വാർത്താ നോട്ടം

245
Advertisement

2025 ജൂൺ 23 തിങ്കൾ

BREAKING NEWS

👉നിലമ്പൂർ ഉപതെരെഞ്ഞെടുപ്പിൻ്റെ വോട്ടെണ്ണൽ തുടങ്ങി



👉ഒന്നാം റൗണ്ട് വോട്ടെണ്ണൽ പൂർത്തിയായപ്പോൾ യു ഡി എഫിന് 700 വോളം വോട്ടുകളുടെ ലീഡ്



👉യുഡിഎഫ് പ്രതീക്ഷിച്ച ലീഡ് ആദ്യഘട്ടത്തിൽ നേടാനായില്ല.



   🌴കേരളീയം🌴









🙏ആശാവര്‍ക്കര്‍മാ
ര്‍ക്ക് മൂന്ന് മാസത്തെ ഓണറേറിയം നല്‍കാന്‍ ആവശ്യമായ തുക അനുവദിച്ച് സര്‍ക്കാര്‍. ജൂണ്‍ മുതല്‍ ഓഗസ്റ്റ് വരെയുള്ള മാസങ്ങളില്‍ ഓണറേറിയം ആയി നല്‍കേണ്ട തുകയാണ് മുന്‍കൂറായി അനുവദിച്ചത്. ആറ് മാസത്തെ തുക മുന്‍കൂര്‍ അനുവദിക്കണമെന്നാണ് നാഷണല്‍ ഹെല്‍ത്ത് മിഷന്‍ സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നത്.



🙏  സുരേഷ് ഗോപി നായകനായ ജാനകി v/s സ്റ്റേറ്റ് ഓഫ് കേരള എന്ന ചിത്രത്തിന് അനുമതി നിഷേധിച്ച കേന്ദ്ര സെന്‍സര്‍ ബോര്‍ഡ് നടപടിയെ പരിഹസിച്ച് മന്ത്രി വി ശിവന്‍കുട്ടി. ‘സെന്‍സര്‍ ബോര്‍ഡോ, സെന്‍സില്ലാ ബോര്‍ഡോ’ എന്നാണ് കേന്ദ്ര സെന്‍സര്‍ ബോര്‍ഡ് നടപടിയെ പരിഹസിച്ച് വിദ്യഭ്യാസ മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചത്.



🙏 കായലോട് ആള്‍ക്കൂട്ട അതിക്രമത്തെ തുടര്‍ന്ന് ജീവനൊടുക്കിയ യുവതിയുടെ ആണ്‍സുഹൃത്തിനെതിരെ പൊലീസ് കേസെടുക്കില്ല. യുവതിയില്‍ നിന്ന് പണവും സ്വര്‍ണവും തട്ടിയെടുത്ത് ഭീഷണിപ്പെടുത്തിയെന്ന കുടുംബത്തിന്റെ പരാതിയില്‍ കഴമ്പില്ലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

🙏  സാമൂഹിക നീതി ഇല്ലാതാകുമ്പോള്‍ താന്‍ ആ അനീതി ചൂണ്ടിക്കാട്ടുമെന്നും അതില്‍ ആരും തന്നെ കുറ്റപെടുത്തേണ്ടെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. ഈഴവ സമുദായത്തിന്റെ  ശത്രു സമുദായംഗങ്ങള്‍ തന്നെയാണെന്നും സത്യങ്ങള്‍ പറയുമ്പോള്‍ തന്നെയെന്തിന് കല്ലെറിയുന്നുവെന്നും മലപ്പുറത്ത് ഈഴവ സമുദായത്തിന് വിദ്യാഭ്യസ സ്ഥാപനമില്ലെന്നും അക്കാര്യം ചൂണ്ടിക്കാണിച്ച തന്നെ എതിര്‍ത്തുവെന്നും അദ്ദേഹം പറഞ്ഞു.

🙏 തൃശൂര്‍ മാളയില്‍ എന്‍.എസ്.എസ് സംഘടിപ്പിച്ച യോഗ ദിന പരിപാടിയില്‍ ഭാരതാംബ ചിത്ര വിവാദം. തിരുമുക്കുളം കരയോഗത്തില്‍ മന്നത്ത് പത്മനാഭനൊപ്പം കാവി പതാകയേന്തിയ ഭാരതാംഭബയെയും ഉള്‍പ്പെടുത്തി സംഘടിപ്പിച്ച പരിപാടി കരയോഗം കമ്മിറ്റികള്‍ തടഞ്ഞു. അന്താരാഷ്ട്ര യോഗ ദിനത്തോട് അനുബന്ധിച്ച് മാള കുഴൂരില്‍ തിരുമുക്കുളം കരയോഗം സംഘടിപ്പിച്ച പരിപാടിയിലാണ് പ്രശ്നം ഉണ്ടായത്.



🙏  സംവിധായകനും നടനുമായ ബാലചന്ദ്രമേനോനെതിരെ സിനിമാ നടി നല്‍കിയ ലൈംഗിക അതിക്രമ കേസിലെ നടപടികള്‍ കോടതി അവസാനിപ്പിക്കുന്നു. ബാലചന്ദ്രമേനോനെ എതിരെയുള്ള ആരോപണങ്ങള്‍ക്ക് തെളിവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പൊലീസ് അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത് ഇതിന്റെ ഭാഗമായി പരാതിക്കാരിയായ നടിക്ക് കോടതി നോട്ടീസ് നല്‍കി.

🙏  വിജിലന്‍സ് മുന്‍ ഡയറക്ടര്‍ യോഗേഷ് ഗുപ്തയുടെ നോണ്‍ ഗസ്റ്റഡ് ഉദ്യോഗസ്ഥര്‍ക്കെതിരായ കേസുകള്‍ എസ്പിമാര്‍ തീര്‍പ്പാക്കണമെന്ന വിവാദ സര്‍ക്കുലര്‍ ഇപ്പോഴത്തെ ഡയറക്ടര്‍ മനോജ് എബ്രഹാം തിരുത്തി. സര്‍ക്കുലര്‍ നിയമവിരുദ്ധവും വിജിലന്‍സ് മാനുവലിന് എതിരുമാണെന്നും എല്ലാ ഫയലും അന്തിമ തീര്‍പ്പാക്കേണ്ടത് ഡയറക്ടര്‍ തന്നെയെന്നുമാണ് മനോജ് എബ്രഹാം എസ്പിമാര്‍ക്ക് നല്‍കിയ പുതിയ നിര്‍ദ്ദേശം.


🙏  ഭാരതാംബ സങ്കല്‍പം മനസില്‍ കൂടുതല്‍ ശക്തമായത് അടിയന്തരാവസ്ഥക്കാലത്തെന്ന് ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍. ജയിലില്‍ കിടന്നപ്പോള്‍ ഭാരതാംബ സങ്കല്‍പം കൂടുതല്‍ ശക്തമായി എന്നും കുട്ടിക്കാലം മുതല്‍ ആര്‍എസ്എസ് ആഭിമുഖ്യമുണ്ടെന്നും ബിജെപിയുടെ മുഖപത്രമായ ജന്മഭൂമിയിലെ അഭിമുഖത്തില്‍  ഗവര്‍ണര്‍ വ്യക്തമാക്കി.

🙏  യഥാര്‍ത്ഥ ദേശഭക്തരും ദേശ വിരുദ്ധരും തമ്മിലുള്ള പോരാട്ടമാണ് കേരളത്തില്‍ നടക്കുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. ഒരു ജനാധിപത്യ രാജ്യത്ത് സമാധാനപരമായ പ്രതിഷേധം എന്നത് ജനാധിപത്യപരമായ പ്രതികരണ മാര്‍ഗ്ഗമാണ്.



🙏 മലയാളത്തിലെ ചലച്ചിത്ര അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’യുടെ ഭരണസമിതിയിലേക്ക് തിരഞ്ഞെടുപ്പ് നടത്തും. മൂന്ന് മാസത്തിനകം തിരഞ്ഞെടുപ്പ് നടത്താനാണ് ഇന്നലെ നടന്ന ജനറല്‍ ബോഡി യോഗത്തില്‍ ധാരണയായത്. നിലവിലുള്ള അഡ്ഹോക് കമ്മിറ്റി അതുവരെ തുടരും.

🙏  13 കൊല്ലത്തിന് ശേഷം താര സംഘടന അമ്മയുടെ ജനറല്‍ ബോഡിയില്‍ പങ്കെടുത്ത് നടന്‍ ജഗതി ശ്രീകുമാര്‍. 2012ല്‍ വാഹനാപകടത്തില്‍ പരിക്കേറ്റതിന് പിന്നാലെ സിനിമ രംഗത്ത് നിന്നും പൂര്‍ണ്ണമായി വിട്ടുനില്‍ക്കുകയാണ് ജഗതി ശ്രീകുമാര്‍. യോഗത്തില്‍ ജഗതി ശ്രീകുമാറിനെ ആദരിക്കുകയും ചെയ്തു.

🙏  ട്രോളിംഗ് നിരോധന കാലത്ത് അനധികൃതമായി ആഴക്കടല്‍ മത്സ്യബന്ധനത്തിലേര്‍പ്പെട്ട ഫൈബര്‍ വള്ളങ്ങള്‍ പിടികൂടി. കന്യാകുമാരി കുളച്ചല്‍ സ്വദേശികളുടെ ഉടമസ്ഥതയിലുള്ള ഷൈജു, സെന്റ് മേരി മത്തലീന എന്നീ വള്ളങ്ങളാണ് മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം കസ്റ്റഡിയിലെടുത്തത്.  ട്രോളിംഗ് നിരോധന കാലത്ത് പരമ്പരാഗത വള്ളങ്ങള്‍ക്ക് മത്സ്യബന്ധനത്തിന് അനുമതിയുണ്ടെങ്കിലും ആഴക്കടല്‍ മത്സ്യബന്ധനം നടത്താന്‍ പാടില്ലെന്നാണ് ചട്ടം.

🙏  ബ്രിട്ടീഷ് യുദ്ധവിമാനമായ F-35B യുടെ അറ്റകുറ്റപ്പണിക്കായി ബ്രിട്ടനില്‍ നിന്ന് 40 അംഗ വിദഗ്ധ സംഘം എത്തും. ഇന്ത്യന്‍ നാവികസേനയുമായി സംയുക്ത അഭ്യാസം പൂര്‍ത്തിയാക്കിയ യുകെയുടെ എച്ച്എംഎസ് പ്രിന്‍സ് ഓഫ് വെയില്‍സ് കാരിയര്‍ സ്ട്രൈക്ക് ഗ്രൂപ്പിന്റെ ഭാഗമായിരുന്ന വിമാനമാണ് ഇന്ധനം തീര്‍ന്നതിനെ തുടര്‍ന്ന് തിരുവനന്തപുരത്ത് അടിയന്തിരമായി ഇറക്കിയത്.



🇳🇪  ദേശീയം  🇳🇪



🙏  തമിഴ്നാട് വാല്‍പ്പാറയില്‍ ആനക്കൊമ്പുമായി അഞ്ച് പേര്‍ പിടിയില്‍. ഇന്നലെ വൈകിട്ട് അയ്യര്‍വാടി എസ്റ്റേറ്റിനു സമീപമാണ് സംഭവം. കാറില്‍ വില്‍ക്കാന്‍ എത്തിച്ച ആനക്കൊമ്പ് മാനമ്പള്ളി റേഞ്ചര്‍ ഗിരിധരന്‍, വാല്‍പ്പാറ റേഞ്ചര്‍ സുരേഷ് കൃഷ്ണന്‍ എന്നിവരുടെ നേതൃത്വത്തിലാണ് പിടികൂടിയത്. തായ്മുടി എസ്റ്റേറ്റിലെ മണികണ്ഠന്‍ (47), എസ്റ്റേറ്റിലെ താത്ക്കാലിക ജീവനക്കാരായ പ്രേമദാസ് (29), റാമര്‍ (35), ബ്രോക്കര്‍മാരായ രാജ (39), ദേവബാല എന്നിവരാണ് ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ പിടിയിലായത്.

🙏  അഹമ്മദാബാദ് വിമാന അപകടത്തില്‍ മരിച്ചവരില്‍ ഇതുവരെ തിരിച്ചറിയാന്‍ സാധിക്കാത്ത എട്ടുപേരുടെ കുടുംബാംഗങ്ങളോട രണ്ടാമതൊരു ബന്ധുവിന്റെ കൂടി ഡിഎന്‍എ സാമ്പിള്‍ നല്‍കണമെന്ന നിര്‍ദ്ദേശം നല്‍കി. ഡിഎന്‍എ മാച്ച് ചെയ്യാതെ മൃതദേഹങ്ങള്‍ വിട്ടു നല്‍കാന്‍ സാധിക്കില്ലെന്ന് അധികൃതര്‍ വ്യക്തമാക്കിയിരുന്നു.



🙏  പഹല്‍ഗാം ഭീകരാക്രമണത്തില്‍ ഭീകരര്‍ക്ക് അഭയം നല്‍കിയ രണ്ട് പേരെ എന്‍ഐഎ അറസ്റ്റ് ചെയ്തു. പഹല്‍ഗാം സ്വദേശികളാണ് അറസ്റ്റിലായ രണ്ടുപേരും. ലഷ്‌കര്‍ ഇ ത്വയ്ബ ബന്ധമുള്ള പാക്കിസ്ഥാന്‍ സ്വദേശികളാണ് ഭീകരരെന്ന് അറസ്റ്റിലായവര്‍ മൊഴി നല്‍കി.




🙏  മേഖലയില്‍ സംഘര്‍ഷം തുടരുന്ന സാഹചര്യത്തില്‍ സുപ്രധാന നടപടികളുമായി ബഹ്റൈന്‍. സ്‌കൂളുകളില്‍ വിദൂര പഠനം പ്രഖ്യാപിച്ചു. ഞായറാഴ്ചയാണ് ബഹ്റൈന്‍ തീരുമാനം അറിയിച്ചത്. രാജ്യത്തെ എല്ലാ സര്‍ക്കാര്‍, സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകള്‍ വഴിയാകും ക്ലാസുകള്‍ നടത്തുക.




🙏  ലണ്ടനില്‍ നിന്ന് ദില്ലിയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനം അടിയന്തരമായി നിലത്തിറക്കി. ബോംബ് ഭീഷണിയെ തുടര്‍ന്നാണ് വിമാനം റിയാദില്‍ അടിയന്തരമായി ഇറക്കിയത്. എയര്‍ ഇന്ത്യയുടെ എഐസി 114 വിമാനമാണ് റിയാദില്‍ ഇറക്കിയത്.വിമാനത്തില്‍ ബോംബ് വെച്ചിട്ടുണ്ടെന്ന ഭീഷണി സന്ദേശം വിമാനത്തിന്റെ ശുചിമുറിയില്‍ നിന്നാണ് ലഭിച്ചത്.

🙏  ഛത്തീസ്ഗഡില്‍ മാവോയിസ്റ്റുകള്‍ രണ്ട് ഗ്രാമീണരെ വധിച്ചു. ബീജാപൂര്‍ ജില്ലയിലെ സെന്ദ്രാംപൂര്‍, ആയെംപൂര്‍ ഗ്രാമങ്ങളിലാണ് ദാരുണമായ കൊലപാതകം നടന്നത്. ഛത്തീസ്ഗഡ് പൊലീസാണ് കൊലപാതക വിവരം അറിയിച്ചത്. ആഭ്യന്ത മന്ത്രി അമിത് ഷായുടെ ഛത്തീസ്ഗഡ് സന്ദര്‍ശനം നടക്കാനിരിക്കെയാണ് ഇത്തരത്തില്‍ ഒരു നീക്കം ഉണ്ടായിരിക്കുന്നത്.



🇦🇽  അന്തർദേശീയം 🇦🇽

🙏  ഇറാനിലെ മൂന്ന് ആണവ കേന്ദ്രങ്ങളില്‍ ഇന്നലെ പുലര്‍ച്ചെ നടന്ന അമേരിക്കയുടെ ആക്രമണം ഇറാന്‍ ആണവോര്‍ജ സമിതി സ്ഥിരീകരിച്ചു. ഫോര്‍ദോ, നതാന്‍സ്, ഇസ്ഹാന്‍ എന്നീ കേന്ദ്രങ്ങളിലാണ് അമേരിക്ക ആക്രമണം നടത്തിയെന്നും ഇത് അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്നുമാണ് ഇറാന്‍ ആണവോര്‍ജ സമിതി വ്യക്തമാക്കിയിരി
ക്കുന്നത്.



🙏  അമേരിക്ക ഇറാനില്‍ നടത്തിയ ആക്രമണത്തിന്റെ പേരടക്കമുള്ള കൂടുതല്‍ വിവരങ്ങല്‍ പുറത്തുവിട്ട് പെന്റഗണ്‍. ഓപ്പറേഷന്‍ മിഡ്നൈറ്റ് ഹാമര്‍ എന്ന പേരില്‍ അതീവരഹസ്യമായിട്ടാണ് ഇറാനിലെ ആക്രമണം നടപ്പാക്കിയതെന്ന് പെന്റഗണ്‍ വാര്‍ത്താസമ്മേളനത്തില്‍ അമേരിക്കയുടെ വ്യോമസേന ജനറല്‍ ഡാന്‍ കെയ്ന്‍ വ്യക്തമാക്കി.


🙏 ഇറാനും ഇസ്രയേലും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമായിരിക്കെ ഇറാന്‍ പ്രസിഡന്റുമായി സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. നിലവിലെ സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ആശങ്ക അറിയിച്ചു. മേഖലയില്‍ എത്രയും വേഗം സമാധാനം പുനഃസ്ഥാപിക്കണമെന്നും സാധാരണ നിലയിലേക്ക് മടങ്ങണമെന്നും ചര്‍ച്ചയിലാവശ്യപ്പെട്ടതായി മോദി എക്സിലൂടെ അറിയിച്ചു.

🙏  അമേരിക്കന്‍ ആക്രമണത്തിന് പിന്നാലെ ഇറാന്‍ വിദേശകാര്യ മന്ത്രി റഷ്യയിലേക്ക്. ചര്‍ച്ചകളുടെ വഴി അമേരിക്ക തകര്‍ത്തെന്നും ആക്രമണം ആണവ നിര്‍വ്യാപന കരാറിനെ ബാധിക്കുമെന്നുമാണ് ഇറാന്റെ മുന്നറിയിപ്പ്. ഇറാനും ഇസ്രയേലും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ അന്താരാഷ്ട്ര ആണവ സമിതി അടിയന്തര യോഗം ചേരും.

🙏  ഇന്ത്യയിലേയ്ക്ക് യാത്ര ചെയ്യുന്ന അമേരിക്കന്‍ പൗരന്മാര്‍ക്ക് അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ച് യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്‌മെന്റ്. ഇന്ത്യയിലെ ചില പ്രദേശങ്ങളില്‍ അക്രമങ്ങളും കുറ്റകൃത്യങ്ങളും ഭീകരവാദവും ബലാത്സംഗവും വര്‍ധിച്ചുവരുന്നുവെന്നും അതീവ ജാഗ്രത പാലിക്കണമെന്നുമടങ്ങുന്ന ‘ലെവല്‍ 2’ നിര്‍ദേശമാണ് പുറപ്പെടുവിച്ചിരിക്കുന്നത്.

🙏 ഇറാന്‍- ഇസ്രയേല്‍ സംഘര്‍ഷത്തിലെ അമേരിക്കയുടെ ഇടപെടല്‍ ഇറാനില്‍ നിന്നും ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിലും പ്രതിസന്ധി സൃഷ്ടിച്ചേക്കും. യുദ്ധ സാഹചര്യത്തില്‍ അടച്ച വ്യോമ പാത ഇന്ത്യക്കാര്‍ക്ക് വേണ്ടി കഴിഞ്ഞ ദിവസം ഇറാന്‍ തുറന്നു കൊടുത്തിരുന്നു. എന്നാല്‍ ഇസ്രായേല്‍ ഇറാന്‍ സംഘര്‍ഷത്തില്‍ അമേരിക്കയുടെ ഇടപെടല്‍ ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതില്‍ പ്രതിസന്ധി സൃഷ്ടിക്കാന്‍ സാധ്യതയുണ്ട്.

🙏  അമേരിക്കയുടെ ആക്രമണത്തിന് പിന്നാലെ ഇസ്രായേലിനെതിരെ ഇറാന്‍ നടത്തിയ ആക്രമണത്തില്‍ ഇറാന്റെ ഏറ്റവും പ്രധാനപ്പെട്ട ഖോറാംഷഹര്‍-4 മിസൈല്‍ ഉപയോഗിച്ചുവെന്ന് റിപ്പോര്‍ട്ട്. ഖൊറംഷഹര്‍-4 ഉള്‍പ്പെടെ നാല്‍പ്പതോളം മിസൈലുകള്‍ ഇറാന്‍ ഇന്നലെ രാവിലെ ഇസ്രയേല്‍ ലക്ഷ്യമിട്ട് വിക്ഷേപിച്ചതായാണ് റിപ്പോര്‍ട്ട്.



🙏 ഇറാന്റെ ആക്രമണത്തിന് പിന്നാലെ ഇന്നലെ അര്‍ധരാത്രിയോടെ ഇസ്രയേല്‍ പ്രതിരോധസേന ഇറാനിലെ വിവിധകേന്ദ്രങ്ങളില്‍ വീണ്ടും ആക്രമണം നടത്തി. ടെഹ്‌റാനിലെയും പടിഞ്ഞാറന്‍ ഇറാനിലെയും സൈനികത്താവളങ്ങള്‍ക്ക് നേരേയാണ് ഏറ്റവും പുതിയ ആക്രമണമെന്ന് ഇസ്രയേല്‍ പ്രതിരോധസേന അറിയിച്ചു.



🙏  സിറിയയിലെ ക്രിസ്ത്യന്‍ പള്ളിയിലുണ്ടായ ചാവേറാക്രമണത്തില്‍ 20 പേര്‍ കൊല്ലപ്പെട്ടു. 52 പേര്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റു. ഡമാസ്‌കസിന് സമീപത്തെ ഡൈ്വലയിലെ മാര്‍ ഏലിയാസ് ദേവാലയത്തിലാണ് ഇന്നലെ ആക്രമണമുണ്ടായത്. ആക്രമണത്തിന് പിന്നില്‍ ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ് ആണെന്ന് സിറിയന്‍ ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

    🏏 കായികം🏏



🙏  ഐപിഎല്‍ ടീമുകളുടെ വിജയാഘോഷങ്ങള്‍ക്ക് മാര്‍ഗനിര്‍ദേശവുമായി ബിസിസിഐ. റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിന്റെ വിജയാഘോഷത്തിനിടെ 11പേര്‍ കൊല്ലപ്പെട്ട സംഭവത്തെ തുടര്‍ന്നാണ് ബിസിസിഐ തീരുമാനം. ഇനിമുതല്‍ ടീമുകളുടെ തിടുക്കത്തിലുളള വിജയാഘോഷ പരിപാടികള്‍ അനുവദിക്കില്ല, സംസ്ഥാന സര്‍ക്കാരിന്റെയും പൊലീസിന്റെയും ബിസിസിഐയുടെയും രേഖാമൂലമുള്ള അനുമതി നേടിയശേഷമേ ആഘോഷ പരിപാടികള്‍ സംഘടിപ്പിക്കാവൂ.


🙏  ഇംഗ്ലണ്ടിനെതിരായ ലീഡ്‌സ് ടെസ്റ്റില്‍ ഇന്ത്യക്ക് വെറും 6 റണ്‍സിന്റെ ഒന്നാമിന്നിംഗ്സ് ലീഡ്. മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 209 റണ്‍സെന്ന നിലയില്‍ മൂന്നാം ദിനം ബാറ്റിംഗ് തുടര്‍ന്ന ഇംഗ്ലണ്ട് ഇന്ത്യയുടെ 471നെതിരെ 465 റണ്‍സെടുത്ത് എല്ലാവരും പുറത്തായി. 99 റണ്‍സെടുത്ത ഹാരി ബ്രൂക്കിന്റെയും വാലറ്റത്തിന്റേയും മികവിലാണ് ഇംഗ്ലണ്ട് 465 റണ്‍സെടുത്തത്.


🙏 രണ്ടാം ഇന്നിംഗ്സ് ബാറ്റിംഗിനിറങ്ങിയ ഇന്ത്യ മൂന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 90 റണ്‍സെടുത്തിട്ടുണ്ട്. 47 റണ്‍സെടുത്ത കെ എല്‍ രാഹുലും 6 റണ്‍സെടുത്ത ശുഭ്മാന്‍ ഗില്ലുമാണ് ക്രീസിലുള്ളത്. 4 റണ്‍സെടുത്ത യശസ്വി ജയ്‌സ്വാളിന്റേയും 30 റണ്‍സെടുത്ത സായ് സുദര്‍ശന്റേയും വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്.

Advertisement