ലഹരി കച്ചവടക്കാരനെ എക്സൈസ് അറസ്റ്റ് ചെയ്തു

118
Advertisement

പെരുമ്പാവൂര്‍. ലഹരി കച്ചവടക്കാരനെ എക്സൈസ് അറസ്റ്റ് ചെയ്തു . അസം സ്വദേശി ഇനാമുൾ ഹക്കിനെയാണ് 24 ഗ്രാം ഹെറോയിനുമായി അറസ്റ്റ് ചെയ്തത്. പെരുമ്പാവൂരിലും പരിസര പ്രദേശങ്ങളിലും സ്ഥിരമായി ലഹരി വില്പന നടത്തുന്ന കണ്ണിയാണ് പിടിയിലായത്.
വിൽപ്പനയ്ക്കായി സ്കൂട്ടറിൽ സൂക്ഷിച്ച
24 ഗ്രാം ഹെറോയിനുമായാണ് അസം സ്വദേശി ഇനാമുൾ ഹക്കിനെ പെരുമ്പാവൂർ എക്സൈസ് ഇൻസ്‌പെക്ടർ കെ വിനോദിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. അസമിൽ നിന്ന് ട്രെയിൻ മാർഗ്ഗം കൊണ്ടുവരുന്ന ഹെറോയിൻ ചെറിയ ഡപ്പികളിൽ ആക്കി, ഡപ്പി ഒന്നിന് 850 രൂപ നിരക്കിലാണ് ഇയാൾ വില്പന നടത്തുന്നത്.
ഹെറോയിൻ മറ്റൊരാൾക്ക് വിൽക്കുന്നതിന് വേണ്ടി സ്കൂട്ടറിൽ വരുമ്പോൾ പ്രതിയെ എക്സൈസ് സംഘം പിടികൂടുകയായിരുന്നു.

ഇതിനു മുമ്പും പ്രതി മറ്റ് സംസ്ഥാനങ്ങളിൽ നിന്നും ഹെറോയിൻ കൊണ്ടുവന്ന് പെരുമ്പാവൂർ ടൗണിൽ വില്പന നടത്തിയിട്ടുണ്ട്. ഇതുപോലെ കൊണ്ടുവരുന്ന ഹൊറോയിൻ പ്ലാസ്റ്റിക് കവറുകളിലാക്കി മണ്ണിൻ്റെ അടിയിൽ സൂക്ഷിക്കുകയാണ് ചെയ്യുന്നത്. മറ്റ് ഇതര സംസ്ഥാന തൊഴിലാളികൾ ആവശ്യപ്പെടുന്നതനുസരിച്ച് ഹെറോയിൻ സ്കൂട്ടറിൽ എത്തിച്ചു കൊടുക്കുകയാണ് പതിവെന്നും എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു.

കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു

Advertisement