നിലമ്പൂരിൽ വിധി നിർണയിച്ചത് ഭരണവിരുദ്ധ വികാരവും പി വി അൻവർ പിടിച്ച വോട്ടുകളുമെന്ന് വ്യക്തമാകുന്നു. മണ്ഡലത്തിൻ്റെ മനസിലിരുപ്പ് തിരിച്ചറിയുന്നതിൽ സി പി ഐ എം പരാജയപ്പെട്ടു.
മികച്ച സ്ഥാനാർത്ഥി, പി വി അൻവർ പിടിക്കുന്ന യു ഡി എഫ് വോട്ടുകൾ, ആര്യാടൻ ഷൗക്കത്തിനോട് ലീഗിന് പിണക്കം, അന്തരിച്ച വിവി പ്രകാശിൻ്റെ സുഹൃത്തുക്കളുടെ വോട്ട്, എപി സുന്നി വിഭാഗത്തിൻ്റെ പിന്തുണ.. ഇവയൊക്കെ മതി പാട്ടും പാടി ജയിക്കാനെന്ന് സിപിഐ എം മനപ്പായസമുണ്ടു. ആവനാഴിയിലെ അസ്ത്രങ്ങളെല്ലാം ഉപയോഗിച്ചിട്ടും എം സ്വരാജിനെ വിജയിപ്പിക്കാൻ സി പിഐ എമ്മിനായില്ല. ബൂത്തു തല കണക്കുകളും അവലോകനങ്ങളും സി പി ഐ എം പതിവു പോലെ നടത്തി. ഉറപ്പുള്ള വോട്ടു മാത്രം കണക്കാക്കി ബ്രാഞ്ച് സെക്രട്ടറിമാർ 2000 വോട്ടിന് മേൽ സ്വരാജ് ജയിക്കുമെന്ന കണക്കും തയ്യാറാക്കി. മന്ത്രിമാരും MLA മാരും ഉൾപ്പെടെ സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ നേതാക്കൾ വോട്ടർമാരെ പലവട്ടം നേരിൽ കണ്ടു. പക്ഷേ സിപിഐ എമ്മിൻ്റെ കണക്ക് കൂട്ടൽ തെറ്റി.
അന്‍വര്‍ എന്ന ചൂടുചേമ്പ് സിപിഎമ്മിന് മാത്രമല്ല കോണ്‍ഗ്രസിനും വിഴുങ്ങാന്‍ ബുദ്ധിമുട്ടുണ്ടെന്ന് തെളിയിച്ചത് വിഡി സതീശന്‍റെ മികവാണ്. അന്‍വറിനെ വാരിപ്പുണര്‍ന്നെങ്കില്‍ ഈ വിജയം അന്‍വര്‍ കൊണ്ടുപോകുമായിരുന്നു. അന്‍വര്‍ നിര്‍ണായക ശക്തിയായി യുഡിഎഫില്‍ കയറുകയും സ്ഥിരം തലവേദന ആവുകയും ചെയ്യുമായിരുന്നു. അത് ഒഴിവായികിട്ടി എന്നത് പ്രതിപക്ഷനേതാവ് എന്ന നിലയില്‍ സതീശന്‍ കോണ്‍ഗ്രസിനു സമ്മാനിച്ച നേട്ടമാണ്. അന്‍വര്‍ ഫാക്ടര്‍ എത്രത്തോളം എന്ന് ഇരുമുന്നണികള്‍ക്കും അറിയാന്‍ പറ്റി. അന്‍വര്‍ എന്ന ചുടുചേമ്പ് മുന്നണിയില്‍ വേണമോ എന്ന് യുഡിഎഫ് ആലോചിക്കണം.
മറുവശത്ത് കോൺഗ്രസും ലീഗും മുമ്പില്ലാത്ത വിധം ഒറ്റക്കെട്ടായി പ്രവർത്തിച്ചു. ഇവരുടെ മുൻകയ്യിൽ വോട്ടർ പട്ടികയിൽ പുതുതായി ചേർത്തത് 8000 ത്തോളം പേരെയാണ്. കേരളത്തിന് പുറത്തുള്ള നിലമ്പൂർ മണ്ഡലക്കാരായ 4300 പേരുടെ പട്ടിക തയ്യാറാക്കി. ഇതിൽ 70% പേരെ ബൂത്തിലെത്തിച്ചു. ഭരണ വിരുദ്ധ വികാരം ആളിക്കത്തിച്ചു. സി പി ഐ എമ്മിന് RSS ബന്ധമെന്നാരോപിച്ചു. എം വി ഗോവിന്ദൻ്റെ പരാമർശം യു ഡി എഫ് ആരോപണത്തിന് അടിവരയിട്ടു. പി വി അൻവറിനെ LDF ഉം UDF ഉം തളളിക്കളഞ്ഞെങ്കിലും കരുത്ത് തെളിയിക്കാൻ അദ്ദേഹത്തിനായി. മത്സരിക്കണമോ വേണ്ടയോ എന്ന് അവസാന നിമിഷം വരെ ആലോചിച്ചിരുന്നNDA ക്ക് മണ്ഡലത്തിൽ കാര്യമായ വളർച്ചയില്ലെന്നും ജനവിധി വ്യക്തമാക്കുന്നു.