നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ പോളിങ് അവസാനിച്ചു. 73.20 ശതമാനം പേരാണ് വോട്ട് ചെയ്തത്. വോട്ടെണ്ണല്‍ തിങ്കളാഴ്ച നടക്കും. കനത്ത മഴയും അടിക്കടിയുള്ള വോട്ടെടുപ്പും കാരണം പോളിങ് ശതമാനം കുറയുമെന്ന് ആശങ്കപ്പെട്ട രാഷ്ടീയ പാർട്ടികൾക്ക് പ്രതീക്ഷ നൽകുന്നതാണ് വോട്ടർമാരുടെ പ്രതികരണം. കഴിഞ്ഞ തവണ 75.23 ശതമാനമായിരുന്നു പോളിങ്.
തികച്ചും സമാധാനപരമായിരുന്നു വോട്ടെടുപ്പ്.