കൊല്ലം: കുളത്തൂപ്പുഴയില്‍ ഭാര്യയെ കത്രിക കൊണ്ട് കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ഭർത്താവ് ജീവനൊടുക്കിയ നിലയിൽ.
കുളത്തൂപ്പുഴ സ്വദേശി രേണു (36)യാണ് മരിച്ചത്.
ജൂൺ 20ന് ഉച്ചയോടെയാണ് രേണു കത്രിക കൊണ്ടുള്ള കുത്തേറ്റ് മരിച്ചത്.
ഒളിവില്‍ പോയ ഭര്‍ത്താവ് സനുവിനായി പൊലീസ് അന്വേഷണം ആരംഭിച്ചങ്കിലും ഇന്ന് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. കുടുംബവഴക്കാണ് കൊലപാതകത്തിന് കാരണമെന്നാണ് പൊലീസ് പറയുന്നത്.
ഭാര്യയെ സാനുവിന് സംശയമായിരുന്നെന്ന് ബന്ധുക്കള്‍ പറയുന്നു. ഇതേ ചൊല്ലി ഇരുവരും തമ്മില്‍ വഴക്ക് പതിവാണെന്നും ഇവര്‍ പറയുന്നു. 20ന് (വെള്ളി)പന്ത്രണ്ട് മണിയോടെ വീട്ടിലെത്തിയ സാനു കത്രിക ഉപയോഗിച്ച് രേണുകയുടെ കഴുത്തിലും പുറത്തും കുത്തുകയായിരുന്നു. നിലവിളികേട്ട് ഓടിയെത്തിയ അയല്‍വാസികള്‍ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ഭാര്യയെ കുത്തിയ ശേഷം സംഭവസ്ഥലത്തുനിന്ന് ഓടിപ്പോയ പ്രതി സനുവിനായി പൊലീസ് അന്വേഷണം തുടങ്ങിയിരുന്നു. വീടിന് സമീപത്തുള്ള വനത്തിലേക്ക് കയറിപ്പോയെന്നാണ് നാട്ടുകാര്‍ പറഞ്ഞത്.