വാനിനുള്ളില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്

500
Advertisement

കൊച്ചി: ഇടക്കൊച്ചിയില്‍ വാനിനുള്ളില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്. പെരുമ്പടപ്പ് പാര്‍ക്ക് റോഡില്‍ വഴിയകത്ത് വീട്ടില്‍ ആഷിഖിനെ (30) യാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് യുവാവിന്റെ സുഹൃത്തായ പള്ളുരുത്തി തോപ്പില്‍ വീട്ടില്‍ ഷഹാന (32), ഭര്‍ത്താവ് ഷിഹാബ് (39) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.

മരണകാരണം തുടയിലേറ്റ വെട്ട്. ആഷിക്കിനെ കൊലപ്പെടുത്തണമെന്ന് ഷിഹാബ് നേരത്തെ തീരുമാനിച്ചിരുന്നു. കൊല്ലപ്പെട്ട ആഷിക്ക് സഹായമായി സൗഹൃദത്തിൽ ആയത് അക്യുപങ്ചർഡോക്ടർ എന്ന പേരിൽ. ഷഹാനയുടെ പീഡന പരാതിയിൽ ആഷിക് ജയിലിലും ആയിരുന്നു. ഷഹാനയുടെ ഭർത്താവിൻറെ നിർബന്ധപ്രകാരമാണ് പരാതി നൽകിയതെന്നും മൊഴി. ജയിലിൽ നിന്നും പുറത്തിറങ്ങിയ ശേഷവും ബന്ധം തുടർന്നത് ഷിഹാബ് വിലക്കി. ഇതനുസരിക്കാതിരുന്നതും കൊലപാതകത്തിന് കാരണമായി

ആഷിക് കുത്താൻ എടുത്ത കത്തി വാങ്ങി തിരിച്ചു കുത്തി എന്ന് ഷിഹാബിന്റെ മൊഴി. കുത്തേറ്റ വിവരം തന്നെ വിളിച്ചു പറഞ്ഞത് ആഷിക് എന്ന ഷഹാന മൊഴി നൽകി

തിങ്കളാഴ്ച രാത്രിയാണ് ആഷിഖിനെ ഇടക്കൊച്ചി ഇന്ദിരാഗാന്ധി റോഡില്‍ ഇന്‍സുലേറ്റഡ് വാനില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ചോരയൊലിച്ച നിലയിലായിരുന്നു. വാനിന് സമീപത്തുണ്ടായിരുന്ന സുഹൃത്ത് ഷഹാനയുടെ ഉച്ചത്തിലുള്ള കരച്ചില്‍ കേട്ടാണ് നാട്ടുകാര്‍ ഓടിക്കൂടിയത്. അപകടത്തില്‍പ്പെട്ടതാണെന്നാണ് ഷഹാന പറഞ്ഞത്. പിന്നാലെ നാട്ടുകാര്‍ ഇയാളെ ആശുപത്രിയിലെത്തിച്ചു. അവിടെ എത്തുമ്പോള്‍ മരിച്ച നിലയിലായിരുന്നു. യുവാവ് ജീവനൊടുക്കിയതെന്നാണ് പൊലീസ് ആദ്യം കരുതിയത്.

Advertisement