കൊച്ചി.താരസംഘടനയായ അമ്മയുടെ 31-ാം വാര്‍ഷിക ജനറല്‍ബോഡി യോഗം ഇന്ന് കൊച്ചിയിൽ. പ്രസിഡന്റായി മോഹൻലാൽ തുടർന്നേക്കും. മത്സരമുണ്ടായാൽ ഒരു പദവിയിലേക്കുമില്ലെന്ന് മോഹൻലാൽ അഡ്ഹോക് കമ്മറ്റിയെ അറിയിച്ചു. തിരഞ്ഞെടുപ്പ് ഒഴിവാക്കി അഡ്ഹോക് കമ്മറ്റി അംഗങ്ങളെ തന്നെ പദവികളിലേക്ക് കൊണ്ടുവരാനാണ് നീക്കം. സിദ്ദിഖ് ഒഴിഞ്ഞ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് ആരെത്തുമെന്നത് ശ്രദ്ധേയമാകും. ഉണ്ണി മുകുന്ദൻ ഒഴിഞ്ഞ ട്രഷറർ പദവിയിലേക്കും പുതിയ അംഗത്തെ തിരഞ്ഞെടുത്തേക്കും. രാവിലെ 10ന് കൊച്ചി ഗോകുലം കൺവെൻഷൻ സെന്ററിലാണ് യോഗം