നീണ്ട 13 വര്‍ഷത്തിന് ശേഷം നടന്‍ ജഗതി ശ്രീകുമാര്‍ താര സംഘടനയായ അമ്മയുടെ ജനറല്‍ ബോഡി യോഗത്തില്‍ പങ്കെടുത്തു. കൊച്ചിയില്‍ നടക്കുന്ന യോഗത്തില്‍ മലയാള സിനിമയിലെ മുന്‍നിര താരങ്ങളടക്കം നിരവധി പേര്‍ പങ്കെടുക്കുന്നുണ്ട്. മകനോടൊപ്പം വീല്‍ചെയറിലാണ് ജഗതി മീറ്റിങ്ങിനെത്തിയത്. സഹപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് ചിരിച്ചും തലകുലുക്കിയുമാണ് ജഗതി പ്രതികരിച്ചത്. നടന്‍ മോഹന്‍ലാലിനൊപ്പമുള്ള ജഗതിയുടെ ദൃശ്യങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. 2012ല്‍ തേഞ്ഞിപ്പലത്തുണ്ടായ അപകടത്തെത്തുടര്‍ന്ന് സിനിമാ രംഗത്തുനിന്ന് വിട്ടുനില്‍ക്കുകയാണ് ജഗതി ശ്രീകുമാര്‍. ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ജഗതി അടുത്തിടെയാണ് പൊതുവേദികളില്‍ എത്തി തുടങ്ങിയത്.
അതേസമയം അമ്മയുടെ പ്രസിഡന്റ് സ്ഥാനത്ത് മോഹന്‍ലാല്‍ തുടരണമെന്നാണ് അഡ്ഹോക്ക് കമ്മിറ്റി ആവശ്യപ്പെടുമെന്നാണ് വിവരം. അഡ്ഹോക്ക് കമ്മിറ്റിയുടെ അവസാന യോഗത്തില്‍ എടുത്ത തീരുമാനങ്ങളും ജനറല്‍ ബോഡിയില്‍ അവതരിപ്പിക്കും. ജനറല്‍ സെക്രട്ടറി സിദ്ദിഖും ട്രഷറര്‍ ഉണ്ണി മുകുന്ദനും രാജിവെച്ച സ്ഥാനങ്ങളിലേക്ക് പുതിയ ഭാരവാഹികളെ കണ്ടെത്തും.