ് മോഷണം നടത്തിയത്. ഉഷയുടെ അരികിലെത്തിയ മോഷ്ടാവ് കഴുത്തിൽ ശക്തിയായി അടിക്കുകയും മാല പൊട്ടിച്ച് കടന്നു കളയുകയുമായിരുന്നു. ഉഷ സ്കൂട്ടറിന് പിറകെ ഓടിയെങ്കിലും പിടികൂടാൻ കഴിഞ്ഞില്ല. പിടിവലിക്കിടെ ഉഷയ്ക്ക് മാലയുടെ ഒരു കഷ്ണം ലഭിച്ചു. ചുവന്ന ബനിയൻ ധരിച്ച പ്രതി തലശ്ശേരി ഭാഗത്തേക്ക് ആണ് പോയത്. കഴുത്തിന് പരുക്കേറ്റ യുവതി നാദാപുരം ഗവൺമെന്റ് ആശുപത്രിയിൽ ചികിത്സ തേടി. സംഭവത്തിൽ പോലീസിൽ പരാതി നൽകിയിട്ടുണ്ട്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നാദാപുരം പോലീസ് അന്വേഷണം ആരംഭിച്ചു.

Advertisement