പാലക്കാട് മണ്ണാര്‍ക്കാടില്‍ ആദിവാസി യുവതി ആംബുലന്‍സില്‍ പ്രസവിച്ചു. ആശുപത്രിയില്‍ എത്തിയെങ്കിലും കുഞ്ഞ് മരിച്ചു. കോട്ടോപ്പാടം അമ്പലപ്പാറ കരടിയോട് സ്വദേശി മണികണ്ഠന്റെ ഭാര്യ ബിന്ദുവാണ് ആംബുലന്‍സില്‍ പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. ഇന്നലെ അര്‍ധരാത്രിയോടെയാണ് സംഭവം.
പ്രസവ വേദനയെ തുടര്‍ന്ന് യുവതിയെ മണ്ണാര്‍ക്കാട് സര്‍ക്കാര്‍ ആശുപത്രിയിലേക്ക് എത്തിക്കുന്നതിനിടെയാണ് സംഭവം. ആംബുലന്‍സ് ആശുപത്രിയില്‍ എത്തുന്നതിന് മുന്‍പ് മണ്ണാര്‍ക്കാട് ബസ്റ്റാന്റ് പരിസരത്തെത്തിയപ്പോള്‍ ബിന്ദു പ്രസവിക്കുകയായിരുന്നു. തുടര്‍ന്ന് ആശുപത്രിയില്‍ എത്തും മുന്‍പ് രാത്രിയോടെ കുഞ്ഞിന് മരണം സംഭവിക്കുകയായിരുന്നു.