തിരുവനന്തപുരം: ഭാരതാംമ്പ ചിത്ര വിവാദത്തിൽ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയെ കരിങ്കൊടി കാണിക്കാനെത്തിയ യുവമോർച്ച പ്രവർത്തകരും അവരെ നേരിടാനെത്തിയ ഡിവൈഎഫ്ഐ പ്രവർത്തകരും തമ്പാന്നൂരിൽ ഏറ്റുമുട്ടി. രാത്രി 10.40 ഓടെ
കോഴിക്കോട്ട് നിന്ന് തിരുവനന്തപുരത്തേക്ക് ട്രയിനിൽ വന്ന മന്ത്രിയെ തമ്പാന്നൂർ കെഎസ്ആർറ്റിസിക്ക് മുന്നിൽ കാത്ത് നിന്ന യുവമോർച്ചക്കാർ കരി കൊടി കാണിക്കാൻ തുടങ്ങുമ്പോഴാണ് സംഘർഷം ഉണ്ടായത്. മന്ത്രിയെ പിന്തുണച്ചെത്തിയ എസ് എഫ് ഐ, ഡിവൈഎഫ്ഐ പ്രവർത്തകർ യുവമോർച്ച, എ ബി വി പി പ്രവർത്തകരുമായി ഏറ്റുമുട്ടുകയായിരുന്നു. വൻ പോലീസ് സന്നാഹത്തിനിടെയാണ് ഇരുകൂട്ടരും തമ്മിൽ പൊരിഞ്ഞ അടി നടന്നത്.പരിക്കേ ചില യുവമോർച്ചക്കാരെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മുഖ്യമന്ത്രി കൂടി ട്രെയിനിൽ എത്തുന്നതോടെ തമ്പാന്നൂർ പരിസരത്ത് വൻ പോലീസ് സന്നാഹം ഉണ്ടായിരുന്നു.
Home News Breaking News തിരുവനന്തപുരം തമ്പാനൂരിൽ മന്ത്രി വി ശിവൻകുട്ടിയെ തടയാനെത്തിയ യുവമോർച്ചക്കാരും ഡിവൈഎഫ്ഐ പ്രവർത്തകരും ഏറ്റുമുട്ടി