വാർത്താ നോട്ടം
2025 ജൂൺ 21 ശനി
BREAKING NEWS
👉വാൽപ്പാറയിൽ ആറ് വയസ്സുകാരിയെ പുലി പിടിച്ച ഭാഗത്ത് പുലിയുടെ കാൽപ്പാടുകൾ കണ്ടെത്തി. തിരച്ചിൽ ഊർജിതം
👉അന്തർ ദേശീയ യോഗദിനത്തിൽ വിശാഖപട്ടണത്ത് പ്രധാനമന്ത്രി പങ്കെടുത്തു.
👉കേന്ദ്രമന്ത്രി സുരേഷ് ഗോപിയും, നടൻ മോഹൻലാലും കൊച്ചിയിൽ യോഗ ദിനാചരണത്തിൽ പങ്കെടുത്തു.
👉സംസ്ഥാനത്തെ പുതിയ ഡിജിപിയെ തെരഞ്ഞെടുക്കാനുള്ള യുപിഎസ് സി യോഗം 26 ന് ചേരും
👉മഴയും വെള്ളപ്പൊക്കവും തുടരുന്നതിനാൽ കുട്ടനാട് താലൂക്കിൽ വിദ്യാലയങ്ങൾക്ക് ഇന്നും അവധി
👉കുട്ടനാട് താലൂക്കിൽ പ്രൊഫഷണൽ കോളജ് കൾക്ക് അവധിയില്ല. മുൻ നിശ്ചയിച്ച പരീക്ഷകൾക്കും മാറ്റമില്ല
👉 അൻവർ അടഞ്ഞ അധ്യായമെന്ന് ആവർത്തിച്ച് ഇടത് മുന്നണി കൺവീനർ ടി പി രാമകൃഷ്ണൻ.
👉 നിലമ്പൂരിൽ ലീഗ് വോട്ടുകൾ ചോർന്നിട്ടില്ലെന്ന് പി കെ കുഞ്ഞാലിക്കുട്ടി.
👉വോട്ട് കണക്കുകളെ ഗൗരവത്തിൽ എടുക്കാറില്ലെന്ന് നിലമ്പൂരിലെ ഇടത് സ്ഥാനാർത്ഥി എം സ്വരാജ്
👉കണ്ണൂർ കൊട്ടിയൂരിൽ ഇന്നും നാളെയും ഗതാഗത നിയന്ത്രണം
👉മലയാറ്റൂർ തേക്ക് തോട്ടം ഭാഗത്ത് കാട്ടാന ഇറങ്ങി. കൃഷിയും വീടിൻ്റെ മതിലും തകർത്തു.
🌴കേരളീയം🌴
🙏 കാവിക്കൊടിയേന്തിയ ഭാരതാംബ ചിത്ര വിവാദത്തില്‍ സര്‍ക്കാര്‍-ഗവര്‍ണ്ണര്‍ പോര് മുറുകുന്നതിനിടെ നിയമ നടപടിക്കും നീക്കം. രാജ്ഭവനിലെ ഔദ്യോഗിക പരിപാടികളില്‍ കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രം വെക്കുന്നതിനെ നിയമപരമായി നേരിടാനാണ് സര്‍ക്കാര്‍ നീക്കം. നിയമ സാധ്യത പരിശോധിക്കാന്‍ സര്‍ക്കാര്‍ നിയമ വകുപ്പിന്റെ നിലപാട് തേടി. നിയമ പരിശോധനക്ക് ശേഷം സര്‍ക്കാര്‍ നിലപാട് രാജ് ഭവനെ അറിയിക്കും.
🙏ശശി തരൂര്‍ വീണ്ടും വിദേശ പര്യടനത്തിന് ഒരുങ്ങുന്നു. യുകെ, റഷ്യ തുടങ്ങിയ രാജ്യങ്ങള്‍ സന്ദര്‍ശിക്കും. വിദേശകാര്യ പാര്‍ലമെന്ററി സമിതി അധ്യക്ഷനെന്ന നിലയിലാണ് രണ്ടാഴ്ചയോളം നീളുന്ന പര്യടനം. നയതന്ത്രതല കൂടിക്കാഴ്ചകളും അജണ്ടയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പാര്‍ട്ടി അറിയാതെയാണ് തരൂരിന്റെ യാത്ര. ഇതുവരെയും കോണ്‍ഗ്രസ് നേതൃത്വത്തോട് അനുമതി തേടിയിട്ടില്ലെന്നാണ് വിവരം.
🙏 സംസ്ഥാനത്ത് ഐഎഎസ് തലപ്പത്ത് അഴിച്ചുപണി. എം.ജി. രാജമാണിക്യത്തെ ദുരന്തനിവാരണ ഡിപ്പാര്‍ട്ട്മെന്റ് സെക്രട്ടറിയായും കെ ഹിമയെ സിവില്‍ സപ്ലൈസ് വകുപ്പ് കമ്മീഷണറായും നിയമിച്ചു. ഡോ. വിനയ് ഗോയലിന് കേരള മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷന്റെ മാനേജിങ് ഡയറക്ടറുടെ അധികചുമതലയും മുഹമ്മദ് ഷഫീഖിന് കേരളാ ഗുഡ്സ് ആന്റ് സര്‍വീസ് ടാക്സ് അഡീ. ഡയറക്ടറുടെ അധിക ചുമതലയും നല്‍കി.
🙏 കണ്ണൂരിലെ തെരുവുനായ ശല്യത്തിന് പരിഹാരമാകുന്നു. തെരുവ് നായകളെ പാര്‍പ്പിക്കാനായി നഗരത്തില്‍ മൂന്ന് ഷെല്‍ട്ടര്‍ ഹോമുകള്‍ സ്ഥാപിക്കും. മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്റെ അധ്യക്ഷതയില്‍ കളക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.
🙏നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ വിജയം കൈവരിക്കുമെന്ന ആത്മവിശ്വാസവുമായി സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ്. പാര്‍ട്ടി സ്ഥാനാര്‍ത്ഥി മണ്ഡലത്തില്‍ മത്സരിച്ചത് ഗുണം ചെയ്തെന്നും ഇതിലൂടെ പാര്‍ട്ടി വോട്ടുകളുടെ ഏകീകരണം ഉണ്ടായെന്നുമാണ് പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയേറ്റിന്റെ വിലയിരുത്തല്‍.
🙏 ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കിലെ പ്രൊഫഷണല്‍ കോളേജ് ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്നും അവധി പ്രഖ്യാപിച്ച് ആലപ്പുഴ ജില്ല കളക്ടര്‍. കുട്ടനാട് താലൂക്ക് പരിധിയിലെ ഏകദേശം എല്ലാ സ്‌കൂളുകളിലും പൊതുവഴികളിലും വെള്ളക്കെട്ട് ഉള്ളതിനാലാണ് അവധി പ്രഖ്യാപിച്ചത്.
🙏 എട്ട് വയസ്സുകാരന് നല്‍കിയ ഗുളികക്കുള്ളില്‍ ലോഹക്കഷണം കണ്ടെത്തിയ സംഭവത്തില്‍ ബാലാവകാശ കമ്മിഷന്‍ കേസ്സെടുത്തു. മണ്ണാര്‍ക്കാട് നഗരസഭയുടെ ജനകീയ ആരോഗ്യ കേന്ദ്രത്തില്‍ നിന്നും എട്ട് വയസ്സുകാരന് നല്‍കിയ ഗുളികയിലാണ് ലോഹക്കഷണം കണ്ടത്തിയത്.
🙏 ഇടുക്കിജില്ലയിലെ എല്ലാ സ്‌കൂളുകളിലും പോക്സോ അടിസ്ഥാന നിയമ പുസ്തകം വിതരണം ചെയ്യുന്ന പദ്ധതിക്ക് തുടക്കം. ജില്ലാ ജഡ്ജിയും ജില്ലാ ലീഗല്‍ അതോറിറ്റി ചെയര്‍മാനുമായ ശശികുമാര്‍ പി. എസ് പദ്ധതി ഉദ്ഘാടനം ചെയ്തു.
🙏 ഇന്ന് മുതല്‍ സംസ്ഥാനത്ത് മണ്ണെണ്ണ വിതരണം പുനരാരംഭിക്കുമെന്ന് മന്ത്രി ജി ആര്‍ അനില്‍. ഒരു ലിറ്റര്‍ മണ്ണെണ്ണയ്ക്ക് 61 രൂപയാണ്. വൈദ്യുതി ഇല്ലാത്ത കുടുംബങ്ങള്‍ക്ക് ആറ് ലിറ്റര്‍ മണ്ണെണ്ണയും എഎവൈ കാര്‍ഡുകാര്‍ക്ക് ഒരു ലിറ്ററും മറ്റ് കാര്‍ഡുകാര്‍ക്ക് അര ലിറ്റര്‍ വീതവുമാണ് മണ്ണെണ്ണ ലഭിക്കുക.
🙏 കൊട്ടാരക്കരയിലു
ണ്ടായ അപകടത്തില്‍ പൊലീസ് ഉദ്യോഗസ്ഥന്‍ മരിച്ചു. അടൂര്‍ എആര്‍ ക്യാംപിലെ എസ്ഐ സാബുവാണ് മരിച്ചത്. കൊല്ലം കടയ്ക്കല്‍ സ്വദേശിയാണ് ഇദ്ദേഹം. കൊട്ടരക്കരക്കടുത്തുള്ള പൊലിക്കോട് ആനാടാണ് അപകടം നടന്നത്. സാബു സഞ്ചരിച്ചിരുന്ന കാറും പിക്കപ്പ് വാഹനവും തമ്മിലാണ് കൂട്ടിയിടിച്ചത്.
🙏കൊല്ലം കുളത്തൂപ്പുഴയില്‍ ഭര്‍ത്താവ് ഭാര്യയെ കുത്തിക്കൊന്നു. കുളത്തുപ്പുഴ സ്വദേശിനി രേണുകയാണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവ് സാനുകുട്ടന്‍ ഒളിവിലാണ്. കത്രിക ഉപയോഗിച്ചാണ് ഭാര്യയെ സാനുകുട്ടന്‍ കുത്തിക്കൊലപ്പെടുത്തിയത്. കുടുംബ പ്രശ്നങ്ങളാണ് കൊലപാതകത്തിന് കാരണമെന്നാണ് സൂചന.
🙏 ഇതരസംസ്ഥാന തൊഴിലാളിയുടെ പിന്‍ഭാഗത്ത് കൂടി കംപ്രസ്സര്‍ ഉപയോഗിച്ച് കാറ്റടിച്ചു. ഗുരുതരമായി പരിക്കേറ്റ ഒഡീഷ കണ്ധമല്‍ സ്വദേശി ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. എറണാകുളം കുറുപ്പംപടിയിലെ പ്ലൈവുഡ് ഫാക്ടറിയിലാണ് സംഭവമുണ്ടായത്. യുവാവിന്റെ ആന്തരികാവയവങ്ങള്‍ക്കും പരിക്കേറ്റു.
ദേശീയം
🙏 മലക്കപ്പാറ വാല്‍പ്പാറയില്‍ വീടിനു മുന്നില്‍ കളിക്കുകയായിരുന്ന ഝാര്‍ഖണ്ഡ് സ്വദേശിയായ നാലരവയസ്സുകാരിയെ പുലി പിടിച്ചു. തേയിലത്തോട്ടത്തില്‍നിന്ന് എത്തിയ പുലി വാല്‍പ്പാറ പച്ചമല എസ്റ്റേറ്റിലെ തെക്ക് ഡിവിഷനിലെ തോട്ടംതൊഴിലാളി ഝാര്‍ഖണ്ഡ് സ്വദേശിയായ മനോജ് കുന്ദയുടെ മകള്‍ റുസിനിയെയാണ് ആക്രമിച്ചത്. സമീപത്ത് തേയില നുള്ളിയിരുന്ന തൊഴിലാളികള്‍ ബഹളംവച്ചെങ്കിലും പുലി കുട്ടിയുമായി തോട്ടത്തിലേക്ക് മറഞ്ഞു.
🙏 അഹമ്മദാബാദ് വിമാനാപകടത്തില്‍ കൊല്ലപ്പെട്ട 223 പേരുടെ മൃതദേഹം തിരിച്ചറിഞ്ഞതായി ഗുജറാത്ത് ആരോഗ്യവകുപ്പ്. അപകടത്തില്‍ കൊല്ലപ്പെട്ട മലയാളി നഴ്സ് രഞ്ജിത ഗോപകുമാര്‍ ഉള്‍പ്പെടെ നാല്‍പ്പതിലധികം പേരുടെ ഡിഎന്‍എ പരിശോധനഫലം ഇനിയും പുറത്തുവരാനുണ്ട്.
🙏 ഇസ്രായേലുമായുള്ള സംഘര്‍ഷത്തിന് പിന്നാലെ അടച്ചിട്ട വ്യോമപാത ഇന്ത്യക്കായി മാത്രം തുറന്ന് ഇറാന്‍. സംഘര്‍ഷബാധിത ഇറാനിയന്‍ നഗരങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന 1,000 ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ നാട്ടിലെത്തിക്കുന്ന ഓപ്പറേഷന്‍ സിന്ധുവിന്റെ ഭാഗമായാണ് ഇറാന്‍ വ്യോമപാത തുറന്നത്.
🙏 ഇറാനില്‍ കുടുങ്ങിയ ഇന്ത്യന്‍ വിദ്യാര്‍ഥികളുമായി മഷ്ഹദില്‍നിന്നുള്ള ആദ്യ വിമാനം ഇന്നലെ രാത്രി ഡല്‍ഹിയിലെത്തി. 290 ഇന്ത്യന്‍ വിദ്യാര്‍ഥികളാണ് വിമാനത്തിലുണ്ടായിരുന്നത്. ഇവരില്‍ ഏറെയും ജമ്മു കശ്മീരില്‍ നിന്നുള്ളവരാണ്. അഷ്ഗാബത്തില്‍ നിന്നുള്ള രണ്ടാമത്തെ വിമാനം ഇന്ന് രാവിലെ ഏകദേശം 10 മണിയോടെയും മൂന്നാമത്തെ വിമാനം ഇന്ന് വൈകുന്നേരവും ഇന്ത്യയിലെത്തും.
🙏മുംബൈയില്‍ മലയാളി ദമ്പതികള്‍ക്ക് ബൈക്കപകടത്തില്‍ ദാരുണാന്ത്യം. ചെങ്ങന്നൂര്‍ സ്വദേശികളായ വിനോദ് പിളള, ഭാര്യ സുഷമ എന്നിവരാണ് മരിച്ചത്. ബൈക്കില്‍ യാത്ര ചെയ്യുമ്പോള്‍ എതിരെ വന്ന കാര്‍ ഇടിച്ചാണ് അപകടമുണ്ടായത്.
🙏 അഹമ്മദബാദിലെ വിമാന ദുരന്തത്തിന് ദിവസങ്ങള്‍ക്ക് മുമ്പ് എയര്‍ഇന്ത്യയ്ക്ക് ഡിജിസിഎ മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്ന് റിപ്പോര്‍ട്ട്. എയര്‍ ഇന്ത്യയുടെ മൂന്ന് എയര്‍ബസ് വിമാനങ്ങളുടെ അടിയന്തര സംവിധാനങ്ങളുടെ സുരക്ഷ പരിശോധന പൂര്‍ത്തിയാക്കാതെ സര്‍വീസ് തുടരുന്നത് സംബന്ധിച്ചാണ് ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ മുന്നറിയിപ്പ് നല്‍കിയതെന്നാണ് വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
🙏വന്ദേഭാരത് എക്സ്പ്രസില്‍ കയറിയ ബിജെപി എംഎല്‍എയ്ക്ക് വേണ്ടി സൈഡ് സീറ്റ് ഒഴിഞ്ഞ് കൊടുക്കാത്തതിന്റെ പേരില്‍ യാത്രക്കാരന് ബിജെപി പ്രവര്‍ത്തകരുടെ വക തല്ല്. ദില്ലിയില്‍ നിന്നും ഭോപാലിലേക്ക് പോവുകയായിരുന്ന വന്ദേഭാരത് എക്സ്പ്രസ് ഝാന്‍സി റെയില്‍വേ സ്റ്റേഷനിലെത്തിയപ്പോഴാണ് സംഭവമെന്ന് ഫ്രീപ്രസ് ജേര്‍ണല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
🙏 ഭാര്യ ഭര്‍ത്താവിന്റെ സ്വകാര്യ സ്വത്തല്ലെന്നും പാസ്പോര്‍ട്ട് അപേക്ഷയില്‍ ഭര്‍ത്താവിന്റെ ഒപ്പ് നിര്‍ബന്ധമല്ലെന്നും മദ്രാസ് ഹൈക്കോടതി. ഭര്‍ത്താവുമായി അകന്നു കഴിയുന്ന ചെന്നൈ സ്വദേശി നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ നിരീക്ഷണം. പാസ്പോര്‍ട്ടിന് ഭര്‍ത്താവിന്റെ ഒപ്പ് വേണമെന്ന റീജണല്‍ പാസ്പോര്‍ട്ട് ഓഫീസറുടെ നിലപാട് ഞെട്ടിക്കുന്നതാണെന്നും കോടതി നിരീക്ഷിച്ചു.
🙏 അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് തന്നെ അമേരിക്കയിലേക്ക് ക്ഷണിച്ചിരുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജി ഏഴ് ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ കാനഡ വരെ വന്ന സ്ഥിതിക്ക് അമേരിക്കയിലേക്ക് വന്നുകൂടെയെന്നാണ് ട്രംപ് ചോദിച്ചത്. എന്നാല്‍ താന്‍ വിനയാന്വിതനായി ക്ഷണം നിരസിക്കുകയായിരുന്നുവെന്നും മോദി പറഞ്ഞു.
🙏 എയര്‍ ഇന്ത്യയുടെ പൂനെയില്‍ നിന്ന് ദില്ലിയിലേക്ക് ഷെഡ്യൂള്‍ ചെയ്ത വിമാനം റദ്ദാക്കി. ദില്ലിയില്‍ നിന്നുള്ള ഇന്‍ബൗണ്ട് യാത്രയില്‍ വിമാനത്തില്‍ പക്ഷിയിടിച്ചു. വിമാനം പൂനെയില്‍ സുരക്ഷിതമായി ഇറങ്ങിയതിന് ശേഷമാണ് പക്ഷിയിടിച്ചതായി ശ്രദ്ധയില്‍പ്പെട്ടത്. ദില്ലിയിലേക്കുള്ള മടക്കയാത്രയ്ക്ക് തയ്യാറെടുക്കുന്നതിനിടയിലായിരുന്നു ഇത്.
🙏 കാനഡയില്‍ ഇന്ത്യന്‍ വിദ്യാര്‍ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി. ദില്ലി സ്വദേശി താന്യ ത്യാഗി എന്ന വിദ്യാര്‍ഥിയാണ് മരിച്ചത്. യൂണിവേഴ്‌സിറ്റി ഓഫ് കാല്‍ഗറിയിലെ വിദ്യാര്‍ഥിനിയായിരുന്നു താന്യയുടെ മരണം വാന്‍കൂവറിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറല്‍ സ്ഥിരീകരിച്ചു. അന്തർദേശീയം
🙏 ഇറാനിലെ അധികാര തകര്‍ച്ചയും അസ്ഥിരതയും അതിര്‍ത്തിയിലെ വിഘടനവാദി, ജിഹാദി ഗ്രൂപ്പുകള്‍ മുതലെടുക്കാന്‍ സാധ്യതയുണ്ടെന്ന് പാകിസ്താന്‍ സൈനിക മേധാവി ഫീല്‍ഡ് മാര്‍ഷല്‍ അസിം മുനീര്‍. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായുള്ള കൂടിക്കാഴ്ചയിലാണ് അസിം മുനീര്‍ ഈ മുന്നറിയിപ്പ് നല്‍കിയത്.
🙏 അത്യാധുനിക മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് ഇസ്രയേലില്‍ വീണ്ടും ഇറാന്റെ ആക്രമണം. ഇസ്രയേലിന്റെ വടക്കന്‍ ഭാഗങ്ങളില്‍ ഇറാന്‍ മിസൈലുകള്‍ പതിച്ച് നിരവധിപേര്‍ക്ക് പരിക്കേറ്റു. ഡേ കെയറടക്കമുള്ള ജനവാസ കേന്ദ്രങ്ങളിലാണ് ഇറാന്‍ ആക്രമണം നടത്തിയതെന്ന് ഇസ്രയേല്‍ ആരോപിച്ചു.
🙏ഇസ്രയേല്‍-ഇറാന്‍ സംഘര്‍ഷത്തിനിടെ അമേരിക്കയ്ക്ക് വീണ്ടും മുന്നറിയിപ്പുമായി ഇറാന്‍. അമേരിക്ക യുദ്ധത്തിനിറങ്ങിയാല്‍ അമ്പരപ്പിക്കുന്ന മറുപടിയുണ്ടാകുമെന്ന് ഇറാന്‍ മുന്നറിയിപ്പ് നല്‍കി. മേഖലയിലെ അമേരിക്കന്‍ താല്‍പര്യങ്ങള്‍ സുരക്ഷിതമായിരിക്കില്ലെന്നും ഇറാന്‍ പാര്‍ലമെന്ററി ദേശീയ സുരക്ഷ കൗണ്‍സില്‍ മേധാവി വ്യക്തമാക്കി.
🙏 ഇസ്രയേല്‍ ബീര്‍ഷെബയിലെ സോറോക്ക ആശുപത്രിയില്‍ ഇറാന്‍ നടത്തിയ ആക്രമണത്തെ യുഎന്‍ സുരക്ഷാ കൗണ്‍സില്‍ അപലപിക്കണമെന്ന് ഇസ്രയേല്‍. യുഎന്‍ സുരക്ഷാ കൗണ്‍സില്‍ യോഗം ചേരാനിരിക്കെയാണ് ഇസ്രയേല്‍ ആവശ്യം മുന്നോട്ടുവെച്ചിരിക്കു
ന്നത്.
🙏 ഇസ്രയേലിലെ ആശുപത്രിക്ക് നേരെയുണ്ടായ ആക്രമണത്തില്‍ ഇറാനെ കുറ്റപ്പെടുത്തിയ ബെഞ്ചമിന്‍ നെഹത്യാഹുവിനെ പരിഹസിച്ച് തുര്‍ക്കി പ്രസിഡന്റ് എര്‍ദോഗന്‍. ഗാസയില്‍ 700 ആശുപത്രികളും ആരോഗ്യകേന്ദ്രങ്ങളും തകര്‍ത്തവരാണ് ആശുപത്രി ആക്രമിക്കപ്പെട്ടതില്‍ പരാതി പറയുന്നതെന്ന് അദ്ദേഹം പറഞ്ഞു.
🙏 ഇറാന്‍ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ച്ചിയുമായി യൂറോപ്യന്‍ രാജ്യങ്ങളിലെ നേതാക്കളും നയതന്ത്രജ്ഞരും നടത്തിയ ചര്‍ച്ച അവസാനിച്ചു. ഇസ്രയേല്‍ ആക്രമണം നിര്‍ത്താതെ ആണവചര്‍ച്ച പുനരാരംഭിക്കാനാകില്ലെന്ന് ഇറാന്‍ വിദേശകാര്യമന്ത്രി വ്യക്തമാക്കി.
🙏 ആണവായുധം ഉണ്ടാക്കുന്നില്ലെന്ന് ഐക്യരാഷ്ട്ര സഭയില്‍ വ്യക്തമാക്കി ഇറാന്‍. അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സിയുടെ മേല്‍നോട്ടത്തിലാണ് ആണവ പദ്ധതി നടക്കുന്നതെന്നും ആണവ പദ്ധതി സമാധാനപരമായിട്ടാണെന്നും മിഡില്‍ ഈസ്റ്റ് മേഖലയില്‍ ആണവായുധമുള്ള ഒരേയൊരു രാജ്യം ഇസ്രയേല്‍ ആണെന്നും ഇറാന്‍ ഐക്യരാഷ്ട്രസഭയെ അറിയിച്ചു.
🙏 ഇറാനിലെ ആണവ കേന്ദ്രങ്ങള്‍ ആക്രമിച്ചതിന് ഇസ്രയേലിന് കടുത്ത മുന്നറിയിപ്പുമായി ഐക്യരാഷ്ട്ര സഭയില്‍ ആണവോര്‍ജ ഏജന്‍സി. ആക്രമണം ആണവ സുരക്ഷയില്‍ വലിയ വീഴ്ചയുണ്ടാക്കിയെന്നും ആണവ കേന്ദ്രങ്ങളെ ആക്രമിക്കരുതെന്നും അങ്ങനെ സംഭവിച്ചാല്‍ ഇറാന് പുറത്തേക്കും അപകടസാധ്യതയുണ്ടെന്നും അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സി ഐക്യരാഷ്ട്ര സഭയില്‍ വ്യക്തമാക്കി.
🏏 കായികം 🏏
🙏 പാരീസ് ഡയമണ്ട് ലീഗിലെ ജാവലിന്‍ ത്രോയില്‍ 88.16 മീറ്റര്‍ എറിഞ്ഞ് സീസണിലെ ആദ്യ ജയം സ്വന്തമാക്കി ഇന്ത്യയുടെ നീരജ് ചോപ്ര. 87.88 മീറ്റര്‍ എറിഞ്ഞ ജര്‍മനിയുടെ ജൂലിയന്‍ വെബ്ബര്‍ രണ്ടാമതെത്തി..
🙏 ഇംഗ്ലണ്ടിനെതിരായ ആദ്യ ക്രിക്കറ്റ് ടെസ്റ്റില്‍ യശസ്വി ജയ്സ്വാളിന്റെയും ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലിന്റെയും സെഞ്ചുറികളുടെ കരുത്തില്‍ ഇന്ത്യ മികച്ച സ്‌കോറിലേക്ക്. ടോസ് നഷ്ടമായി ക്രീസിലിറങ്ങിയ ഇന്ത്യ ഒന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 359 റണ്‍സെന്ന ശക്തമായ നിലയിലാണ്. 127 റണ്‍സുമായി ഗില്ലും 65 റണ്‍സുമായി റിഷഭ് പന്തും ക്രീസില്‍ നില്‍ക്കുന്നു.




