നിലമ്പൂർ. ഉപതിരഞ്ഞെടുപ്പിൽ തോറ്റെങ്കിലും രാഷ്ട്രീയ അടിത്തറ ഭദ്രമാണെന്ന് സിപിഎം സംസ്ഥാന
സെക്രട്ടറി എം.വി.ഗോവിന്ദൻ. തോൽവി ജില്ലാകമ്മിറ്റിയും സംസ്ഥാന കമ്മിറ്റിയും പരിശോധിക്കുമെന്ന്
ജനറൽ സെക്രട്ടറി എം.എ.ബേബി പ്രതികരിച്ചു. തോൽവിയിൽ നിന്ന് പാഠം പഠിച്ച് മുന്നോട്ട്
പോകുമെന്ന് LDFകൺവീനർ ടി.പി.രാമകൃഷ്ണൻ അറിയിച്ചു.ഉപതിരഞ്ഞെടുപ്പിൽ വന്യജീവി
പ്രശ്നങ്ങൾ മാത്രമാണ് ചർച്ചയായതെന്ന് പറയാൻ സാധിക്കില്ലെന്ന് മന്ത്രി എ.കെ.ശശീന്ദ്രനും
പ്രതികരിച്ചു.
നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ പരാജയം സംഭവിച്ചെങ്കിലും മികച്ച രാഷ്ട്രീയ പോരാട്ടം നടത്താനായെന്നാണ് CPIM
സംസ്ഥാനനേതൃത്വത്തിൻെറ പ്രാഥമിക വിലയിരുത്തൽ. ഭരണവിരുദ്ധ വികാരം ഉണ്ടായിട്ടില്ലെന്നും പാർട്ടി നേതൃത്വം ആശ്വാസം കൊളളുന്നു
ചരിത്രപരമായി ഇടത് മണ്ഡലമല്ല നിലമ്പൂർ എന്നതാണ് CPIM നേതൃത്വം ഉയർത്തുന്ന മറ്റൊരു വാദം
നിലമ്പൂരിലെ തോൽവിയിൽ യു.ഡി.എഫിന് അഭിമാനിക്കത്തക്കതായ ഒന്നുമില്ലെന്നാണ് LDF നേതൃത്വത്തിൻെറ പ്രതികരണം
മതനിരപേക്ഷ നിലപാട് ഉയർത്തിയാണ് LDF തിരഞ്ഞെടുപ്പിനെ നേരിട്ടതെന്നും
CPIM നേതാക്കൾ അവകാശപ്പെടുന്നു
മണ്ഡലത്തിൽ വന്യജീവി പ്രശ്നം ചർച്ചയായെന്ന വിമർശനങ്ങളെ വനം മന്ത്രി എ.കെ.ശശീന്ദ്രനും
പ്രതിരോധിച്ചു
ലോകസഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് വൻ വിജയം നേടിയപ്പോൾ പറഞ്ഞത് പോലെ വർഗീയ
ശക്തികളുടെ പിന്തുണയിൽ ജയിച്ചവെന്നതാണ് നിലമ്പൂരിലും CPIMൻെറ പ്രതിരോധം