തിരുവനന്തപുരം: ലോകരാജ്യങ്ങൾ തമ്മിലുള്ള സംഘർഷ സാഹചര്യങ്ങൾ അതിജീവിക്കുന്നത് ചർച്ചകളിലൂടെയാണ്. അതിനാൽ സമാധാന സാഹചര്യം സൃഷ്ടിക്കുന്നതിൽ ചർച്ചകൾക്കുള്ള പങ്ക് നാം പാഠമാക്കണമെന്ന് സോൾ വിന്നിങ് ചർച്ച് ഓഫ് ഇന്ത്യ ബിഷപ്പ് ഡോ ഓസ്റ്റിൻ എം എ പോൾ പറഞ്ഞു. ക്രൈസ്തവ സഭകൾ തമ്മിലുള്ള പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് സഭാഐക്യ പ്രസ്ഥാനങ്ങൾ ചർച്ചകൾക്ക് നേതൃത്വം നൽകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേരള കൗൺസിൽ ഓഫ് ചർച്ചസ് തിരുവനന്തപുരം ജില്ലാ ഡയലോഗ് കമ്മീഷന്റെയും കെ. സി. സി. അതിയന്നൂർ സോണിന്റെയും പ്രവർത്തന ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കെ. സി. സി. തിരുവനന്തപുരം ജില്ലാ സെക്രട്ടറി റവ. ഡോ. എൽ. റ്റി. പവിത്രസിംഗ് അധ്യക്ഷനായിരുന്ന യോഗത്തിൽ നെയ്യാറ്റിൻകര അസംബ്ലി സെക്രട്ടറി റവ. ഷൈൻ ഡി ലോറൻസ്, റവ. വിപിൻ ജി ക്ലമന്റ് എന്നിവർ ലഹരി വിരുദ്ധ സന്ദേശം നൽകി. ജില്ലാ പ്രസിഡന്റ് റവ. എ. ആർ. നോബിൾ, ഡയലോഗ് കമ്മീഷൻ ചെയർമാൻ റവ. എസ്. സ്റ്റാൻലി ജോൺസ്, എക്സിക്യൂട്ടീവ് അംഗം റവ. റ്റി. ആർ. സത്യരാജ് എന്നിവർ പ്രസംഗിച്ചു.