മില്‍മയുടെ പേര് ഉപയോഗിച്ച് പാല്‍ ഉത്പന്നങ്ങള്‍ വിപണിയിലെത്തിച്ച ‘മില്‍ന’-യ്ക്ക് ഒരു കോടി രൂപ പിഴ

Advertisement

മില്‍മയുടെ ഡിസൈന്‍ അനുകരിച്ച് പാല്‍ ഉത്പന്നങ്ങള്‍ വിപണിയില്‍ എത്തിച്ച് സ്വകാര്യ ഡയറിക്ക് ഒരു കോടി രൂപ പിഴചുമത്തി കോടതി. ‘മില്‍ന’ എന്ന സ്വകാര്യ ഡയറിക്കെതിരെയാണ് നടപടി. തിരുവനന്തപുരം പ്രിന്‍സിപ്പല്‍ കൊമേഴ്സ്യല്‍ കോടതിയാണ് പിഴചുമത്തിയത്. പിഴത്തുകയുടെ ആറുശതമാനം പലിശയായി അടയ്ക്കണമെന്നും കോടതി ഉത്തരവിലുണ്ട്. മില്‍മയുടെ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു കോടതി നടപടി.
മില്‍മ സമര്‍പ്പിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ മില്‍മയുടേതിന് സമാനമായ ഡിസൈനോ പാക്കിംഗോ ഉപയോഗിച്ച് പാലും പാല്‍ ഉല്‍പന്നങ്ങളും വില്‍ക്കുന്നതില്‍ നിന്നും പരസ്യപ്പെടുത്തുന്നതില്‍ നിന്നും ഈ സ്വകാര്യ സ്ഥാപനത്തെ കോടതി വിലക്കി. ഒരു കോടി രൂപ പിഴയും ആറ് ശതമാനം പിഴപ്പലിശയും 8,18,410 രൂപ കോടതി ഫീസും ഉള്‍പ്പെടെ പിഴ അടയ്ക്കാനാണ് കോടതി സ്ഥാപനത്തിന് നിര്‍ദ്ദേശം നല്‍കിയത്.

Advertisement