കെ. സി. സി വനിതാ കമ്മീഷൻ പരിസ്ഥിതി സൗഹാർദ്ദ സമ്മേളനം നടത്തി

65
Advertisement

തിരുവനന്തപുരം: കേരള കൗൺസിൽ ഓഫ് ചർച്ചസ് തിരുവനന്തപുരം ജില്ലാ വനിതാ കമ്മീഷന്റെ നേതൃത്വത്തിൽ തിരുവനന്തപുരം ഇവന്റൈഡ് ഹോം വയോജന മന്ദിരത്തിൽ പരിസ്ഥിതി സൗഹാർദ്ദ സമ്മേളനം നടത്തി.  വനിതാ കമ്മീഷൻ ജില്ലാ ചെയർപേഴ്സൻ വിനിത ജോർജ്, സംസ്ഥാന കൺവീനർ ദീദി ഷാജി, വൈസ് ചെയർപേഴ്സൺ ലെഫ്.കേണൽ സ്നേഹദീപം സജു, ജോയിന്റ് കൺവീനർ ബീന. സി. എസ് എന്നിവർ ചേർന്ന് വൃക്ഷതൈ നട്ടുകൊണ്ട് ആരംഭിച്ച സമ്മേളനത്തിൽ ഹോം മുൻ പ്രസിഡന്റ്‌ ഡോ. ജോർജ് വർഗീസ്, സെക്രട്ടറി ഷാജി ലൂക്കോസ് എന്നിവർ പ്രകൃതി – മനുഷ്യ സംരക്ഷണത്തെപ്പറ്റി സംസാരിച്ചു.
കെ. സി. സി. ജില്ലാ പ്രസിഡന്റ്‌ റവ. എ. ആർ. നോബിൾ, സെക്രട്ടറി റവ. ഡോ. എൽ. റ്റി. പവിത്രസിംഗ്, സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ലെഫ്. കേണൽ. സജു ഡാനിയേൽ, പരിസ്ഥിതി കമ്മീഷൻ ചെയർമാൻ അശ്വിൻ .ഇ ഹാംലെറ്റ്‌, മേജർ മൊത്തോ തോംപ്സൺ എന്നിവർ പ്രസംഗിച്ചു.

Advertisement