നാറിയെങ്കിലും തലയൂരി,ഹേമാ കമ്മിറ്റി വച്ചുള്ള പ്രഹസനം അവസാനിച്ചു

Advertisement

കൊച്ചി.ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട എല്ലാ കേസുകളിലെയും അന്വേഷണം അവസാനിപ്പിച്ചതായി സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. 34 കേസുകളിലെയും നടപടികള്‍ അവസാനിപ്പിച്ചുവെന്നാണ് പ്രത്യേക ഡിവിഷൻ ബെഞ്ചിനെ അറിയിച്ചത്. എസ്‌ഐടിക്ക് മുന്നില്‍ മൊഴി നല്‍കാന്‍ അതിജീവിതകൾക്ക് സാധ്യമായ എല്ലാ സഹായവും നല്‍കി

ഹേമ കമ്മിറ്റിക്ക് മുന്നില്‍ മൊഴി നല്‍കിയവര്‍ എന്നിട്ടും പ്രത്യേക സംഘത്തിൻ്റെ അന്വേഷണവുമായി സഹകരിച്ചില്ല.തുടര്‍ന്നാണ് എല്ലാ കേസുകളിലെയും അന്വേഷണം അവസാനിപ്പിച്ചതെന്നും സര്‍ക്കാര്‍ അറിയിച്ചു

Advertisement