തിരുവനന്തപുരം: ഭാരതാംബ വിഷയത്തിൽ ഗവർണ്ണർ സർക്കാർ പോര് തുടരുന്നതിനിട ഗവർണറുടെ ഭരണഘടനാപരമായ ചുമതലകൾ സിലബസിൽ ഉൾപ്പെടുത്തി വിദ്യാർത്ഥികളെ പഠിപ്പിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി അറിയിച്ചു.ഗവർണറുടെ അധികാരം കുട്ടികൾ പഠിച്ച് പരീക്ഷ എഴുതട്ടെ. പത്താം ക്ലാസിലെ രണ്ടാം ഭാഗം സാമൂഹ്യ ശാസ്ത്രത്തിൽ ഇത് ഉൾപ്പെടുത്താനാണ് ആഗ്രഹിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
രാജ്ഭവൻ ആർ എസ് എസ് ആപ്പീസല്ല. ഭരണഘടന ലംഘനം നടത്തിയത് ബഹുമാനപ്പെട്ട ഗവർണർ ആണെന്നും മന്ത്രി വി.ശിവൻകുട്ടി ഇന്നും പറഞ്ഞു.രാജ്ഭവനിൽ ഇന്നലെ ഗവർണർ നടത്തിയ ഭരണഘടന വിരുദ്ധ പ്രസംഗം പിൻവലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.രാജ്ഭവനിലെ ജീവനക്കാരിൽ ബഹുഭൂരിപക്ഷവും തിരുവനന്തപുരത്തെ അറിയപ്പെടുന്ന ആർ എസ് എസ് കാരാണന്നും മന്ത്രി പറഞ്ഞു.
പതിയിരുന്ന് ആക്രമിക്കുന്നത് ദുഷ്ടലാക്കോടെയാണെന്നും ഇത് രാജ്ഭവൻ അറിഞ്ഞിട്ടാണോ എന്ന് സംശയമുണ്ടെന്നും മന്ത്രിയ്ക്ക് നേരെ ഇന്നുണ്ടായ പ്രതിഷേധത്തെപ്പറ്റി സംസാരിക്കവേ അദ്ദേഹം പറഞ്ഞു.
Home News Breaking News ഗവർണറുടെ ചുമതലകൾ ഇക്കൊല്ലത്തെ സാമൂഹ്യ ശാസ്ത്രം പാഠം പുസ്തകത്തിൽ ഉൾപ്പെടുത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി