കൊച്ചി: മലയാള സിനിമയുടെ താരസംഘടനയായ ‘അമ്മ’യുടെ 31-ാം ജനറൽ ബോഡി യോഗത്തിൽ ഭാരവാഹി സ്ഥാനത്ത് തുടരില്ലന്ന മോഹൻലാലിൻ്റെ പ്രഖ്യാപനം. മൂന്ന് മാസത്തിനകം സംഘടനയിൽ തെരത്തെടുപ്പ് നടുത്തുവാൻ ധാരണയായി.
ഇന്ന് കൊച്ചിയിലെ ഗോകുലം കൺവെൻഷൻ സെന്ററിൽ രാവിലെ പത്ത് മണിക്കാണ് യോഗം തുടങ്ങിയത്. 500 ൽ അധികം അംഗങ്ങളുള്ള സംഘടനയുടെ ജനറൽ ബോഡി യോഗത്തിൽ പകുതിയിൽ താഴെ അംഗങ്ങൾ മാത്രമാണ് ഇന്ന് യോഗത്തിൽ പങ്കെടുത്തത്.ഉച്ചഭക്ഷണം കഴിഞ്ഞതോടെ പലരും സ്ഥലം വിട്ടു.മൂന്ന് മണിയോടെ തെരഞ്ഞെടുപ്പ് സംബന്ധിച്ച അജണ്ട വന്നപ്പോൾ മോഹൻലാൽ പ്രസിഡൻ്റ് സ്ഥാനത്ത് തുടരണമെന്ന് അംഗങ്ങൾ ആവശ്യപ്പെട്ടു. എന്നാൽ മോഹൻ ലാൽ
വഴങ്ങിയില്ല.എല്ലാ അംഗങ്ങളുടെയും പിന്തുണ ഉണ്ടെങ്കിൽ മാത്രമേ താൻ സ്ഥാനത്ത് തുടരുകയുള്ളുയെന്ന് മോഹൻലാൽ പറഞ്ഞതോടെ മൂന്ന് മാസത്തിനുള്ളിൽ തിരഞ്ഞെടുപ്പ് ആകാം എന്ന പൊതു ധാരണ രൂപപ്പെടുകയായിരുന്നു.
മമ്മൂട്ടി ഒഴികെയുള്ള മറ്റ് താരങ്ങളെല്ലാം ജനറൽ ബോഡിയിൽ പങ്കെടുക്കുമെന്നായിരുന്നു പ്രതീക്ഷ .
നിലവിൽ അഡ്ഹോക്ക് കമ്മിറ്റിയുടെ കീഴിലാണ് സംഘടന പ്രവർത്തിക്കുന്നത്. മൂന്ന് മാസം കൂടി ഈ കമ്മിറ്റിക്ക് കാലാവധി ഉണ്ട്.
Home News Breaking News മോഹൻലാലിനെ അനുനയിപ്പിക്കാനുള്ള നീക്കം പാളി; അമ്മയിൽ മൂന്ന് മാസത്തിനകം തിരഞ്ഞെടുപ്പ്