പെരിയ ഇരട്ട കൊലപാതക കേസിലെ പതിനാലാം പ്രതി കെ മണികണ്ഠൻ കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവച്ചു

Advertisement

കാസർഗോഡ്. പെരിയ ഇരട്ട കൊലപാതക കേസിലെ പതിനാലാം പ്രതി കെ മണികണ്ഠൻ കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവച്ചു. മണികണ്ഠൻ ഉൾപ്പെടെ നാല് സിപിഐഎം നേതാക്കളെ കൊച്ചി സിബിഐ കോടതി അഞ്ചുവർഷം തടവിന് ശിക്ഷിച്ചിരുന്നു. അയോഗ്യത ആവശ്യപ്പെട്ട് കോൺഗ്രസ് സമർപ്പിച്ച ഹർജിയിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ വിധി പറയാൻ ഇരിക്കെയാണ് രാജി.

പെരിയ ഇരട്ടക്കൊലപാതക കേസിലെ പതിനാലാം പ്രതിയാണ് കെ മണികണ്ഠൻ. കേസിൽ വിധി പറഞ്ഞ കൊച്ചി സിബിഐ കോടതി മണികണ്ഠൻ ഉൾപ്പെടെ നാല് സിപിഐഎം നേതാക്കൾക്ക്‌ അഞ്ചുവർഷം കഠിനതടവ് വിധിച്ചിരുന്നു. ഹൈക്കോടതി ഇവർക്ക് ജാമ്യം നൽകിയെങ്കിലും മണികണ്ഠനെ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനത്തുനിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് ബ്ലോക്ക് പഞ്ചായത്ത് അംഗം എം കെ ബാബുരാജ് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു. കേസിൽ സ്റ്റേ ആവശ്യപ്പെട്ട് സുപ്രീംകോടതിയെ മണികണ്ഠൻ സമീപിച്ചെങ്കിലും, അന്തിമ തീരുമാനം കോടതി തെരഞ്ഞെടുപ്പ് കമ്മീഷന് വിട്ടു.

ഈ മാസം അവസാനം വീണ്ടും തെരഞ്ഞെടുപ്പ് കമ്മീഷൻ ഹിയറിങ് നടത്താൻ ഇരിക്കയാണ് കെ മണികണ്ഠന്റെ രാജി. രാജി അനിവാര്യം എന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്.

പെരിയ ഇരട്ട കൊലപാതകം നടക്കുമ്പോൾ സിപിഐഎം ഉദുമ ഏരിയ സെക്രട്ടറി ആയിരുന്നു കെ മണികണ്ഠൻ.

Advertisement