കവടിയാർ സാൽവേഷൻ ആർമി എച്ച് എസ് എസിൽ വായനാ മാസാചരണം

54
Advertisement

തിരുവനന്തപുരം:
കവടിയാർ സാൽവേഷൻ ആർമി ഹയർ സെക്കന്ററി സ്കൂളിൽ വായന മാസാചരണത്തിന്റെയും വിദ്യാരംഗം, വിവിധ ക്ലബ്ബുകൾ എന്നിവയുടെ ഉദ്ഘാടനം നടത്തി. സാഹിത്യകാരനുംസി മാറ്റ് കേരള റിസർച്ച് ഓഫീസറുമായ ഡോ.സോണി പൂമണി ഉദ്ഘാടനം ചെയ്തു. പി ടി എ വൈസ് പ്രസിഡന്റ് അരുൺ കുമാർ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ഹെഡ്മിസ്ട്രസ് പുഷ്പിത ബി , ഡോ. ജോർജ്ജ് പെരേര, വിൻസന്റ് സാമുവേൽ, നിത്യ ആർ, ജയരാജ് വി റ്റി എന്നിവർ സംസാരിച്ചു. വായന മാസാചരണത്തോടനുബന്ധിച്ച് ഒരു മാസം നീണ്ടുനില്ക്കുന്ന വിവിധ പരിപാടികളാണ് കുട്ടികൾക്കായി നടത്തപ്പെടുന്നത്.

Advertisement